Breaking News

സംസ്ഥാനത്തെ സ്‌കൂളുകൾ 15 മുതൽ തുറക്കാൻ തയ്യാറെന്ന് വിദ്യാഭ്യാസവകുപ്പ്; ആദ്യഘട്ടത്തിൽ ഈ ക്ലാസ്സുകാർക്ക് മാത്രം…

സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം ഉടനുണ്ടായേക്കുമെന്ന് റിപ്പോർട്ട്.  15 മുതൽ സ്‌കൂളുകൾ തുറക്കാൻ തയ്യാറാണെന്ന് കാണിച്ച്‌ വിദ്യാഭ്യാസ വകുപ്പ് സ‌ർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.

സുരക്ഷിത അകലം പാലിച്ച്‌ പ്രത്യേക ബാച്ചുകളായി തിരിച്ച്‌ 10,12 ക്ളാസുകാർക്ക് മാത്രമായിരിക്കും ക്ളാസുകൾ ഉണ്ടാകുക. എന്നാൽ സംസ്ഥാനത്ത് കൊവിഡ് രോഗാവസ്ഥ

പലയിടത്തും ശക്തമായി തുടരുന്നതിനാൽ ഇത്തരം ഭാഗങ്ങളിൽ ആരോഗ്യ വിദഗ്ധരുമായി ചർച്ച ചെയ്‌താകും ക്ളാസുകൾ ആരംഭിക്കുക.

നിലവിൽ രാജ്യത്ത് ഉത്തർപ്രദേശിലും പുതുച്ചേരിയിലും മാത്രമാണ് സ്‌കൂളുകൾ തുറന്നത്. തമിഴ്നാട്ടിൽ 16ന് ക്ളാസുകൾ ആരംഭിക്കും. സംസ്ഥാനത്ത് പത്ത്, പന്ത്രണ്ട് ക്ളാസുകൾക്ക് പരീക്ഷകൾക്ക് മാസങ്ങൾ മാത്രം അവശേഷിക്കുന്നതിനാൽ രക്ഷകർത്താക്കളുടെ ആശങ്ക

പരിഹരിക്കാനാണ് ഇവർക്ക് കൊവിഡ് സുരക്ഷ ചട്ടം പാലിച്ച്‌ ക്ളാസ് തുടങ്ങാമെന്ന് തീരുമാനിച്ചത്. എങ്കിലും കൊവിഡ് രൂക്ഷമായ മേഖലകളിൽ ക്ളാസ് ഉണ്ടാകില്ല.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …