Breaking News

തിരിച്ചടി തുടങ്ങി; റഷ്യയുടെ അഞ്ച് വിമാനങ്ങള്‍ തകര്‍ത്തു, വിജയം തങ്ങള്‍ക്കു തന്നെയെന്ന് യുക്രെയിന്‍

റഷ്യ അധിനിവേശം ലക്ഷ്യമിട്ട് ആക്രമണം ആരംഭിച്ചതിന് പിന്നാലെ യുദ്ധം നേരിടുമെന്നും തിരിച്ചടിക്കുമെന്നും പ്രഖ്യാപിച്ച്‌ യുക്രെയിന്‍. സ്വയം പ്രതിരോധിക്കുമെന്നും റഷ്യയെ പരാജയപ്പെടുത്തുമെന്നും യുക്രെയിന്‍ വിദേശകാര്യമന്ത്രി ദിമിട്രോ കുലേബ അറിയിച്ചു. തിരിച്ചടിക്കാന്‍ സൈന്യം നടപടി ആരംഭിച്ചുവെന്ന് യുക്രെയിന്‍ വ്യക്തമാക്കി. രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്നും വീടുകളില്‍ തന്നെ കഴിയണമെന്നും യുക്രെയിന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി അറിയിച്ചു.

റഷ്യ ലക്ഷ്യം വയ്ക്കുന്നത് സൈനിക കേന്ദ്രങ്ങളെയാണ്. തിരിച്ചടിയുടെ ഭാഗമായി അഞ്ച് റഷ്യന്‍ വിമാനങ്ങള്‍ യുക്രെയിന്‍ വെടിവച്ചിട്ടു. ഒരു ഹെലികോപ്ടറും തകര്‍ത്തു. അതേസമയം, കര,വ്യോമ,നാവിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് റഷ്യന്‍ ആക്രമണം തുടരുകയാണ്. ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകള്‍ എന്നിവയില്‍ നിന്ന് കീവ് ആക്രമണത്തിനിരയായതായി യുക്രെയിന്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

ബഹുമുഖ ആക്രമണ പദ്ധതിയാണ് റഷ്യ നടപ്പാക്കുന്നത്. റഷ്യയുടെ ആക്രമണം നേരിടാന്‍ ലോകത്തോട് യുക്രെയിന്‍ സഹായം അഭ്യര്‍ത്ഥിച്ചു. പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി സംസാരിച്ചു. റഷ്യയ്ക്ക് മേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തണം, റഷ്യയെ ഒറ്റപ്പെടുത്തണം, സാമ്ബത്തിക സഹായം നല്‍കണം, ആയുധങ്ങള്‍ നല്‍കണം, മനുഷ്യത്വപരമായ പിന്തുണ നല്‍കണം എന്നീ ആവശ്യങ്ങള്‍ യുക്രെയിന്‍ ലോക രാഷ്ട്രങ്ങളോട് അഭ്യര്‍ത്ഥിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …