Feb 13, 2026 5:27 AM
Breaking News

ഡാന്‍സ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥികളെ വേദിയില്‍ ചുംബിക്കുകയും കവിളില്‍ കടിക്കുകയും ചെയ്തു; നടി ശംന ഖാസിമിനെതിരെ വിമര്‍ശനം…

ഡാന്‍സ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥികളെ വേദിയില്‍ ചുംബിക്കുകയും കവിളില്‍ കടിക്കുകയും ചെയ്ത സംഭവത്തില്‍ നടി ശംന ഖാസിമിനെതിരെ വിമര്‍ശനം. ഇടിവി തെലുങ്കില്‍ സംപ്രേഷണം ചെയ്യുന്ന ‘ധീ ചാമ്ബ്യന്‍സ്’ എന്ന ഷോയിലെ വിധികര്‍ത്താവാണ് ഷംന. റിയാലിറ്റി ഷോയില്‍ മികച്ച പ്രകടനം കാഴ്ചവച്ച മത്സരാര്‍ഥികളെ ഷംന വേദിയിലെത്തി കവിളില്‍ ചുംബിക്കുകയും കടിക്കുകയും ചെയ്തു.

ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും കവിളില്‍ ശംന കടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തു. ഇതോടെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ശംനയുടെ വികാരപ്രകടനം അതിരുകടന്നുപോയെന്നും വിധികര്‍ത്താവ് ഇങ്ങനെ ചെയ്യരുതായിരുന്നുവെന്നുമാണ് ഇവരുടെ വാദം.

എന്നാല്‍ സന്തോഷകരമായ സ്നേഹപ്രകടനം നടത്തുന്നതിനെ കുറ്റപ്പെടുത്തുന്നത് കടപസദാചാരമാണെന്ന് ശംനയെ അനുകൂലിക്കുന്നവര്‍ പറയുന്നു. ഷോയുടെ റേറ്റിങ് കൂട്ടാന്‍ വേണ്ടി ചാനല്‍ തൊടുത്തുവിട്ട കച്ചവട തന്ത്രമാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ഇതാദ്യമായല്ല ശംന കാസിം ഇങ്ങനൊരു സ്‌നേഹപ്രകടനം നടത്തുന്നത്. കഴിഞ്ഞ വര്‍ഷവും ഇതേ റിയാലിറ്റി ഷോയ്ക്കിടെ നടി സമാനമായ രീതിയില്‍ മത്സരാര്‍ഥികളെ പ്രോത്സാഹിപ്പിച്ചിരുന്നു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …