ഇന്ത്യക്കാരെ വാനോളം പുകഴ്ത്തി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍. ”നമുക്ക് ഇന്ത്യയിലേക്ക് നോക്കാം. എന്ത് കഴിവുള്ള ആളുകളാണ് അവിടെ” -പുടിന്‍ പറഞ്ഞു. കൂടാതെ വികസനത്തിന്റെ കാര്യത്തില്‍ ഇന്ത്യ മികച്ച നേട്ടങ്ങള്‍ കൈവരിക്കുമെന്നതില്‍ സംശയമൊന്നുമില്ലെന്നും ഇന്ത്യക്ക് ധാരാളം സാധ്യതകളുണ്ടെന്നും പുടിന്‍ പറഞ്ഞു. റോയിട്ടേഴ്‌സ് ആണ് പ്രസംഗം റിപ്പോര്‍ട്ട് ചെയ്തത്.
നവംബര്‍ നാലിന് റഷ്യയുടെ ഐക്യദിനം ആചരിക്കവേയാണ് പുടിന്റെ പ്രസംഗം. ഇന്ത്യക്ക് വളരെയധികം സാധ്യതകളുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് പ്രശംസിച്ചു. “ഇന്ത്യ അതിന്റെ വികസനത്തിന്റെ കാര്യത്തില്‍ മികച്ച ഫലങ്ങള്‍ കൈവരിക്കും സംശയമില്ല. ഏതാണ്ട് ഒന്നര ബില്യണ്‍ ആളുകള്‍ അവര്‍ക്കുണ്ട്. ഇപ്പോള്‍ അത് സാധ്യമാണ്” -പുടിന്‍ പറഞ്ഞു.
“നമുക്ക് ഇന്ത്യയെ നോക്കാം. ആന്തരിക വികസനത്തിനായുള്ള അത്തരമൊരു പ്രേരണയുള്ള കഴിവുള്ള, വളരെ പ്രചോദിതരായ ആളുകള്‍. ഇന്ത്യ തീര്‍ച്ചയായും മികച്ച ഫലങ്ങള്‍ കൈവരിക്കും. അതിന്റെ വികസനത്തിന്റെ കാര്യത്തില്‍ ഇന്ത്യ മികച്ച ഫലങ്ങള്‍ കൈവരിക്കും. സംശയങ്ങള്‍ ഒന്നുമില്ല. കൂടാതെ ഏതാണ്ട് ഒന്ന്- ഒന്നര ബില്യണ്‍ ആളുകള്‍. ഇപ്പോള്‍ അത് സാധ്യമാണ്” -പുടിന്‍ വ്യക്തമാക്കി.