Breaking News

അണിഞ്ഞൊരുങ്ങി വിവാഹപന്തലില്‍ എത്തിയ വധു അമ്ബരപ്പില്‍; താലിചാര്‍ത്താനായി പന്തലില്‍ രണ്ടു വരന്‍മാര്‍, പിന്നീട് സംഭവിച്ചത്…

അണിഞ്ഞൊരുങ്ങി വിവാഹപന്തലില്‍ എത്തിയപ്പോൾ വധു കണ്ടത് രണ്ടു വരന്‍മാരെ. ഉത്തര്‍പ്രദേശിലെ ഇറ്റാ ജില്ലയിലെ കോട്‌വാലി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. വധുവായ മോഹനിയും

ഫുലന്‍പൂര്‍ സ്വദേശിയായ ബാബ്‌ലുവും തമ്മിലുള്ള വിവാഹമാണ് നിശ്ചയിച്ചിരുന്നത്. വിവാഹ ദിവസം ബബ്‌ലുവും ബന്ധുക്കളും വധുവിന്റെ വീട്ടിലെത്തി. വധുവിന്റെ ബന്ധുക്കള്‍ വരനെ സ്വീകരിക്കുന്ന ചടങ്ങിനിടെ

ഹയാത്‌നഗര്‍ ഗ്രാമത്തിലെ രാജാറാമിന്റെ മകനായ അജിത്തും വിവാഹത്തിനൊരുങ്ങി മോഹിനിയുടെ വീട്ടിലെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഒടുവില്‍ ഒരാള്‍ക്ക് വരണമാല്യം അര്‍പിച്ച യുവതി

രണ്ടാമത്തെയാളെ വിവാഹം ചെയ്തു. മോഹിനിയും അജിത്തും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് റിപോര്‍ടുകള്‍. ഇരുവരുടെയും ബന്ധം എതിര്‍ത്ത മോഹിനിയുടെ ബന്ധുക്കള്‍

ബബ്‌ലുവുമായി വിവാഹം ഉറപ്പിക്കുകയായിരുന്നു. മറ്റൊരാളുമായി മോഹിനിയുടെ വിവാഹം ഉറപ്പിച്ചെന്ന വാര്‍ത്തയറിഞ്ഞതോടെയാണ് അജിത്ത് ബന്ധുക്കളെയും കൂട്ടി വിവാഹപ്പന്തലില്‍ എത്തിയത്.

തുടര്‍ന്ന് അജിത്തിനെ വിവാഹം ചെയ്ത് വധു അവരുടെ കൂടെ പോയതോടെ ബാബ്‌ലുവും കുടുംബവും പ്രശ്‌നമുണ്ടാക്കി. ഒടുവില്‍ പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …