Breaking News

ഹെല്‍മെറ്റ് ധരിച്ചില്ല: മകളുടെ മുന്നില്‍ വച്ച്‌ പൊലീസ് യുവാവിന്റെ മുഖത്തടിച്ചു ( വീഡിയോ )

ഹെല്‍മെറ്റ് ധരിച്ചില്ലെന്ന കാരണത്താല്‍ മകളുടെ മുന്നില്‍ വച്ച്‌ യുവാവിന്റെ മുഖത്തടിച്ച്‌ പൊലീസ്. മകള്‍ക്കൊപ്പം പച്ചക്കറി വാങ്ങാന്‍ ബൈക്കില്‍ പോയ യുവാവിനെ ഹെല്‍മെറ്റ് ധരിച്ചില്ലെന്ന് ചൂണ്ടികാട്ടി പൊലീസ് ഉദ്യോഗസ്ഥന്‍ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് ഉദ്യാഗസ്ഥനുമായി യുവാവ് തര്‍ക്കിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ഹൈദരാബാദിലെ മഹ്ബൂബാബാദ് ജില്ലയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഫൈന്‍ നല്‍കുമെന്നും പകരം എട്ട് വയസുള്ള മകളുടെ മുന്നില്‍ വച്ച്‌ എന്തിനാണ് മുഖത്തടിച്ചതെന്നുമാണ് യുവാവിന്റെ ചോദ്യം. പൊലീസ് ഉദ്യാഗസ്ഥനോട് ഫൈന്‍ നല്‍കിയാല്‍ പോരായിരുന്നോയെന്നും യുവാവ് ചോദിക്കുന്നുണ്ട്.

ഇരുവരും തമ്മിലുള്ള തര്‍ക്കത്തിന്റെ വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുകയാണ്. സ്ഥലത്തെത്തിയ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരോടും യുവാവ് കാര്യങ്ങള്‍ വിശദീകരിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …