Breaking News

കോവാക്സിന്‍ ഓസ്ട്രേലിയയില്‍ അംഗീകാരം; വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റിന്‍ നിര്‍ബന്ധമില്ല…

ഭാരത് ബയോടെക് നിര്‍മിച്ച കൊവാക്‌സിന് ഓസ്ട്രേലിയയില്‍ അംഗീകാരം നല്‍കി. കോവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഓസ്ട്രേലിയിലെത്തുമ്ബോള്‍ ക്വാറന്റിന്‍ നിര്‍ബന്ധമില്ലെന്നും ഓസ്ട്രേലിയ വ്യക്തമാക്കി. ചൈന നിര്‍മിത വാക്സിനായ സിനോഫാമിനും ഓസ്‌ട്രേലിയ അംഗീകാരം നല്‍കിയിട്ടുണ്ട്. അതെ സമയം രാജ്യത്ത് കഴിഞ്ഞ ദിവസം 12,514 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,58,817 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയില്‍ തുടരുന്നത്. 248 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ ആക്റ്റീവ് കേസുകള്‍ ആണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ആകെ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 106 കോടി 31 ലക്ഷം കവിഞ്ഞു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …