റാന്നി – വടശേരിക്കര റൂട്ടിലെ പാലച്ചുവട് സബ് സ്റ്റേഷന്‍ പടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ 20 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 10.15 ഓടെയാണ് അപകടം. യാത്രക്കാരുമായി വടശേരിക്കര ഭാഗത്തു നിന്നെത്തിയ ബസും എതിര്‍ ദിശയില്‍ നിന്നും നിയന്ത്രണം വിട്ടെത്തിയ ലോറിയും തമ്മില്‍ ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് പരിക്കേറ്റവരെ റാന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. റാന്നി പൊലീസ് സ്ഥലത്തെത്തി …
Read More »തമിഴ്നാട്ടില്‍ കെ.എസ്.ആര്‍.ടി.സി സ്കാനിയ ബസ് അപകടത്തില്‍ പെട്ടു; ഡ്രൈവറുടെ നില ഗുരുതരം…
തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സ്കാനിയ ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍ പെട്ടു. കൃഷ്ണഗിരിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്കാണ് അപകടമുണ്ടായത്. പരിക്കേറ്റ ബസ് ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് വിവരം. മുന്നില്‍ പോകുകയായിരുന്ന ലോറിക്കു പിന്നില്‍ ബസ് ഇടിക്കുകയായിരുന്നു എന്നാണ് സൂചന. ബസിലെ മറ്റ് യാത്രക്കാര്‍ക്ക് കാര്യമായ പരിക്കുകളില്ല. ബസിന്‍റെ മുന്‍ഭാഗം തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് പ്രഥമിക വിലയിരുത്തല്‍.
Read More »സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യത; പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും മദ്ധ്യ കേരളത്തിലുമാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള തീരത്ത് ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത …
Read More »എന്റെ കുഞ്ഞിനെ നോക്കിയവരല്ലേ, എപ്പോള്‍ വന്നാലും കുഞ്ഞിനെ കാണാം; ആന്ധ്രാ ദമ്പതികളോട് അനുപമ
തന്റെ മകനെ മൂന്ന് മാസത്തോളം സ്വന്തമായി കരുതി സംരക്ഷിച്ച ആന്ധ്രയിലെ ദമ്പതിമാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും കുഞ്ഞിനെ വന്ന് കാണാമെന്ന് അനുപമ. ആന്ധ്രയിലെ ദമ്പതിമാര്‍ക്ക് നീതി കിട്ടണമെന്നും അനുപമ പറഞ്ഞു. ‘അവരോട് (ദമ്പതിമാരോട്) തെറ്റ് ചെയ്തത് ഞാനോ മകനോ അല്ല. എന്റെ മകനെ സ്വീകരിച്ചതിന്റെ പേരില്‍ അവര്‍ക്ക് നീതി നിഷേധിക്കപ്പെടരുത്,’ അനുപമ കൂട്ടിച്ചേര്‍ത്തു. കുഞ്ഞിനെ കയ്യിലേക്ക് ലഭിച്ചപ്പോള്‍ പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത സന്തോഷമായിരുന്നുവെന്നും അനുപമ പറഞ്ഞു. കോടതി നടപടിക്ക് ശേഷം ബുധനാഴ്ചയാണ് ജഡ്ജിയുടെ …
Read More »വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വസ്ത്രംമാറുന്ന വീഡിയോ പങ്ക് വച്ചു; കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍…
കെ.എസ്.ആര്‍.ടി.സി.യിലെ വനിതാജീവനക്കാരടങ്ങുന്ന സമൂഹമാധ്യമഗ്രൂപ്പില്‍ വസ്ത്രംമാറുന്ന ദൃശ്യങ്ങള്‍ സ്വയം ചിത്രീകരിച്ച് പ്രദര്‍ശിപ്പിച്ച ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു. കെ.എസ്.ആര്‍.ടി.സി. ആറ്റിങ്ങല്‍ ഡിപ്പോയിലെ ഡ്രൈവര്‍ സാബുവിനെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ വര്‍ക്കിങ് അറേഞ്ച്മെന്റ് വ്യവസ്ഥയില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ജോലിചെയ്യുകയാണ്. സാബു വീട്ടില്‍വെച്ച് അടിവസ്ത്രം ധരിക്കുന്നത് ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങള്‍ 35 വനിതാജീവനക്കാരടങ്ങുന്ന അംഗീകൃത സംഘടനയുടെ വാട്സാപ് ഗ്രൂപ്പില്‍ പ്രദര്‍ശിപ്പിച്ചതായി പരാതി ഉയര്‍ന്നിരുന്നു.
Read More »ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്ത കോഴിക്കോട് സ്വദേശിയായ യുവാവിന് ജീവിതാന്ത്യം വരെ തടവും പിഴയും…
ഭാര്യയുടെ 17കാരിയായ സഹോദരിയെ ബലാത്സംഗം ചെയ്ത യുവാവിന് ഇരട്ട ജീവപര്യന്തം തടവും 17 വര്‍ഷം അധികതടവും രണ്ടുലക്ഷം രൂപ പിഴയും. കോഴിക്കോട് ജില്ലയിലെ 34കാരനെയാണ് മഞ്ചേരി പോക്സോ അതിവേഗ കോടതി ജഡ്ജി പി.ടി. പ്രകാശന് ശിക്ഷിച്ചത്. ബലാത്സംഗത്തിന് ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയും പോക്സോ വകുപ്പില്‍ ഏഴ് വര്‍ഷം വീതം തടവും 50,000 രൂപ വീതം പിഴയും വിധിച്ചു. സ്ത്രീത്വത്തെ അപമാനിച്ചതിന് ഒരുവര്‍ഷം കഠിന തടവും ഭീഷണിപ്പെടുത്തിയതിന് …
Read More »ശബരിമല തീര്‍ത്ഥാടനത്തിനായി കൂടുതല്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കും; നിലവിലെ നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്താനും സര്‍കാര്‍ തീരുമാനം
ശബരിമല തീര്‍ത്ഥാടനത്തിനായി കൂടുതല്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കാനും നിലവിലെ നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്താനും സര്‍കാര്‍ തീരുമാനം. കൂടുതല്‍ സൗകര്യങ്ങളൊരുക്കാനും ദേവസ്വംമന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പമ്ബയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. കോവിഡ് വ്യാപനം കുറഞ്ഞതിന് പിന്നാലെ കാലാവസ്ഥാ പ്രതിസന്ധികളും ഒഴിഞ്ഞതോടെയാണ് ശബരിമല തീര്‍ത്ഥാടനത്തിന് കൂടുതല്‍ ഭക്തര്‍ക്ക് അവസരമൊരുങ്ങുന്നത്. രണ്ട് ദിവസങ്ങള്‍ക്കകം ചേരുന്ന ഉന്നതാധികാര സമിതി യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അന്തിമ തീരുമാനം കൈക്കൊള്ളും. തീര്‍ത്ഥാടനം 10 ദിവസം …
Read More »പൈപ്പുകള്‍ക്കുള്ളില്‍ നിന്ന് കണ്ടെത്തിയത് ലക്ഷങ്ങള്‍; PWD എന്‍ജിനീയറുടെ വീട്ടിലെ റെയ്ഡ് വൈറല്‍ (വീഡിയോ )
പി.ഡബ്ല്യു.ഡി എഞ്ചിനീയറുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ചുവരിലെ പൈപ്പുകള്‍ക്കുള്ളില്‍ നിറച്ചുവെച്ച നിലയില്‍ ലക്ഷങ്ങളുടെ നോട്ടുകള്‍. കര്‍ണാടകയിലെ കല്‍ബുര്‍ഗി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. പി.ഡബ്യു.ഡി വകുപ്പിലെ ജോയിന്റ് എഞ്ചിനീയറായ ശാന്ത ഗൗഡ ബരാദറിന്റെ വീട്ടിലാണ് അഴിമതി വിരുദ്ധ സംഘം പരിശോധനയ്‌ക്കെത്തിയത്. അഴിമതി ആരോപണം നേരിടുന്ന ഉദ്യോഗസ്ഥരുടെ വീടുകളില്‍ സംസ്ഥാനത്താകമാനം നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് അന്വേഷണ സംഘം ഇവിടെയുമെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ച പണവും സ്വർണവും കണ്ടെത്തിയത്. പരിശോധന …
Read More »മുകേഷ് അംബാനിയെ പിന്നിലാക്കി ഏഷ്യയിലെ ഏറ്റവും വലിയ സമ്ബന്നനായി ഗൗതം അദാനി…
ധനസമ്ബത്തില്‍ മുകേഷ് അംബാനിയെ പിന്നിലാക്കി ഇന്ത്യ കണ്ട മികച്ച വ്യവസായിയും അദാനി ഗ്രൂപ്പ് ചെയര്‍മാനുമായ ഗൗതം അദാനി. ഇതോടെ ഭാരതത്തിലെ മാത്രമല്ല, ഏഷ്യയിലെ തന്നെ ഏറ്റവും ധനികനായ വ്യക്തിയായി മാറിയിരിക്കുകയാണ് ഗൗതം അദാനി ശാന്തിലാല്‍ എന്ന അദാനി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 55 ബില്യണ്‍ ഡോളര്‍ സമ്ബത്താണ് അദാനി സ്വായത്തമാക്കിയത്. എന്നാല്‍ 14.3 ബില്യണ്‍ ഡോളര്‍ മാത്രമാണ് മുകേഷ് അംബാനിക്ക് കൂട്ടിച്ചേര്‍ക്കാനായത്. 2020 മാര്‍ച്ചില്‍ അദാനിയുടെ സമ്ബത്ത് 4.91 ബില്യണ്‍ …
Read More »മോഫിയ കേസ്: സിഐക്കെതിരെ പ്രതിഷേധം, സ്ഥലം മാറ്റം…
ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് എല്‍എല്‍ബി വിദ്യാര്‍ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ ആലുവ ഈസ്റ്റ് സിഐ സിഎല്‍ സുധീറിനെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധം. അതേസയമം സിഐയെ സ്ഥലം മാറ്റി. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തേക്കാണു സ്ഥലംമാറ്റിയത്. മോഫിയ ആത്മഹത്യാക്കുറിപ്പില്‍ ഉള്‍പ്പെടെ പരാമര്‍ശിച്ച സിഐയെ സ്റ്റേഷന്‍ ചുമതലകളില്‍നിന്നു നീക്കാത്തതില്‍ പ്രതിഷേധിച്ച് ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെയും ചാലക്കുടി എംപി ബെന്നി ബഹനാന്റെയും നേതൃത്വത്തിലായിരുന്നു സമരം. സി ഐ ഇന്നും സ്റ്റേഷനിലെത്തിയതായി …
Read More »