Breaking News

രാജ്യത്തിന് ആശ്വാസം, 23,529 പുതിയ രോഗികള്‍ മാത്രം, വാക്‌സിന്‍ സ്വീകരിച്ചത് 88 കോടിയിലധികം പേര്‍…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 23,529 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 3,37,39,980 ആയി. കേരളത്തിലാണ് പ്രതിദിന രോഗികള്‍ ഏറ്റവും കൂടുതലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,161 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.

രാജ്യത്തിന് ആശ്വാസമായി കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും തുടര്‍ച്ചയായ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. 28,718 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 3,30,14,898 പേര്‍ ഇതുവരെ രോഗമുക്തി നേടി. 2,77,020 പേരാണ് വിവിധ ഇടങ്ങളില്‍ രോഗം ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നത്.

വാക്‌സിനേഷന്‍ 88 കോടി പിന്നിട്ടിരിക്കുകയാണ്. ഇതുവരെ രാജ്യത്ത് 88,34,70,578 പേര്‍ വാക്‌സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ 65,34,306 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം കൊറോണയെ തുടര്‍ന്ന് 311 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ കൊറോണ മരണം 4,48,062 ആയി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …