തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവിക്ക് കോവിഡ് പരിശോധന ഫലം പോസിറ്റീവായി വന്നത് ആര്‍ടിപിസിആര്‍ കിറ്റിന്റെ പിഴവ് മൂലമെന്ന് റിപ്പോര്‍ട്ട്. തിങ്കഴാഴ്ചയാണ് ചിരഞ്ജീവിക്ക് കോവിഡ് പോസിറ്റീവ് ആയത്.
എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയിലാണ് രോഗമില്ലെന്ന് കണ്ടെത്തിയത്. പരിശോധന ഫലം നെഗറ്റീവാണെന്ന് നടന് തന്നെ ട്വിറ്ററില്‍ കുറിച്ചു. മൂന്ന് തവണ ഡോക്ടര്‍മാര്‍ ടെസ്റ്റ് ചെയ്തപ്പോഴും താന്‍ കൊവിഡ് നെഗറ്ററിവാണെന്നും എല്ലാവരോടും നന്ദി അറിയിക്കുവെന്നും ചിരഞ്ജീവി ട്വിറ്ററില്‍ കുറിച്ചു.
ആചാര്യ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വീട്ടില്‍ നീരിക്ഷണത്തില്‍ കഴിയുകയായിരുന്നു താരം.
തനിക്ക് യാതൊരു രോഗലക്ഷണങ്ങളും ഇല്ലായിരുന്നുവെന്ന് അന്ന് താരം അറിയിച്ചിരുന്നു. പുതിയ സിനിമയായ ആചാര്യയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്‍പായാണ് താരം പരിശോധന നടത്തിയത്.