ഒരു കാർ ഡീലർഷിപ്പിൽ ജീപ്പ് വാങ്ങാൻ പോയ ഉപഭോക്താവിനെ കാത്തിരുന്നത് ഞെട്ടിക്കുന്ന കാഴ്ച. ജീപ്പുകൾ വാങ്ങാനായി എത്തി വാഹനങ്ങൾ ഒന്നൊന്നായി നോക്കുന്നതിനിടെ ഒരു ജീപ്പിന്റെ പിൻസീറ്റിൽ നഗ്നയായ യുവതിയെ ഇയാൾ കണ്ടെത്തുകയായിരുന്നു. ഡീലർമാരുടെ കണ്ണുവെട്ടിച്ചാണ് യുവതി അതിനുള്ളിൽ കയറിക്കൂടിയത്. റാംഗ്ലർ ജീപ്പിന്റെ പിൻസീറ്റിൽ നഗ്നയായി കണ്ടെത്തിയ യുവതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
‘നഗ്നയായി, കാലുകൾ വിസ്തൃതമായ’ നിലയിലായിരുന്നു യുവതി. ഒടുവിൽ ചോദ്യംചെയ്യലിൽ ജീപ്പിന്റെ ഉള്ളിൽ കയറിക്കൂടിയതിന്റെ കാരണവും യുവതി വെളിപ്പെടുത്തി. ഫ്ലോറിഡയിലെ പെൻസകോളയിലെ പെൻസകോള ബൊലേവാർഡിലെ ഒരു ടൊയോട്ട ഡീലർഷിപ്പിലെ ഒരു ഉപഭോക്താവ് സംഭവം സെയിൽസ് അസോസിയേറ്റിന് റിപ്പോർട്ട് ചെയ്യുകയായിരുന്നു. 37 കാരനായ അലക്സിസ് കിംഗ് എന്ന് തിരിച്ചറിഞ്ഞ സ്ത്രീ ജീപ്പിന്റെ പിൻഭാഗത്ത് വിവസ്ത്രയായി ഇരിക്കുകയായിരുന്നു.
ഡീലർഷിപ്പിലെ ഒരു മാനേജർ പോലീസിനോട് പറഞ്ഞതനുസരിച്ച് അവർ ജീപ്പിനെ സമീപിച്ചപ്പോൾ കണ്ടതാണത്. അവിടെയുണ്ടായിരുന്ന ഒരു റിസപ്ഷനിസ്റ്റ് പറഞ്ഞതനുസരിച്ച് യുവതി ചില അശ്ളീല പ്രവർത്തികളിൽ ഏർപ്പെടുകകൂടിയായിരുന്നു. വസ്ത്രം ധരിച്ച് വാഹനത്തിൽ നിന്ന് പുറത്തിറങ്ങാൻ മാനേജർ പറഞ്ഞ ശേഷം അവൾ സ്ഥലംവിട്ടു. വീടില്ലാത്ത ഒരു സ്ത്രീ അശ്ളീല പ്രവർത്തിയിൽ ഏർപ്പെടുന്നതായാണ് റിപ്പോർട്ട്.
ആളില്ലാത്ത വാഹനത്തിൽ അതിക്രമിച്ചു കയറൽ, ക്രിമിനൽ കുഴപ്പങ്ങൾ, നിയമവിരുദ്ധമായി ലൈംഗികാവയവങ്ങൾ തുറന്നുകാട്ടൽ, തെറ്റായ പേര് നൽകൽ എന്നീ കുറ്റങ്ങളാണ് ഇവർക്കുമേലെ ചുമത്തി അറസ്റ്റ് ചെയ്തത്.