Breaking News

ഓണത്തിനുശേഷം കൊവിഡ് കേസുകളിൽ വൻ കുതിപ്പ് ; പ്രതിദിന കോവിഡ് കേസുകൾ 40,000ന് മുകളിലെത്തും; പത്ത് ദിവസത്തിനുള്ളിൽ നിയന്ത്രണവിധേയമാക്കും…

ഓണത്തിനുശേഷം കൊവിഡ് രോ​ഗികളുടെ എണ്ണത്തിലുണ്ടായത് വൻ വർധന. പത്ത് ദിവസത്തിനിടെ ഉണ്ടായത് 24ശതമാനം വർധന. ഒരാളിൽ നിന്ന് എത്രപേരിലേക്ക് രോ​ഗം പകർന്നുവെന്ന് കണക്കാക്കുന്ന ആർ നോട്ട് 0.96ൽ നിന്ന് 1.5ആയി ഉയർന്നിട്ടുണ്ട്.

ആർ നോട്ട് വീണ്ടും ഉയർന്നില്ലെങ്കിൽ രോ​ഗികളുടെ എണ്ണത്തിൽ ഇനി വലിയ വർധന ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. പത്ത് ദിവസത്തിനുള്ളിൽ രോ​ഗികളുടെ എണ്ണം കുറയാമെന്നും സർക്കാരിന്റെ കൊവിഡ് റിപ്പോർട്ട് പറയുന്നു.

എന്നാൽ നിലവിലെ സ്ഥിതിയിൽ ഈ ആഴ്ച പ്രതിദിന രോ​ഗികളുടെ എണ്ണം 40000ന് മുകളിലെത്താമെന്നും സർക്കാരിന്റെ കൊവിഡ് സാധ്യത റിപ്പോർട്ട് പറയുന്നു. വാക്സിനഷനിൽ കാര്യമായ പുരോ​ഗതി ഉണ്ടായതിനാലും 60 വയസിന് മുകളിൽ നല്ലൊരു ശതമാനം പേരും ഒരു

ഡോസ് വാക്സീനെങ്കിലും എടുത്ത സ്ഥിതിക്കും രോ​ഗാവസ്ഥ ​ഗുരുതരമാകില്ലെന്നാണ് വിലയിരുത്തൽ. ഐ സി യു, വെന്റിലേറ്റർ എന്നിവയിൽ പ്രവേശിക്കപ്പെടുന്ന രോ​ഗികളുടെ എണ്ണത്തിലും വർധന ഉണ്ടാകില്ല.

എന്നാൽ ഓക്സിജൻ ആവശ്യമുള്ള രോ​ഗികളുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലടക്കം ചികിൽസയിലുള്ള നല്ലൊരു ശതമാനം രോ​ഗികൾക്കും ഓക്സിജൻ നൽകിയുള്ള ചികിൽസ ആവശ്യമായി വരികയാണെന്ന്

ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. നിലവിൽ മലപ്പുറം, തൃഷൂർ , കോഴിക്കോട്, എറണാകുളം തുടങ്ങി വടക്കൻ ജില്ലകളിലാണ് രോ​ഗബാധിതരിലേറെയും. എന്നാൽ ഒരാളിൽ നിന്ന് എത്രപേരിലേക്ക് രോ​ഗം പകർന്നുവെന്ന്

കണക്കാക്കുന്ന ആർ നോട്ട് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ ജില്ലകളിലും രോ​ഗികളുടെ എണ്ണം ഉയരാമെന്നാണ് വിലയിരുത്തൽ. നിയന്ത്രണങ്ങളും

മാനദണ്ഡങ്ങളും പാലിക്കുകയും വാക്സീൻ പരമാവധി വേ​ഗത്തിലാക്കാകുകയും ചെയ്തതോടെ വലിയതോതിൽ ഉയരുമെന്ന് ആശങ്കപ്പെട്ടിരുന്ന കൊവിഡ് നിയന്ത്രണ വിധേയമാക്കാമെന്നാണ് സർക്കാരിന്റെ റിപ്പോർട്ട് വിലയിരുത്തുന്നത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …