Feb 12, 2026 9:15 PM
Breaking News

കൊറോണ വൈറസ്; ഗ്രാമി പുരസ്‌കാര ജേതാവായ ഗായകന്‍ ആദം ഷ്‌ലേസിങ്കര്‍ അന്തരിച്ചു..

കൊവിഡ് 19 വൈറസ് ബാധമൂലം ഗ്രാമി പുരസ്‌കാര ജേതാവായ ഗായകന്‍ ആദം ഷ്‌ലേസിങ്കര്‍ അന്തരിച്ചു. 52 വയസായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവേയാണ് അന്ത്യം.

വൈറസ് ബാധയെ തുടര്‍ന്ന് രണ്ടാഴ്ച മുമ്ബാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നടന്‍ ടോം ഹാങ്ക്‌സ് ആണ് ആദത്തിന്റെ മരണ വിവരം ആരാധകരുമായി പങ്കുവെച്ചത്.

നടന്‍ ടോം ഹാങ്ക്‌സ് സംവിധാനം ചെയ്ത ദാറ്റ് തിങ്‌സ് യു ഡൂ എന്ന ചിത്രത്തിലെ ഗാനത്തിന് ഓസ്‌കര്‍, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ എന്നിവയ്ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ഗ്രാമി എമ്മി പുരസ്‌കാര ജേതാവായ ആദം ‘ഫൗണ്ടന്‍സ് ഓഫ് വെയ്ന്‍’ എന്ന റോക്ക് ബാന്‍ഡിന്റെ സ്ഥാപകന്‍ കൂടിയാണ്

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …