Breaking News

ലോക നേതാക്കളില്‍ ജനപ്രീതി കൂടിയ വ്യക്തിയായ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി; സര്‍വേ ഫലം പുറത്ത്…

ലോക നേതാക്കളില്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് സര്‍വേ ഫലം. കൊവിഡ് കാലത്തെ അടിസ്ഥാനമാക്കിയുള്ള മോര്‍ണിങ് കണ്‍സള്‍ട്ട് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇറ്റലി, ജപ്പാന്‍, മെക്സിക്കോ, ദക്ഷിണ കൊറിയ, സ്പെയിന്‍, യുകെ, യുഎസ് എന്നീ 13 രാജ്യങ്ങളിലെ നേതാക്കളെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്.

ഇവരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റേറ്റിംഗ് 55 ആണ്. മോദിക്ക് പിന്നാലെ മെക്സിക്കോ പ്രസിഡന്റ് ആന്‍ഡ്രസ് ലോപസ് ഒബ്രാഡര്‍, ഓസീസ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസ്സന്‍

എന്നിവരുടെ ജനപ്രീതിയും 29,27 എന്നിങ്ങനെയാണ്. യുഎസ് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമാണ് മോര്‍ണിങ് കണ്‍സള്‍ട്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …