Breaking News

‘കുട്ടിക്കാലത്ത് സിനിമയില്‍ കറുത്ത ബിഎംഡബ്ല്യു കണ്ടപ്പോള്‍ മുതലുള്ള ആഗ്രഹമാണ്’; സ്വപ്ന വാഹനം സ്വന്തമാക്കി ലക്ഷ്മി നക്ഷത്ര

മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ലക്ഷ്മി നക്ഷത്ര. മലയാളികളുടെ ഇഷ്ട അവതാരകാരില്‍ ഒരാളായ ലക്ഷ്മി നക്ഷത്ര ചുരുങ്ങിയ കാലയളവില്‍ ഒരു വലിയ ആരാധകവൃത്തമാണ് സ്വന്തമാക്കിയിട്ടുള്ളത്. ലക്ഷ്മിയുടെ തൃശൂര്‍ ഭാഷയിലുള്ള സംസാര ശൈലിയും, നര്‍മബോധവും, നിഷ്കളങ്കതയുമെല്ലാം പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്.

ഇപ്പോള്‍ ലക്ഷ്‍മി പങ്കുവെച്ച ഏറ്റവും പുതിയ വിശേഷമാണ് സമൂഹമാധ്യമങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നത്. തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളില്‍ ഒന്നായ സ്വപ്ന വാഹനം സ്വന്തമാക്കിയിരുക്കുകയാണ് ലക്ഷ്മി നക്ഷത്ര. ബിഎംഡബ്ല്യു 3 സീരീസ് എം സ്പോര്‍ട് മോഡല്‍ കാറാണ് ലക്ഷ്‍മി സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 50 ലക്ഷത്തിന് മുകളില്‍ വിലയുണ്ട്. കാര്‍ബണ്‍ ബ്ലാക്ക് കളറിലുള്ള വണ്ടിയാണ് ലക്ഷ്മി തെരഞ്ഞെടുത്തിരിക്കുന്നത്.

കുറച്ച്‌ കാര്യങ്ങള്‍ക്ക് സമയമെടുക്കും! എന്നാല്‍ അത് ജീവിതത്തില്‍ ഏറ്റവും അര്‍ത്ഥപൂര്‍ണ്ണമായിത്തീരുന്നു! നിങ്ങള്‍ക്ക് ധൈര്യവും സ്ഥിരോത്സാഹവും ഉണ്ടെങ്കില്‍, നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ നിന്ന് നിങ്ങളെ തടയാന്‍ ഒന്നിനും കഴിയില്ല. സ്വപ്നത്തിനായി കഠിനാധ്വാനം ചെയ്യുന്ന എല്ലാവര്‍ക്കും ഇതാ! സ്വപ്നം കാണാന്‍ കരുത്തുള്ള എല്ലാവര്‍ക്കും ഇതാ!

കുട്ടിയായിരിക്കുമ്ബോളാണ് ഒരു കറുത്ത ബിഎംഡബ്ല്യു സിനിമയില്‍ കാണുന്നത്. വലുതാകുമ്ബോള്‍ അങ്ങനെ ഒന്ന് വേണമെന്ന് ഞാന്‍ ആഗ്രഹിച്ചു. കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് ശേഷം, ഞാന്‍ വളര്‍ന്നു, ഇപ്പോഴും എന്റെ ഹൃദയത്തിന്റെ പിന്‍ഭാഗത്ത് ആ സ്വപ്നം ഉണ്ടായിരുന്നു. കാലം. കടന്നുപോയി, സ്റ്റേജില്‍ നിന്ന് സ്റ്റേജിലേക്ക് ഞാന്‍ നീങ്ങി, ആളുകള്‍ ആളുകളിലേക്ക്, സ്ഥലങ്ങളിൽ നിന്ന് സ്ഥലങ്ങളിലേക്ക്. അപ്പോഴും ആ സ്വപ്നം നടന്നില്ല. പക്ഷെ ഞാന്‍ ഒരുകാര്യം, നിങ്ങളുടെ കഠിനാധ്വാനത്തിന് ഏതൊരു സ്വപ്നവും യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയും. എന്റെ കണ്ണുകള്‍ക്ക് മുന്നില്‍, എന്റെ സ്വപ്നം ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരുന്നു. ലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …