ജില്ലയിലെ കോവിഡ്-19 സാഹചര്യം വിലയിരുത്താന്‍ എത്തിയ കേന്ദ്ര സംഘത്തെ ജില്ലാ കളക്ടറും ജില്ലയിലെ ആരോഗ്യ വകുപ്പ് മേധാവികളും ജില്ലയിലെ കോവിഡ് കേസുകള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍,
വാക്‌സിനേഷന്‍, ആശുപത്രികളിലെ സൗകര്യങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ ധരിപ്പിച്ചു. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അഡ്വൈസറായ ഡി.എം. സെല്‍ മുന്‍ ഡെപ്യൂട്ടി
ഡയറക്ടര്‍ ജനറല്‍ ഡോ. പി രവീന്ദ്രന്‍, കോഴിക്കോട് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ്കണ്‍ട്രോള്‍ അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ. രഘു എന്നിവരാണ് സംഘത്തില്‍ ഉള്ളത്. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. വി. രാംദാസ്,
ജില്ലാ സര്‍വ്വേലന്‍സ് ഓഫീസര്‍ ഡോ. എ. ടി. മനോജ്, കണ്‍ട്രോള്‍ സെല്‍ നോഡല്‍ ഓഫീസര്‍ ഡോ. ഡാല്‍മിറ്റ നിയ ജെയിംസ് എന്നിവര്‍ കേന്ദ്രസംഘവുമായി സംസാരിച്ചു. തുടര്‍ന്ന് ചീഫ്
സെക്രട്ടറിയെ ഓണ്‍ലൈനായി തങ്ങളുടെ നിഗമനം അവതരിപ്പിച്ച ശേഷം സംഘം അജാനൂര്‍, പുല്ലൂര്‍-പെരിയ പഞ്ചായത്തുകളിലെ കണ്‍ടൈന്‍മെന്റ് സോണുകളില്‍ സന്ദര്‍ശനം നടത്തും.