17 വയസുകാരിയായ ഭാര്യയുടെ തല അറുത്തെടുത്ത് തെരുവിലൂടെ നടന്ന് ഭർത്താവ്. ഇറാനിലാണ് സംഭവം. മോന ഹൈദരി എന്ന 17കാരിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്നാണ് റിപോർട്ടുകൾ. ഒരു കയ്യില്‍ കത്തിയും മറു കയ്യില്‍ അറുത്തെടുത്ത തലയുമായിട്ടാണ് യുവാവ് റോഡിലൂടെ ചിരിച്ചുകാെണ്ട് നടന്നത്.
ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഭര്‍ത്താവും ഭര്‍ത്താവിന്റെ സഹോദരനും ചേര്‍ന്നാണ് 17കാരിയെ കൊന്ന് തലവെട്ടിയെടുത്ത്. ദക്ഷിണ ഇറാന്‍ നഗരമായ അഹ്വാസിലാണ് സംഭവം നടന്നതെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി ഐഎസ്‌എന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിഡിയോ ലോകമെങ്ങും പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് സംഭവത്തില്‍ ഉയരുന്നത്. സംഭവത്തില്‍ പ്രതികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനിടെ സ്ത്രീകളുടെ വിവാഹപ്രായം 13ല്‍ നിന്നും ഉയര്‍ത്തണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.