Breaking News

ബെംഗളൂരുവില്‍ ക്ലാസ് മുറിയില്‍ സിഖ് തലപ്പാവ് അനുവദിച്ചു; പിന്നാലെ പ്രതിഷേധക്കാര്‍ എത്തിയതോടെ ഹിജാബ് ധരിച്ചെത്തിയവരെയും ക്ലാസില്‍ കയറ്റി.

ബെംഗളൂരുവില്‍ ക്ലാസ് മുറിയില്‍ സിഖ് തലപ്പാവ് ധരിച്ചെത്തിയ വിദ്യാര്‍ഥിനിയെ ക്ലാസില്‍ കയറാന്‍ അനുവദിച്ചതിന് പിന്നാലെ ഹിജാബ് ധരിച്ചവരെയും ക്ലാസില്‍ പ്രവേശിപ്പിച്ചു. ബെംഗളൂരുവിലെ കോളേജാണ് സിഖ് മതാചാര പ്രകാരമുള്ള തലപ്പാവ് ധരിച്ചവരെയും മുസ്ലിം വിദ്യാര്‍ഥികളെയും ക്ലാസില്‍ കയറാന്‍ അനുവദിച്ചത്. സിഖ് തലപ്പാവ് അനുവദിച്ചതിന് പിന്നാലെ പ്രതിഷേധക്കാര്‍ എത്തിയതോടെയാണ് ഹിജാബ് ധരിച്ചെത്തിയവരെയും ക്ലാസില്‍ കയറ്റിയത്.

ബെംഗളൂരുവിലെ മൗണ്ട് കാര്‍മല്‍ പ്രീ യൂണിവേഴ്സിറ്റി കോളേജില്‍ സിഖ് വിദ്യാര്‍ഥികള്‍ തലപ്പാവ് അണിഞ്ഞെത്തിയത്. തലപ്പാവ് അഴിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടതോടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി എത്തി. ഹിജാബ് വിവാദത്തെ തുടര്‍ന്നുണ്ടായ കോടതി ഇടക്കാല വിധിയില്‍ സിഖ് തലപ്പാവിനെക്കുറിച്ച് പരാമര്‍ശമില്ലെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് വിദ്യാര്‍ഥിയെ ക്ലാസില്‍ പ്രവേശിപ്പിച്ചു.

ഇത് ചോദ്യം ചെയ്ത് ഹിജാബ് അണിഞ്ഞവര്‍ രംഗത്തെത്തിയതോടെ അവരെയും ക്ലാസില്‍ പ്രവേശിപ്പിക്കാന്‍ അനുവദിച്ചു. ആരെയും തടയില്ലെന്നും കോളേജ് അധികൃതര്‍ പിന്നീട് വ്യക്തമാക്കി. അമൃതധാരി സിഖ് വിഭാഗമാണ് പുരുഷന്മാര്‍ക്ക് പുറമെ സ്ത്രീകള്‍ക്കും തലപ്പാവ് നിഷ്‌കര്‍ഷിക്കുന്നത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …