Breaking News

തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ 19വരെ നീട്ടി

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഈ മാസം 19വരെ നീട്ടി. ഏതാനും ഇളവുകളോടെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. കടകള്‍ക്ക് ഇനി മുതല്‍ 9 മണി വരെ പ്രവര്‍ത്തിക്കാം.

റസ്റ്ററന്റുകള്‍, ചായക്കടകള്‍, ബേക്കറികള്‍, തട്ടുകടകള്‍ എന്നിവയ്ക്ക് പകുതി ആളുകളെ പ്രവേശിപ്പിച്ച്‌ ഒന്‍പതു മണി വരെ തുറക്കാം. കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണമെന്നും പ്രവേശന കവാടത്തില്‍ സാനിറ്റൈസറുകള്‍

സ്ഥാപിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. പുറത്തു ക്യൂ രൂപപ്പെടുകയാണെങ്കില്‍ സാമൂഹ്യ അകലം പാലിക്കണം. എസി ഷോപ്പുകള്‍ ആണെങ്കില്‍ വെന്റിലേഷന്‍ ഉറപ്പുവരുത്താനായി വാതിലോ ജനാലയോ തുറന്നിടണം.

വിവാഹത്തില്‍ 50 പേര്‍ക്കു പങ്കെടുക്കാം. ശവ സംസ്‌കാര ചടങ്ങുകളില്‍ ഇരുപതു പേര്‍ക്കാണ് അനുമതിയുള്ളത്. സ്‌കൂളുകള്‍, കോളജുകള്‍ ബാറുകള്‍, തിയറ്ററുകള്‍, സ്വിമ്മിങ് പൂളുകള്‍,

മൃഗശാലകള്‍ എന്നിവ തുറക്കില്ല. ആളുകളെ പങ്കെടുപ്പിച്ച്‌ രാഷ്ട്രീയ, സംസ്‌കാരിക പരിപാടികള്‍ നടത്തുന്നതിനും വിലക്കുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …