കോവിഡ്-19 ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയടക്കം 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തര്‍ താല്‍കാലിക യാത്രാവിലക്ക് ഏര്‍പ്പെടുത്തി.
ചൈന,പാകിസ്താന്, ബംഗ്ലാദേശ്, നേപ്പാള്‍, ഈജിപ്ത്, ഇറാന്‍, ഇറാഖ്, ലെബനാന്‍, ഫിലിപ്പീന്‍സ്, സൗത്ത്കൊറിയ, ശ്രീലങ്ക, സിറിയ, തായ്ലന്ഡ് എന്നി രാജ്യങ്ങള്‍ക്കുമാണ് താല്‍കാലിക യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇറ്റലിയില്‍ നിന്ന് ദോഹ വഴി ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ കൊച്ചിയില്‍ എത്തിയ പത്തനംതിട്ട സ്വദേശികള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ എന്ന നിലയില്‍ ഇന്ത്യയില്‍
നിന്നുള്ളവര്‍ക്ക് ഖത്തറിലേക്കുള്ള പ്രവേശനം വിലക്കിയിരിക്കുന്നത്. ഖത്തര്‍ ഗവണ്‍മെന്‍റ് കമ്മ്യൂണിക്കേഷന്‍ ഓഫിസും ഖത്തര്‍ ന്യൂസ് ഏജന്‍സി (ക്യു.എന്‍.എ)യും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.