Breaking News

NEWS22 EDITOR

ആവേശപ്പോരില്‍ സമനില സമ്മതിച്ച് ചെന്നൈയും ബെംഗളൂരുവും (1-1)

ഐഎസ്എല്ലില്‍ മുന്‍ ജേതാക്കള്‍ തമ്മിലുള്ള ആവേശപ്പോരില്‍ സമനില സമ്മതിച്ച് ചെന്നൈയ്ന്‍ എഫ്‌സിയും ബെംഗളൂരു എഫ്‌സിയും. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് പോയിന്റ് പങ്കിട്ടത്. രണ്ടു ഗോളുകളും ആദ്യപകുതിയിലായിരുന്നു. നാലാം മിനിറ്റില്‍ തന്നെ സൂപ്പര്‍ താരം റോയ് കൃഷ്ണയുടെ ഗോളില്‍ ബെംഗളൂരു അക്കൗണ്ട് തുറന്നിരുന്നു. എന്നാല്‍ ആദ്യപകുതിയുടെ ഇഞ്ചുറിടൈമില്‍ മലയാളി താരം കെ പ്രശാന്തിലൂടെ ചെന്നൈ സമനില പിടിച്ചുവാങ്ങുകയായിരുന്നു. ഗോള്‍കീപ്പര്‍ ദേബ്ജിത്ത് മജുംദാറിനു അംപയര്‍ നേരിട്ട് ചുവപ്പ് കാര്‍ഡ് നല്‍കിയതിനെ …

Read More »

ഇലന്തൂര്‍ നരബലി: വീട്ടുവളപ്പില്‍ പരിശോധന, കുഴികളെടുക്കാന്‍ ജെസിബിയും മൃതദേഹങ്ങള്‍ കണ്ടുപിടിക്കാന്‍ നായ്ക്കളും

ഇലന്തൂരില്‍ ഇരട്ടനരബലി നടന്ന വീട്ടുവളപ്പില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടോയെന്നറിയാന്‍ പരിശോധന. വീട്ടുപറമ്പ് കുഴിച്ച് പരിശോധന നടത്തും. ജെസിബി ഉപയോഗിച്ച് പുരയിടം കുഴിച്ചാകും പരിശോധന നടത്തുക. മൃതദേഹങ്ങള്‍ മണത്ത് കണ്ടുപിടിക്കാന്‍ കഴിയുന്ന നായകളെയും പരിശോധനയുടെ ഭാഗമാക്കും. പ്രതികളെയും ഇന്ന് ഇവിടെയെത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതികള്‍ കൂടുതല്‍ സ്ത്രീകളെ നരബലിക്ക് ഇരയാക്കിയിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് പരിശോധനയുടെ ലക്ഷ്യം. ഇതിനായി പുരയിടത്തില്‍ പരമാവധി കുഴികളെടുത്ത് പരിശോധന നടത്താനാണ് തീരുമാനം. ഷാഫിയും ഭഗവല്‍സിംഗും ലൈലയും ചേര്‍ന്ന് …

Read More »

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ബീഡിയും നിരോധിത പുകയില ഉല്‍പന്നങ്ങളും പിടികൂടി

സെന്‍ട്രല്‍ ജയിലില്‍ നിന്ന് റിമാന്‍ഡ് തടവുകാരനില്‍ നിന്ന് കഞ്ചാവ് ബീഡിയും നിരോധിത പുകയില ഉല്‍പന്ന പാക്കറ്റുകളും ജയില്‍ അധികൃതര്‍ പിടികൂടി. റിമാന്‍ഡ് പ്രതി മുസ്തഫയില്‍ നിന്നാണ് ദേഹപരിശോധനയ്ക്കിടെ പിടികൂടിയത്. തുടര്‍ന്ന് ജയില്‍ സൂപ്രണ്ട് കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസം ജയിലിലെ ആറാം ബ്ളോക്ക് പരിസരത്തെ തെങ്ങിന്റെ മുകളില്‍ നിന്നും മൂന്ന് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ താമസിച്ച ബ്ളോക്കിനു സമീപം വെച്ചാണ് …

Read More »

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; 2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ ചൊവ്വാഴ്ച വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍്റെ പ്രവചനം. ഇടുക്കിയിലും പത്തനംതിട്ടയിലും 17ാം തിയതി വരെ യെല്ലോ അലര്‍ട്ടാണ്. ഉച്ചയ്ക്കുശേഷം മലയോര മേഖലകളിലാണ് കൂടുതല്‍ മഴ സാധ്യത. കോമോറിന്‍ തീരത്തായുള്ള ചക്രവതച്ചുഴിയും മധ്യ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവതച്ചുഴിയുമാണ് മഴയ്ക്ക് കാരണം.

Read More »

കുടുംബ ഐശ്വര്യത്തിന് 14കാരിയായ മകളെ ബലി നല്‍കി; പുനര്‍ജനനത്തിനായി കാത്തിരുന്നത് നാലുദിവസം

പതിനാലുകാരിയായ മകളെ വീട്ടുകാര്‍ നരബലി നടത്തി. ഗുജറാത്തിലെ ഗിര്‍ സോമനാഥ് ഗ്രാമത്തിലാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബര്‍ മൂന്നിനാണ് കുടുംബം നരബലി നടത്തിയത്. കുടുംബത്തിന് ഐശ്വര്യം ലഭിക്കുമെന്ന വിശ്വാസത്തിലാണ് വീട്ടുകാര്‍ മകളെ ബലി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. ഗ്രാമവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. കുട്ടി പുനര്‍ജനിക്കുമെന്ന് കരുതി വീട്ടുകാര്‍ മൃതദേഹം നാല് ദിവസം സൂക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ കുട്ടിയെ കൃഷിയിടത്തില്‍ സംസ്‌കരിച്ചതില്‍ സംശയിച്ച ഗ്രാമവാസികള്‍ വിവരം …

Read More »

കെ എല്‍ രാഹുല്‍ മാത്രം പോരാടി; രണ്ടാം സന്നാഹമത്സരത്തില്‍ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോല്‍വി

ട്വന്‍റി 20 ലോകകപ്പിന് മുന്നോടിയായി വെസ്റ്റേണ്‍ ഓസ്ട്രേലിയക്കെതിരെ രണ്ടാം സന്നാഹമത്സരത്തിന് ഇറങ്ങിയ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോല്‍വി. 169 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് കെ ല്‍ രാഹുലിന്‍റെ അര്‍ധ സെഞ്ചുറിക്ക് ഇടയിലും 36 റണ്‍സിന്‍റെ തോല്‍വി നേരിടുകയായിരുന്നു. ഇന്ത്യന്‍ പോരാട്ടം 20 ഓവറില്‍ 8 വിക്കറ്റിന് 132 എന്ന നിലയില്‍ അവസാനിച്ചു. ഓസീസിനായി മോറിസും മക്കന്‍സിയും കെല്ലിയും രണ്ടുവീതം വിക്കറ്റ് നേടി. നേരത്തെ ആദ്യ പരിശീലന മത്സരം ഇന്ത്യ 13 …

Read More »

‘ഇന്ത്യയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്’; മോദിയെ പ്രശംസിച്ച് ഐഎംഎഫ്‌

ഇന്ത്യയുടെ ഡിജിറ്റലൈസേഷൻ മുന്നേറ്റങ്ങളെ അഭിനന്ദിച്ച് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റ് പിയറി ഒലിവിയർ. രാജ്യത്ത് ഡിജിറ്റലൈസേഷൻ നടപ്പിലാക്കിയ കേന്ദ്ര സർക്കാരിന്റെ നീക്കം, ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഗതിയിൽ മാറ്റം വരുത്തിയെന്ന് അദ്ദേഹം പറഞ്ഞു. വിവിധ രീതിയിൽ ആണ് ഡിജിറ്റലൈസേഷൻ രാജ്യത്തിൻറെ വളർച്ചയെ സഹായിക്കുന്നത്. സാമ്പത്തിക മേഖലയിൽ വളരെ വലിയ മാറ്റം ആണ് ഡിജിറ്റിസേഷൻ കൊണ്ടുവന്നത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഗതി മാറ്റാൻ ഡിജിറ്റൈസേഷന് കഴിഞ്ഞുവെന്നും പിയറി ഒലിവിയർ …

Read More »

ഒരു മണിക്ക് ലോട്ടറിയെടുത്തു, രണ്ട് മണിക്ക് നെഞ്ചുലച്ച്‌ ജപ്തി നോട്ടീസ്, മൂന്നരയ്ക്ക് 70 ലക്ഷം കയ്യില്‍..

മൈനാഗപ്പള്ളി ഷാനവാസ് മന്‍സിലില്‍ പൂക്കുഞ്ഞിന് ബുധനാഴ്ച മണിക്കൂറുകള്‍ക്കിടയില്‍ നടന്ന സംഭവങ്ങളെല്ലാം അവിശ്വസനീയം. ഒരുമണിക്കാണ് പൂക്കുഞ്ഞ് കേരള അക്ഷയ ലോട്ടറിയുടെ ടിക്കറ്റെടുത്തത്. രണ്ടുമണിക്ക് ബാങ്കിന്റെ ജപ്തിനോട്ടീസെത്തി. വായ്പയടക്കാന്‍ എന്തുചെയ്യണം എന്നറിയാതെ കട്ടിലില്‍ കിടക്കുകയായിരുന്നു. മൂന്നരയ്ക്ക് ഭാഗ്യദേവതയുടെ 70 ലക്ഷം പൂക്കുഞ്ഞിനെ തേടിയെത്തി. വായ്പയെടുത്തത് കുടിശ്ശികയായി ഒന്‍പത് ലക്ഷത്തിലെത്തി‌. ബൈക്കില്‍ സഞ്ചരിച്ച്‌ മീന്‍ വിറ്റാണ് പൂക്കുഞ്ഞ് ഉപജീവനം നടത്തിയിരുന്നത്. ബുധനാഴ്ച മീന്‍ വിറ്റ് വരുന്നവഴിയില്‍ മൈനാഗപ്പള്ളി പ്ലാമൂട്ടില്‍ ചന്തയില്‍ ചെറിയതട്ടില്‍ ലോട്ടറി വില്‍പ്പന …

Read More »

ഇനി 10000 രൂപക്ക് മുകളിലുള്ള എല്ലാ ഫോണുകളിലും 5ജി’: കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തോട് അനുകൂല പ്രതികരണവുമായി മൊബൈല്‍ കമ്ബനികള്‍

പതിനായിരം രൂപക്ക് മുകളില്‍ വില വരുന്ന 4ജി ഫോണുകളുടെ ഉത്പാദനം ഇന്ത്യയില്‍ വൈകാതെ അവസാനിപ്പിക്കുമെന്ന് മൊബൈല്‍ ഫോണ്‍ കമ്ബനികളുടെ പ്രതിനിധികള്‍ സര്‍ക്കാരിനെ അറിയിച്ചു. എത്രയും വേഗം, 5ജി ഫോണുകളുടെ ഉത്പാദനം ത്വരിതപ്പെടുത്തുമെന്നും കമ്ബനികള്‍ സര്‍ക്കാരിന് ഉറപ്പ് നല്‍കി. രാജ്യത്ത് വില്‍ക്കപ്പെടുന്ന പതിനായിരം രൂപക്ക് മുകളിലുള്ള സ്മാര്‍ട്ട് ഫോണുകളില്‍ 5ജി ലഭ്യമാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തോട് അനുകൂല പ്രതികരണമാണ് മൊബൈല്‍ ഫോണ്‍ കമ്ബനികളുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. അടുത്ത മൂന്ന് …

Read More »

903 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ്; ചൈനീസ് പൗരന്മാര്‍ ഉള്‍പ്പെടെ 10 പേര്‍ പിടിയില്‍…

903 കോടി രൂപയുടെ ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പ് നടത്തിയ സംഘം ഹൈദരാബാദില്‍ പിടിയിലായി. ചൈനീസ് പൗരന്മാര്‍ ഉള്‍പ്പെടെ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആര്‍ബിഐ അംഗീകാരമുള്ള വിദേശ ധനവിനിമയ ഏജന്റുമാരെ ഉപയോഗിച്ച്‌ വ്യാജ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ മുഖേന പണം ഡോളറിലേക്ക് മാറ്റി ഹവാല ഇടപാടുകാര്‍ വഴി വിദേശത്തേക്ക് കടത്തുന്ന സംഘമാണ് പിടിയിലായത്. പ്രതികള്‍ ഉപയോഗിച്ചിരുന്ന കാള്‍ സെന്ററുകള്‍ പോലീസ് സീല്‍ ചെയ്തു. ഇവര്‍ ഇടപാടുകള്‍ നടത്താനായി ആരംഭിച്ച ബാങ്ക് …

Read More »