Breaking News

കോവിഡ്; ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ 5000 ലധികം കോവിഡ്​ കേസുകള്‍; മരണം 3000 കടന്നു..

ഇന്ത്യയില്‍ പ്രതിദിനം റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ട കോവിഡ്​ കേസുകളില്‍ വന്‍​ വര്‍ധന.​ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5242 പുതിയ കോവിഡ്​ കേസുകളാണ് രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. ഇതോടെ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 96,169 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോര്‍ട്ട്​ ചെയ്യപ്പെടുന്ന കോവിഡ് മരണത്തിലും ക്രമാതീതമായ വര്‍ധനവാണുണ്ടായത്​. 24 മണിക്കൂറിനുള്ളില്‍ 157 മരണങ്ങളാണ്​  രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്​തത്​. ഇതോടെ ഇന്ത്യയില്‍ കോവിഡ്​ വൈറസ്​ ബാധിച്ച്‌​ മരിച്ചവരുടെ എണ്ണം 3029 ആയി ഉയര്‍ന്നു.

രാജ്യത്ത് 36,824 ​േപര്‍ രോഗമുക്തി നേടിയെന്ന്​ കേന്ദ്ര ആരോഗ്യമന്ത്രാലയം അവകാശപ്പെടുന്നു. 56,316 പേര്‍ ചികിത്സയിലുണ്ട്​. ഏറ്റവും കൂടുതല്‍ കോവിഡ്​ കേസുകളുള്ള മഹാരാഷ്ട്രയില്‍ വൈറസ്​ ബാധിതരുടെ എണ്ണം 33,053 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2347 പേര്‍ക്കാണ്​ വൈറസ്​ ബാധ​ സ്ഥിരീകരിച്ചത്​. ​ഞായറാഴ്​ച 63 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 1198 ആയി ഉയര്‍ന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …