Breaking News

ദീര്‍ഘനേരം ജോലി ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമെന്ന് ലോകാരോഗ്യ സംഘടന…

ദീര്‍ഘനേരം ജോലി ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ആഴ്‌ചയില്‍ 55 മണിക്കൂറിലേറെ ജോലി ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നാണ് ലോകാരോഗ്യസംഘടന (WHO) വ്യക്തമാക്കുന്നത്.

ഇത്തരത്തില്‍ ദീര്‍ഘനേരമുള്ള ജോലി മൂലം മരിക്കുന്നവരുടെ എണ്ണം ഈ കൊവിഡ് മഹാമാരിയുടെ കാലത്ത് വര്‍ദ്ധിക്കാനിടയുണ്ടന്ന സൂചനയും ലോകാരോഗ്യ സംഘടന നല്‍കുന്നു. ദീര്‍ഘ നേരം ജോലി ചെയ്യുന്നതിന്‍റെ ഫലമായി 2016ല്‍ 7,45,000 പേര്‍

മരണപ്പെട്ടതായി ‘എന്‍വയോണ്‍മെന്‍റ് ഇന്‍റര്‍നാഷണല്‍’എന്ന ജോണലില്‍ വന്ന ലേഖനത്തില്‍ പറയുന്നു. ഇവര്‍ക്ക് ബാധിക്കുന്ന രോഗങ്ങളില്‍ മുന്നില്‍ ഉണ്ടായിരുന്നത് ഹൃദയാഘാതവും പക്ഷാഘാതവുമാണ് എന്നും പഠനം പറയുന്നു.

2000 ല്‍ ഇത്തരത്തിലുണ്ടായിരുന്ന മരണനിരക്കിനെക്കാള്‍ 30 ശതമാനം കൂടുതലാണ് 2016ല്‍ രേഖപ്പെടുത്തിയത്. ലോകാരോഗ്യ സംഘടനയും അന്താരാഷ്‌ട്ര തൊഴിലാളി സംഘടനയും ചേ‌ര്‍ന്നാണ് ഈപഠനം

നടത്തിയത്. ഇത്തരത്തില്‍ കൂടുതല്‍ ആരോഗ്യ പ്രശ്‌നമുണ്ടാകുന്നവരില്‍ മുന്നില്‍ ഉള്ളത് പുരുഷന്മാരാണ് (72 ശതമാനം) എന്നും പഠനം പറയുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …