Breaking News

ഭീകരരുമായുളള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്റെ മൃതദേഹം തലസ്ഥാനത്ത് എത്തിച്ചു; സംസ്ഥാന സര്‍കാരിനായി ധനമന്ത്രി പുഷ്പചക്രം സമര്‍പിച്ചു, സംസ്‌ക്കാരം ഉച്ചയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ…

ജമ്മു കശ്മീരിലെ പൂഞ്ചില്‍ കഴിഞ്ഞ തിങ്കളാഴ്ച ഭീകരരുമായുളള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി സൈനികനായ കൊട്ടാരക്കര സ്വദേശി വൈശാഖി(23)ന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. ഡെല്‍ഹിയില്‍നിന്ന് ബുധനാഴ്ച രാത്രി 9.30 ഓടെയാണ് മൃതദേഹം എത്തിച്ചത്. സംസ്ഥാന സര്‍കാരിനായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പുഷ്പചക്രം സമര്‍പിച്ചു.

കൊടിക്കുന്നില്‍ സുരേഷ് എം പി, ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസെ, ബി ജെ പി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് എന്നിവര്‍ സന്നിഹിതരായിരുന്നു. സേനയെ പ്രതിനിധീകരിച്ച്‌ കേണല്‍ മുരളി ശ്രീധരന്‍ മൃതദേഹം ഏറ്റുവാങ്ങി. ഇന്ന് കുടവട്ടൂര്‍ എല്‍പി സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ ധീരജവാന് നാട് വിടചൊല്ലും.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …