യജമാനന്റെ പട്ടയടുടെ അടുത്ത് തലചായ്ച്ച് ഉറങ്ങുന്ന നായ. കൊല്ലം കരുനാഗപ്പള്ളിയില്‍ നടന്ന സംഭവം പങ്കുവച്ച് വൈശാഖ് എന്ന് യുവാവ് പങ്കുവച്ച ചിത്രവും കുറിപ്പുമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുന്നത്. കരുനാഗപ്പള്ളി മൈനാഗപ്പള്ളി
സ്വദേശിയായ യുവാവാണ് കഴിഞ്ഞ ഒന്നിന് മരണപ്പെട്ടത്. തന്റെ പ്രിയപ്പെട്ട യജമാനന്‍ മരിച്ചതിന്റെ ദുഖത്തില്‍ ചിതയ്ക്ക് അരികില്‍ നിന്ന് മാറാതെയാണ് ഈ നായ കിടക്കുന്നതെന്ന് യുവാവ് പറയുന്നു. യാത്രക്കിടയില്‍ കണ്ട സംഭവം പങ്കുവച്ച് കൊണ്ടാ്ണ് യുവാവിന്റെ കുറിപ്പ്.
വൈശാഖിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:-
രണ്ട് ദിവസം മുന്‍പ് കൊല്ലം, കരുനാഗപ്പള്ളി, മൈനാഗപ്പള്ളിയില്‍ വരെ പോകുക ഉണ്ടായി പോകുന്ന വഴിക്ക് എന്റെ മനസ്സില്‍ ഒരുപാട് വിഷമം ഉണ്ടാകുന്ന കാഴ്ച്ച ഉണ്ടായി എന്തോ എന്റെ മനസ്സിനെ വല്ലാത്ത ഒരു അനുഭവം ആയി ഈ കാഴ്ച്ച. ഞാന്‍ അവിടെ വണ്ടി നിര്‍ത്തി തിരക്കിയപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ആ വീട്ടിലെ ചേട്ടന്‍ കഴിഞ്ഞ ഒന്നാം തിയതി മരിച്ചു
അന്ന് മുതല്‍ ഇന്ന് വരെ ആ ചേട്ടന്‍ വളര്‍ത്തിയ പൊന്നോമന ആയ ഈ പട്ടി അദ്ദേഹത്തിനേ അടക്കിയ സ്ഥലത്തു നിന്നും മാറിയിട്ട് ഇല്ല. അദേഹത്തിന്റെ തല ഭാഗത്തു തന്നെ ആണ് ഈ പട്ടി തലവെച്ചു കിടക്കുന്നത്. അതിന്റെ സ്‌നേഹം കണ്ടു എന്റെ കണ്ണ് നിറഞ്ഞു. മനുഷ്യന് ഉണ്ടാകുമോ ഈ സ്‌നേഹം..