അമ്മ കെട്ടിത്തൂക്കിയ രണ്ടരവയസ്സുകാരന് ജീവന്‍ മടക്കി കിട്ടിയത് ഈ കൈകളിലൂടെയാണ്. മുണ്ടൂര്‍ ഔട്ട്‌പോസ്റ്റില്‍ ജോലിചെയ്യുന്ന പോലീസുദ്യോഗസ്ഥനായ നാട്ടുകല്‍ പാലോട് സി.പ്രജോഷാണ് നഷ്ടപ്പെടുമായിരുന്ന ജീവനെ താങ്ങി നിര്‍ത്തിയത്. വെള്ളിനേഴി കുറ്റാനശ്ശേരി കാരയില്‍ വീട്ടില്‍ ജ്യോതിഷ്‌കുമാറിന്റെ ഭാര്യ ജയന്തിയാണ് കുട്ടിയെ സാരിയില്‍ കെട്ടിത്തൂക്കിയ ശേഷം ആത്മഹത്യ ചെയ്തത്. ഡിസംബര്‍ 13 നാണ് സംഭവം. നാട്ടുകല്‍ പാലോട് സ്വദേശിയായ പ്രജോഷ് കുഞ്ഞിന്റെ 28 ചടങ്ങില്‍ പങ്കെടുക്കാനായാണ് തിങ്കളാഴ്ച കുറ്റാനശ്ശേരിയിലെ ഭാര്യവീട്ടിലെത്തുന്നത്. പ്രജോഷിനൊപ്പം കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. …
Read More »ആന്ധ്രയില്‍ ബസ് നദിയിലേക്കു വീണു, ഒന്‍പതു മരണം-വിഡിയോ
ആന്ധ്രയില്‍ ബസ് നദിയിലേക്കു വീണ് ഒന്‍പതു പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. പശ്ചിമ ഗോദാവരി ജില്ലയിലാണ് അപകടം. ജനറെഡ്ഡിയുദമില്‍നിന്ന് തെലങ്കാനയിലെ ആസ്വാരപേട്ടിലേക്കു പോവുകയായിരുന്നു ബസ്. 35 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. പാലത്തില്‍ വച്ച് എതിരെ വന്ന ലോറിയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് അപകടമെന്ന് പൊലീസ് പറഞ്ഞു. പാലത്തിന്റെ കൈവരിയില്‍ ഇടിച്ച ബസ് താഴേക്കു വീഴുകയായിരുന്നു. അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പതു പേരുടെ മൃതദേഹം ലഭിച്ചു. ഓടിക്കൂടിയ നാട്ടുകാരും പൊലീസുമാണ് രക്ഷാപ്രവര്‍ത്തനം …
Read More »കുപ്പിവെള്ളത്തിന്റെ വില കുറച്ച സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്‌തു
കുപ്പിവെള്ളത്തിന്റെ വില കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കുപ്പിവെള്ളത്തിന് 13 രൂപയായി കുറച്ച ഉത്തരവാണ് കോടതി തടഞ്ഞത്. കുപ്പിവെള്ള നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. കുപ്പി വെള്ളത്തെ സര്‍ക്കാര്‍ അവശ്യസാധന പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അവശ്യസാധന നിയമപ്രകാരമാണ് സര്‍ക്കാര്‍ ഇടപെട്ട് വില കുറച്ചത്. പാക്കേജഡ് കമോഡിറ്റീസ് കേന്ദ്ര സര്‍ക്കാരിന്റെ പരിധിയിലാണ് വരുന്നതെന്നും സര്‍ക്കാരിനെ ഇടപെടാന്‍ അധികാരമില്ലന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. തങ്ങളെ കേള്‍ക്കാതെയും ഉല്‍പ്പാദന മാനദണ്ഡങ്ങള്‍ പരിഗണിക്കാതെയുമാണ് സര്‍ക്കാര്‍ …
Read More »ജീന്‍സും ടീഷര്‍ട്ടും ധരിച്ചതിന് അറസ്റ്റ്: യുവതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി…
ജീന്‍സും ടീഷര്‍ട്ടും ധരിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ട കുവൈത്തി യുവതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കുവൈത്ത് സുപ്രീംകോടതി. നീതികരിക്കാത്തതായിരുന്നു ഇവരുടെ അറസ്റ്റ് എന്ന് നിരീക്ഷിച്ചായിരുന്നു കോടതി ഉത്തരവ്. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തോടാണ് യുവതിക്ക് 4000 ദിനാര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. ഒന്‍പത് വര്‍ഷം നീണ്ടുനിന്ന നിയമ പോരാട്ടത്തിനൊടുവിലാണ് യുവതിക്ക് അനുകൂലമായ വിധി ഉണ്ടാകുന്നത്. 2012 ലാണ് യുവതി ജീന്‍സും ടീഷര്‍ട്ടും ധരിച്ചെന്ന പേരില്‍ അറസ്റ്റിലായത്. അറസ്റ്റിനെതിരെ യുവതി 12000 ദിനാര്‍ …
Read More »സൈനിക ഹെലികോപ്‌റ്റര്‍ അപകടം: ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് അന്തരിച്ചു
കൂനൂരില്‍ വ്യോമസേനാ ഹെലികോപ്റ്റര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് അന്തരിച്ചു. ബെംഗളൂരുവിലെ വ്യോമസേനാ കമാന്‍ഡ് ആശുപത്രിയില്‍ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. മരണവിവരം വ്യോമസേന ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് പുറത്തുവിട്ടത്. ഡിസംബര്‍ എട്ടിന് തമിഴ്നാട്ടിലെ കൂനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന് റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര് എല് എസ് ലിഡ്ഡര്, മലയാളിയായ ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ പ്രദീപ് അടക്കം …
Read More »രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെക്കുറിച്ച് കേന്ദ്ര കായിക മന്ത്രി…
രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെക്കുറിച്ച് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ പ്രതികരിച്ചു. ആരും സ്‌പോര്‍ട്‌സിനെക്കാള്‍ വലുതല്ലെന്നും ബന്ധപ്പെട്ട ഫെഡറേഷനുകളോ അസോസിയേഷനുകളോ ഇക്കാര്യത്തെക്കുറിച്ച് വിവരങ്ങള്‍ നല്‍കണമെന്നും മന്ത്രി പറഞ്ഞു. സ്പോര്‍ട്സ് പരമോന്നതമാണ്, ആരും സ്പോര്‍ട്സിനേക്കാള്‍ വലുതല്ല. ഏത് കളിയില്‍ ഏതൊക്കെ കളിക്കാര്‍ക്കിടയില്‍ എന്താണ് നടക്കുന്നതെന്ന വിവരം നിങ്ങള്‍ക്ക് നല്‍കാന്‍ എനിക്ക് കഴിയില്ല. ഇത് ബന്ധപ്പെട്ട ഫെഡറേഷനുകളുടെ/അസോസിയേഷനുകളുടെ ജോലിയാണ്. അവര്‍ വിവരം നല്‍കുന്നതാണ് നല്ലത്, “കായിക മന്ത്രി …
Read More »കൃഷി മന്ത്രി വാക്കുപാലിച്ചില്ല: പ്ലാന്റേഷന്‍ കോര്‍പറേഷന്‍ തൊഴിലാളികള്‍ സമരത്തിലേക്ക്…
കൂലി വര്‍ധനയടക്കം ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് പ്ലാന്റേഷന്‍ കോര്‍പറേഷനിലെ തൊഴിലാളികള്‍ സമരത്തിനൊരുങ്ങുന്നു. കൂലി വര്‍ധനക്ക് മുന്നോടിയായി പ്രതിദിന കൂലിയില്‍ 80 രൂപയുടെ ഇടക്കാലാശ്വാസ തുക പൂര്‍ണമായും കൂലി വര്‍ധനയുടെ ഭാഗമാക്കുമെന്ന കൃഷി മന്ത്രിയുടെ ഉറപ്പ് മാസങ്ങള്‍ പിന്നിട്ടിട്ടും നടപ്പായില്ല. ദിവസക്കൂലിക്കാരായ തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റ്വിറ്റി തുടങ്ങിയ ആനുകൂല്യങ്ങളില്‍ കാര്യമായ കുറവ് സംഭവിക്കുകയാണ്. തന്‍വര്‍ഷത്തെ ബോണസിന്റെ ബാക്കി തുക ഡിസംബര്‍ 31ന് മുമ്ബ് നല്‍കുമെന്ന കോര്‍പറേഷന്റെ രേഖാമൂലമായ ഉത്തരവും നടപ്പാക്കുന്നില്ല. …
Read More »വധുവിന്റെ വീട്ടുകാർ നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനപരിധിയിൽ വരില്ല: ഹൈക്കോടതി
വിവാഹസമയത്ത് വധുവിന്റെ ക്ഷേമത്തിനായി നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനമായി പരിഗണിക്കില്ലെന്ന് കേരള ഹൈക്കോടതിയുടെ സുപ്രധാന വിധിന്യായം. ഇത് 1961ലെ സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടില്ല. ഇവിടെ ദീപ്തി കെ.എസ്. എന്ന യുവതിയുടെ ഭർത്താവാണ് ഹർജിക്കാരൻ. 2020ൽ ഹിന്ദു ആചാരപ്രകാരം താൻ ദീപ്തിയെ വിവാഹം കഴിച്ചുവെന്നാണ് ഹർജിക്കാരന്റെ വാദം. വിവാഹശേഷം ഇരുവരും ഹർജിക്കാരന്റെ വീട്ടിൽ ഭാര്യാഭർത്താക്കന്മാരായി താമസിച്ചു. പിന്നീട് അവരുടെ ബന്ധം വഷളായി. സ്ത്രീധന നോഡൽ ഓഫീസർക്ക് മുമ്പാകെ ഹർജി നൽകി …
Read More »13 കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ പൊതുമേഖല ബാങ്കുകള്‍ക്ക് വരുത്തിയ നഷ്ടം 2,84,980 കോടി രൂപ…
‘ഹെയര്‍ കട്ട്’ എന്ന് ഓമനപ്പേരുള്ള വായ്പ എഴുതിത്തള്ളലിലൂടെ 13 കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ക്ക് വരുത്തിയ നഷ്ടം 2,84,980 കോടി രൂപ. ചെറുകിട വായ്പക്കാരോട് ഒട്ടും കാരുണ്യം കാണിക്കാതെയും കുടിയിറക്കിയും പീഡിപ്പിക്കുമ്പോഴാണ് വന്കിടക്കാര്ക്കുവേണ്ടി ബാങ്കുകള്‍ നഷ്ടം ‘സഹിക്കുന്നത്’. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷനല്‍ ബാങ്ക്, കനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങി രാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കുകളിലും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ കുടിശ്ശിക വരുത്തിയിട്ടുണ്ട്. വ്യവസായ …
Read More »സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന അനിവാര്യം; വരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കുന്ന കാര്യം പരിഗണനയില്‍- ആന്‍റണി രാജു
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന അനിവാര്യമാണെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. വിദ്യാര്‍ഥി കണ്‍സഷന്‍ സംബന്ധിച്ച് മാനദണ്ഡം കൊണ്ടുവരുമെന്നും ഗതാഗതമന്ത്രി പറഞ്ഞു. കുടുംബവരുമാനത്തിന് ആനുപാതിമായി വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് നിരക്ക് കൊണ്ടുവരാനാണ് ആലോചന. റേഷന്‍ കാര്‍ഡിനെ മാനദണ്ഡമാക്കി വരുമാനം നിര്‍ണയിക്കാനുള്ള സാഹചര്യം നിലവിലുള്ളതിനാലാണ് കണ്‍സഷന്‍ ഇനി മുതല്‍ റേഷന്‍ കാര്‍ഡുകളെ മാനദണ്ഡമാക്കി നടപ്പാക്കാന്‍ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ അന്തിമതീരുമാനം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ച ശേഷമായിരിക്കുമെന്നും ആന്‍റണി രാജു അറിയിച്ചു. …
Read More »