Breaking News

അപകടകരം; കോവിഡ് ഡെല്‍റ്റ വകഭേദം ചിക്കന്‍ പോക്സ് പോലെ പടരും: ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്….

കോവിഡ് ഡെല്‍റ്റ വകഭേദം മറ്റു വകഭേദങ്ങളെക്കാള്‍ അപകടകാരിയാണെന്നും ഈ വകഭേദം ശരീരത്തെ ഗുരുതരമായി ബാധിക്കുമെന്നും അമേരിക്കന്‍ ആരോഗ്യ വിഭാഗത്തിന്റെ പഠന റിപ്പോര്‍ട്ട്.

ചിക്കന്‍ പോക്സ് പോലെ പടരുമെന്നതാണ് ഈ വകഭേദമെന്നും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് വാക്സിന്‍ എടുത്തവരിലും അല്ലാത്തവരിലും ഒരുപോലെ ഡെല്‍റ്റ വകഭേദം വ്യാപിക്കുമെന്നും സെന്റേഴ്സ്

ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്റെ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലാണ് കോവിഡ് ഡെല്‍റ്റ വകഭേദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. മെര്‍സ്, സാര്‍സ്, എബോള തുടങ്ങിയ രോഗങ്ങളെക്കാള്‍

രോഗവ്യാപന ശേഷിയുള്ളതാണ് കോവിഡ് ഡെല്‍റ്റ വകഭേദമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അമേരിക്കയില്‍ ആഴ്‌ചതോറും വാക്സിനെടുത്ത 35,000 പേരില്‍ കോവിഡ് ലക്ഷണങ്ങളോടെ ഡെല്‍റ്റ വകഭേദം സ്ഥിരീകരിക്കുന്നുണ്ടെന്നും

യഥാര്‍ത്ഥ രോഗബാധിതരുടെ എണ്ണം ഇതിലും കൂടുതലാകാനാണ് സാധ്യത എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കോവിഡ് വാക്സിനുകള്‍ ഗുരുതര രോഗബാധ ഒഴിവാക്കാന്‍

സഹായിക്കുമെങ്കിലും രോഗപ്പകര്‍ച്ച തടയാന്‍ വാക്സിന് പരിമിതിയുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …