മോഷ്ടിച്ച മാലയുമായി മോഷ്ടാവ് കുടുംബസമേതം എത്തി ഇരയായ സ്ത്രീയോട് മാപ്പ് പറഞ്ഞു, ക്ഷമിച്ച് വണ്ടിക്കൂലി നൽകി പറഞ്ഞയച്ച് വീട്ടമ്മ. സംഭവം നടന്നത് മൂവാറ്റുപുഴ രണ്ടാറിലാണ്. പുനത്തിൽ മാധവിയുടെ കണ്ണിൽ മുളകുപൊടിയിട്ട് മാല തട്ടിയെടുത്ത് വിഷ്ണുപ്രസാദാണ് തന്റെ കുടുംബ സമേതമെത്തി മാപ്പ് പറഞ്ഞ് മാല തിരിച്ചു നൽകിയത്. ഇയാളുടെ ഭാര്യയും രണ്ട് കുട്ടികളും ഒപ്പമുണ്ടായിരുന്നു. അതേ സമയം പൊലീസ് കേസ് ആയതിനാൽ പിന്നീട് വിഷ്ണുപ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിഷ്ണു പ്രസാദിൻറെ …
Read More »മിനിമം ചാര്‍ജ് 10 രൂപ, മഞ്ഞ കാര്‍ഡുകാര്‍ക്ക് സൗജന്യയാത്ര; ബസ് യാത്രാ നിരക്ക് വര്‍ദ്ധനവ് ഉടന്‍ നടപ്പില്‍
സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് വര്‍ധനവ് ഉടന്‍ നടപ്പായേക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയില്‍ നിന്നും തിരികെ എത്തിയ ശേഷം നിരക്ക് വര്‍ധനവ് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും. മിനിമം നിരക്ക് 10 രൂപയാക്കാനാണ് ഗതാഗത വകുപ്പിന്റെ ശുപാര്‍ശ. ബസ് ചാര്‍ജ് വര്‍ധനവെന്നത് ഏറെ കാലത്തെ സ്വകാര്യ ബസ് ഉടമകളുടെ ആവശ്യമാണ്. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശുപാശകള്‍ അടിസ്ഥാനമാക്കി അന്തിമ റിപ്പോര്‍ട്ട് ഗതാഗത വകുപ്പ് മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. രണ്ടര കിലോമീറ്റര്‍ …
Read More »വാക്‌സിനെടുത്ത ശേഷം മെഡിക്കൽ വിദ്യാർഥിനി മരിച്ചു; ആയിരം കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയിൽ
മകൾ മരിച്ചത് കോവിഡ് വാക്‌സിന്റെ പാർശ്വഫലങ്ങൾ കൊണ്ടാണെന്നും നഷ്ടപരിഹാരമായി ആയിരം കോടി തരണമെന്നുമാവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയിൽ. മഹാരാഷ്ട്ര സർക്കാർ, സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവയിൽ നിന്നും നഷ്ടപരിഹാരം ലഭിക്കണമെന്നാവശ്യപ്പെട്ടാണ് ഔറംഗബാദ് സ്വദേശി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. നാസിക്കിൽ മെഡിക്കൽ വിദ്യാർഥിയായിരുന്ന മകൾ സ്‌നേഹൽ രണ്ടു ഡോസ് വാക്‌സിനുമെടുത്തിരുന്നതായി ഹർജിക്കാരനായ ദിലീപ് ലുനാവത് പറയുന്നു. 2021 ജനുവരി 28 ന് മകൾ വാക്‌സിൻ എടുക്കുകയും മാർച്ച് ഒന്നിന് വാക്‌സിനുകളുടെ പാർശ്വഫലങ്ങൾ …
Read More »കിറ്റക്‌സ് സംഘര്‍ഷം; ജാമ്യം കിട്ടിയിട്ടും പുറത്തിറക്കാനാളില്ല, തൊഴിലാളികള്‍ ദുരിതത്തില്‍
റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ തന്നെ തുടര്‍ന്ന് കിഴക്കമ്പലം കിറ്റക്‌സ് (Kitex) സംഘര്‍ഷത്തില്‍ അറസ്റ്റിലായ പ്രതികള്‍. ഗുരുതരമല്ലാത്ത വകുപ്പുകള്‍ ചുമത്തിയ പ്രതികള്‍ക്ക് പോലും നിയമസഹായം ലഭിക്കാത്തതിനാല്‍ പുറത്തിറങ്ങാനാകുന്നില്ല. ജാമ്യവ്യവസ്ഥ നടപ്പാക്കാന്‍ വരെ തൊഴിലുടമയോ ലീഗല്‍ സര്‍വീസ് സൊസൈറ്റിയോ സഹായിക്കുന്നില്ലെന്ന് അറസ്റ്റിലായ തൊഴിലാളികളുടെ ബന്ധുക്കള്‍ പറയുന്നു. പ്രതികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് പ്രതികരിച്ചു. കഴിഞ്ഞ ഡിസംബര്‍ രാത്രി പൊലീസിനെ ആക്രമിച്ച കേസില്‍ കിറ്റെക്‌സ് കമ്പനിയില്‍ …
Read More »ആദ്യരാത്രി കഴിഞ്ഞ് പിറ്റേന്ന് വധുവിന്റെ 30 പവൻ സ്വർണവും പണവുമായി മുങ്ങിയ വരൻ പിടിയിൽ…
വിവാഹം കഴിഞ്ഞ് ആദ്യരാത്രി നവവധുവിനൊപ്പം ചെലവഴിച്ച ശേഷം സ്വര്‍ണവും പണവുമായി മുങ്ങിയ നവവരന്‍ പൊലീസ് പിടിയില്‍. വിവാഹത്തിന് തൊട്ടടുത്ത ദിവസം പഴകുളം സ്വദേശിനിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവുമായി മുങ്ങിയ യുവാവിനെ അടൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. വധുവിന്റെ പിതാവിന്റെ പരാതിയില്‍ വിശ്വാസ വഞ്ചനക്ക് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കായംകുളം എം.എസ്.എച്ച്എസ്.എസിന് സമീപം തെക്കേടത്ത് തറയില്‍ അസറുദ്ദീന്‍ റഷീദ് (30) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജനുവരി 30ന് ആദിക്കാട്ടുകുളങ്ങര …
Read More »രണ്ട് പെൺകുഞ്ഞുങ്ങളെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തി; യുവതി ജീവനൊടുക്കി വർക്കലയെ ഞെട്ടിച്ച് ദാരുണസംഭവം…
കുഴിത്തുറ: സ്വന്തം മക്കളെ കൊലപ്പെടുത്തിയ ശേഷം മാതാവ് ജീവനൊടുക്കി. രണ്ടു പെൺകുട്ടികളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം യുവതി തൂങ്ങിമരിക്കുകയായിരുന്നു. കുഴിത്തുറയ്ക്കു സമീപം കഴുവൻതിട്ട കോളനിയിലെ ജപഷൈന്റെ ഭാര്യ വിജി(27)യാണ് രണ്ടുവയസ്സുള്ള മകൾ പ്രേയയെയും ആറുമാസം പ്രായമുള്ള പെൺകുട്ടിയെയും വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ചൊവ്വാഴ്ച വൈകുന്നേരം ജപഷൈനിന്റെ അമ്മ പുറത്തുപോയ ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വിജിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. തുടർന്ന് കുട്ടികളെ തിരക്കിയപ്പോഴാണ് വീടിനു പിൻവശത്ത് …
Read More »ചെറുനാരങ്ങ ഉപയോഗിച്ച് മുഖം എങ്ങനെ സുന്ദരമാക്കാം? കൂടാതെ നാരങ്ങാ നീര് കൊണ്ടുള്ള മറ്റു ഗുണങ്ങൾ…
ചെറുനാരങ്ങ സൗന്ദര്യ ചികിത്സകളിലെ ഒരു പ്രധാന ഘടകമാണ്. നാരങ്ങയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ചര്‍മ്മത്തിന് തിളക്കം നല്‍കുമ്ബോള്‍ ആന്റി ഓക്സിഡന്റുകള്‍ രക്തചംക്രമണം കൂട്ടി ചര്‍മ്മത്തിന് ആരോഗ്യവും സൗന്ദര്യവും സമ്മാനിക്കുന്നു. ➤ തക്കാളിനീരില്‍ നാരങ്ങാ നീര് ചേര്‍ത്ത് കുഴമ്ബുരൂപത്തിലാക്കി മുഖത്ത് പുരട്ടി പത്ത് മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിയാല്‍ പാടുകളകന്ന് മുഖം സുന്ദരമാവും. ➤ ബെഡ്കോഫിക്ക് പകരം ചൂടുവെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞൊഴിച്ച് അല്‍പ്പം തേനും ചേര്‍ത്ത് കഴിക്കുന്നത് വണ്ണം കുറയാനും ചര്‍മത്തിന്റെ …
Read More »100 കിലോമീറ്റർ സഞ്ചരിച്ചെത്തി ‘അതിഥിയെ’ തൂക്കിയെടുത്തു പോകുമ്പോൾ ഓട്ടോക്കൂലി പോലും വാങ്ങാതെ മുങ്ങാൻ ശ്രമിച്ചവനാണ്, ‘തീരെ വിഷമില്ലാത്ത ഒരു സഹജീവി’യെന്ന് ശ്രീജിത്ത് പണിക്കർ
മൂർഖൻ പാമ്പിനെ പിടികൂടുന്നതിനിടെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന് സൗഖ്യം നേർന്ന് ശ്രീജിത്ത് പണിക്കർ രംഗത്ത്. ഒരു രാത്രിയിൽ താൻ വിളിച്ചപ്പോൾ 100 കിലോമീറ്ററിലധികം ദൂരം ഓട്ടോയിൽ സഞ്ചരിച്ചു വന്ന് ‘അതിഥിയെ’ തൂക്കിയെടുത്തു പോകുമ്പോഴും ഓട്ടോക്കൂലി പോലും വാങ്ങാതെ മുങ്ങാൻ ശ്രമിച്ചവനാണെന്ന് വാവ സുരേഷിനെ കുറിച്ച് ശ്രീജിത്ത് പണിക്കർ പറയുന്നു. വണ്ടിക്കൂലിയെങ്കിലും കൊടുക്കാതിരിക്കുന്നത് പാപം ആണെന്ന് തോന്നിയതുകൊണ്ട് സ്റ്റാർട്ട് ചെയ്ത ഓട്ടോയ്ക്ക് ചേട്ടൻ വട്ടം ചാടി നിന്ന് …
Read More »രാത്രി യാത്ര; ആവശ്യപ്പെടുന്നിടത്ത് വണ്ടി നിര്‍ത്തണമെന്ന ഉത്തരവില്‍ ഭേദഗതിയുമായി കെഎസ്‌ആര്‍ടിസി; സൗകര്യം ഈ ബസുകളില്‍ മാത്രം
രാത്രി യാത്രയില്‍ സ്ത്രീകളും മുതിര്‍ന്ന പൗരന്‍മാരും ഭിന്നശേഷിയുള്ളവരും ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ എല്ലാ സൂപ്പര്‍ ക്ലാസ് സര്‍വീസുകളും നിര്‍ത്തുമെന്നുള്ള ഉത്തരവില്‍ ഭേദഗതി വരുത്തി കെഎസ്‌ആര്‍ടിസി. രാത്രി 8 മണി മുതല്‍ രാവിലെ 6 മണി വരെയുള്ള സമയങ്ങളില്‍ ദീര്‍ഘദൂര ബസുകളടക്കം നിര്‍ത്തണമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന നിര്‍ദ്ദേശം. ഏതാണ്ട് 200 ല്‍ താഴെ വരുന്ന ദീര്‍ഘ ദൂര സര്‍വീസുകളിലെ യാത്രക്കാരുടെ ബുദ്ധിമുട്ടും പരാതിയും പരിഗണിച്ചാണ് പുതിയ ഭേദഗതി. ഇനി മുതല്‍ സൂപ്പര്‍ ഫാസ്റ്റ് മുതല്‍ …
Read More »തെലുങ്ക് ‘അയ്യപ്പനും കോശിയും’ തീയേറ്ററുകളിലേക്ക്; ‘ഭീംല നായക്’ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍..
മലയാളത്തില്‍ പ്രേക്ഷക ഹൃദയം കീഴടക്കിയ ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക് ആയ ‘ഭീംല നായക് തീയേറ്ററുകളിലേക്ക്. ഫെബ്രുവരിയില്‍ അല്ലെങ്കില്‍ ഏപ്രിലില്‍ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ‘ഞങ്ങള്‍ വാക്ക് നല്‍കിയത് പോലെ ‘ഭീംല നായക്’ മികച്ച തിയറ്റര്‍ അനുഭവം തന്നെയായിരിക്കും. ഈ മഹാമാരി കാലം അവസാനിച്ച ശേഷം ഞങ്ങള്‍ ചിത്രം തീയേറ്ററുകളില്‍ എത്തിക്കും. ഫെബ്രുവരി 25നോ ഏപ്രില്‍ ഒന്നിനോ ചിത്രം റിലീസ് ചെയ്യാമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്’- എന്ന് …
Read More »