Feb 14, 2026 10:29 PM
Breaking News

രണ്ട് കോടി രൂപയുടെ നിരോധിത നോട്ടുകള്‍ പിടിച്ചെടുത്തു; മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

രണ്ട് കോടി രൂപയുടെ നിരോധിച്ച നോട്ടുകളുമായി മൂന്നുപേര്‍ പൊലീസ് പിടിയിലായി. കണ്ണൂര്‍ സ്വദേശി സുബൈര്‍, പടീല്‍ സ്വദേശി ദീപക് കുമാര്‍, ബജ്പെ സ്വദേശി അബ്ദുള്‍ നസീര്‍ എന്നിവരെയാണ് മംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. അഡയാറില്‍ നിന്നും ലാല്‍ബാഗിലേക്കുള്ള യാത്രയ്ക്കിടയില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇവരുടെ പക്കല്‍ നിന്നും പണം കണ്ടെത്തിയത്. രണ്ട് ബാഗുകളിലായിട്ടാണ് നോട്ടുകള്‍ സൂക്ഷിച്ചിരുന്നത്.

ശിവമോഗയില്‍ നിന്നും ചിത്രദുര്‍ഗയില്‍ നിന്നുമാണ് പ്രതികള്‍ നിരോധിത നോട്ടുകള്‍ കൊണ്ടുവന്നത്. ഒരു കോടി 92.5 ലക്ഷം രൂപയുടെ അസാധുവാക്കപ്പെട്ട നോട്ടുകളാണ് പിടിച്ചെടുത്തത്. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.1000 രൂപയുടെ പത്ത് കെട്ടുകളും 500 രൂപയുടെ 57 കെട്ടുകളുമായിരുന്നു ഉണ്ടായിരുന്നത്. പഴയ നോട്ടുകള്‍ 50 ശതമാനം മൂല്യത്തില്‍ ബാങ്ക് എടുക്കുമെന്ന തരത്തില്‍ ആളുകളെ പറഞ്ഞ് പറ്റിച്ചതായും പ്രതികള്‍ പൊലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …