Breaking News

‘യാസ്’ ചുഴലിക്കാറ്റ് വരുന്ന 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിയാകും; മുന്നറിയിപ്പ്…

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിയായി മാറുമെന്ന് കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ബുധനാഴ്ചയോടെ യാസ് ചുഴലിക്കാറ്റ് തീരം തൊടും. അതീവ ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ബംഗാള്‍, ഒഡീഷ തീരത്ത്

കര തൊടുമെന്നും മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗത്തില്‍ അതിശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചുഴലിക്കാറ്റിന്റെ സഞ്ചാര പദത്തില്‍ കേരളം ഇല്ലെങ്കിലും ബുധനാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

ബംഗാളിലും ഒഡീഷയിലും അതിതീവ്ര ചുഴലിക്കാറ്റ് നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. 26 ന് പാരദ്വീപ്, സാഗര്‍ ദ്വീപുകള്‍ക്കിടയില്‍ അതിതീവ്ര ചുഴലിയായി യാസ് കര തൊടാനുള്ള സാധ്യതയാണ് കണക്കാക്കുന്നത്.

ചുഴലിക്കാറ്റിന് മുന്നോടിയായി ബംഗാളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിത്തുടങ്ങി. സൗത്ത് 24 പര്‍ഗാനാസ്, ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലകളിലെ താഴ്ന്ന ജില്ലകളില്‍ നിന്നാണ് ആളുകളെ ഒഴിപ്പിക്കുന്നത്.

യാസ് ചുഴലിക്കാറ്റ് ബംഗാളില്‍ കൂടുതല്‍ അപകടകാരിയാകുമെന്നാണ് മുന്നറിയിപ്പ്. മെയ് 26 വൈകുന്നേരം ഒഡീഷയിലെ പരദ്വിപ്പിനും സൗത്ത് 24 പര്‍ഗാനാസിനും ഇടയില്‍ ശക്തമായ കാറ്റിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …