Breaking News

മണ്ണാര്‍ക്കാട് ഹോട്ടലിന് തീപിടിച്ച്‌ അപകടം; രണ്ട് പേര്‍ മരിച്ചു…

മണ്ണാര്‍ക്കാട്ട് ഹോട്ടലിന് തീപ്പിടിച്ച്‌ രണ്ട് പേര്‍ മരിച്ചു. മണ്ണാര്‍ക്കാട് നെല്ലിപ്പുഴയിലെ ഹില്‍ വ്യൂ ഹോട്ടലിലാണ് പുലര്‍ച്ചെ മൂന്നരയോടെയാണ് തീപ്പിടിത്തം ഉണ്ടായത്. ലപ്പുറം തലയ്ക്കടത്തൂര്‍ സ്വദേശി പറമ്ബത്ത് മുഹമ്മദ് ബഷീര്‍, പട്ടാമ്ബി സ്വദേശി പുഷ്പലത എന്നിവരാണ് മരിച്ചത്. പാലക്കാട് സ്വദേശി അക്ബര്‍ അലി, മണ്ണാര്‍ക്കാട് സ്വദേശി റിയാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.നാല് നിലകളുള്ള ലോഡ്ജ് കെട്ടിടമാണ് ഹില്‍ വ്യൂ. ഇതിന് താഴത്തെ നിലയിലുള്ള ഹോട്ടലില്‍ നിന്നും മുകളിലേക്ക് തീ പടരുകയായിരുന്നു.തീപടരുന്നത് കണ്ടതോടെ കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മിക്ക ആളുകളും പുറത്തിറങ്ങിയ തിനാല്‍ വലിയ അപകടം ഒഴിവായി. വട്ടമ്ബലത്തു നിന്നും,പെരിന്തല്‍മണ്ണ,കോങ്ങാട് തുടങ്ങിയവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണവിധേയമാക്കിയത്.

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …