Breaking News

കന്നഡ നടന്‍ സഞ്ചാരി വിജയ് വാഹനാപകടത്തില്‍ മരണപ്പെട്ടു..

ദേശീയ അവാര്‍ഡ് ജേതാവായ കന്നഡ നടന്‍ സഞ്ചാരി വിജയ് വാഹനാപകടത്തില്‍ മരിച്ചു. വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിജയ് ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.

ശനിയാഴ്ച രാത്രി ബെംഗളൂരുവിലൂടെ ബൈകില്‍ സഞ്ചരിക്കുമ്ബോഴയിരുന്നു അപകടം സംഭവിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ല.

ബൈക് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ച്‌ തെന്നിമാറിയാണ് അപകടമുണ്ടായതെന്നാണ് റിപോര്‍ടുകള്‍. തമിഴ്, തെലുഗു, ഹിന്ദി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നാടക രംഗത്തും സജീവമായിരുന്നു. 2015 ല്‍ ‘നാന്‍ അവനല്ല അവളു’ എന്ന സിനിമയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആയുള്ള അഭിനയത്തിനാണ് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …