തന്നെ കാണാന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കാത്തുനിന്ന ഏഴു വയസുകാരിയോട് വിശേഷം ചോദിച്ച് രാഹുല്‍ ഗാന്ധി. കൊണ്ടോട്ടി കോട്ടപ്പുറം സ്വദേശിയായ നിവേദ്യയോടാണ് രാഹുല്‍ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞത്.
രാഹുലിന്‍റെ ചോദ്യങ്ങള്‍ക്ക് അമ്ബരപ്പില്ലാതെ നിവേദ്യ മറുപടി നല്‍കി. നിവേദ്യയുമായി സംസാരിക്കാന്‍ പറ്റിയതില്‍ നന്ദി പറഞ്ഞ രാഹുല്‍, ഏഴു വയസുകാരിക്ക് ആശംസകള്‍ നേരുകയും ചെയ്തു.
രാഹുല്‍ ഗാന്ധിയെ കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് നിവേദ്യ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. അടുത്തേക്ക് വിളിച്ച അദ്ദേഹം, സുഖമാണോ എന്നും പഠനത്തെ കുറിച്ചും ചോദിച്ചു.
ഷേക്ഹാന്‍ഡ് തന്നുവെന്നും നിവേദ്യ പറഞ്ഞു. രാഹുല്‍ ആരാണെന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട്, ഭാവി പ്രധാനമന്ത്രിയാണെന്ന് നിവേദ്യ മറുപടി നല്‍കി. മൂന്നു ദിവസത്തെ വയനാട് സന്ദര്‍ശനത്തിനായാണ് രാഹുല്‍ ഗാന്ധി കരിപ്പൂരിലെത്തിയത്.
രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ രാഹുലിനെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും എം.കെ. രാഘവന്‍ എം.പിയും ചേര്‍ന്ന് സ്വീകരിച്ചു. വയനാട് മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ രാഹുല്‍ പങ്കെടുക്കും.