റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം രാജ്യത്ത് സമ്പദ്‌വ്യവസ്ഥയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ ഈ സാമ്പത്തിക വര്‍ഷം ഇനി തുക കടമെടുക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ വക്താവിനെ ഉദ്ധരിച്ച് ഇക്കണോമിക്‌സ് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ റെക്കോര്‍ഡ് തുകയാണ് കേന്ദ്രസര്‍ക്കാര്‍ കടമെടുത്തത്. 1.86 ലക്ഷം കോടിയാണ് മാര്‍ച്ചില്‍ കടമെടുത്തത്.
1.26 ലക്ഷം കോടി കടമെടുക്കാനായിരുന്നു സര്‍ക്കാര്‍ പദ്ധതി. വലിയ തുക ഇപ്പോള്‍ തന്നെ കടമെടുത്ത സാഹചര്യത്തില്‍ ഇതിന്റെ തോത് ഇനിയും ഉയര്‍ത്തേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. അധിനിവേശത്തെ തുടര്‍ന്ന് ആഗോളവിപണിയില്‍ എണ്ണവില ഉയര്‍ന്നത് ഇന്ത്യയില്‍ പണപ്പെരുപ്പം വര്‍ധിപ്പിക്കുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ ആശങ്കയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. എണ്ണവില വലിയ രീതിയില്‍ വര്‍ധിച്ചാല്‍ സ്ഥിതി തകിടം മറിയുമെന്നാണ് ധനമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.