ആന്ധ്ര പ്രദേശിന് ഇനി ഒരു തലസ്ഥാനം മാത്രം. മൂന്ന് തലസ്ഥാനങ്ങള്‍ നിശ്ചയിച്ചുള്ള ബില്‍ റദ്ദാക്കി. ഇനി അമരാവതിയാകും ആന്ധ്രയുടെ തലസ്ഥാനം. ചന്ദ്രബാബു നായിഡുവിന്റെ കാലത്താണ് അമരാവതി ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ജഗന്മോഹന്റെഡിയുടെ മന്ത്രിസഭയില്‍ ആണ് അമരാവതി, വിശാഖപട്ടണം, കര്‍ണൂല്‍ എന്നിങ്ങനെ മൂന്ന് തലസ്ഥാനങ്ങളെ പ്രഖ്യാപിച്ചത്. നിയമനിര്‍മ്മാണ തലസ്ഥാനമായി അമരാവതിയും ഭരണനിര്‍വ്വഹണ തലസ്ഥാനമായി വിശാഖപട്ടണവും നീതിന്യായ തലസ്ഥാനമായി കര്‍ണൂലുമാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ആന്ധ്രാപ്രദേശ് വികേന്ദ്രീകൃത- സംയുക്ത വികസന മേഖലാ ബില്‍, …
Read More »രവിശാസ്ത്രിയുടെ നിലവാരമില്ലായ്മ ദ്രാവിഡ് കാണിക്കില്ല; വിമര്‍ശനവുമായി ഗംഭീര്‍…
ഇന്ത്യൻ പരിശീലക സ്ഥാനം വിട്ടൊഴിഞ്ഞ രവിശാസ്ത്രിക്കെതിരെ വിമർശന വുമായി മുൻതാരം ഗൗതം ഗംഭീർ. രവിശാസ്ത്രി നടത്തിയ പോലെ അനവസരത്തിലുള്ള പ്രസ്താവനകൾ ഒരിക്കലും രാഹുൽ ദ്രാവിഡ് നടത്തില്ലെന്നാണ് ഗംഭീർ അഭിപ്രായപ്പെട്ടത്. ഒരു ഐ.സി.സി കിരീടം പോലും ടീമിന് സ്വന്തമാക്കാൻ സാധിക്കാതെ പടിയിറങ്ങിയ പരിശീലകൻ വലിയ പ്രഖ്യാപനങ്ങൾ നടത്തരുതെന്നാണ് ഗംഭീർ പറഞ്ഞത്. രവിശാസ്ത്രിയുടെ കീഴിൽ ടീം ജയിക്കാമായിരുന്ന രണ്ടു സുപ്രധാന ടൂർണ്ണമെന്റുകളിൽ പുറത്തായതിന് കാരണമെന്തെന്ന് ആദ്യം എല്ലാവരും പരിശോധിക്കണം. വിനയമാണ് പ്രധാനം. ടീമിന്റെ …
Read More »കെപിഎസി ലളിതയ്ക്ക് കരള്‍ ദാതാക്കളെ തേടി കുടുംബവും ബന്ധുക്കളും…
നടി കെ പി എ സി ലളിതയ്ക്ക് കരള്‍ നല്‍കാന്‍ തയ്യാറുള്ളവരെ തേടി കുടുംബം.ചികിത്സയുടെ ഭാഗമായി കരള്‍ എത്രയും പെട്ടെന്ന് മാറ്റിവയ്ക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ‘ഒ പോസിറ്റീവ്’ രക്തഗ്രൂപ്പുള്ള ആരോഗ്യമുള്ള 20 മുതല്‍ 50 വയസുള്ള ദാതാക്കളെയാണ് തേടുന്നതെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നത്. സിനിമാ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പടെയുള്ളവര്‍ ഇതുസംബന്ധിച്ച് പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നുണ്ട്. പ്രമേഹരോഗികളല്ലാത്തവരും മദ്യപിക്കാത്തവരും മറ്റുരോഗങ്ങള്‍ ഇല്ലാത്തവരും ആയിരിക്കണം ദാതാവ്. അതേസമയം, കെപിഎസി ലളിതയ്ക്ക് സര്‍ക്കാര്‍ ചികിത്സ …
Read More »പ്രിന്‍സിപ്പല്‍ കാല് പിടിപ്പിച്ച സംഭവം: വിദ്യാര്‍ഥിക്കെതിരെ ബലാത്സംഗ ശ്രമത്തിന് കേസ്…
ഗവണ്‍മെന്‍റ് കോളജില്‍ പ്രിന്‍സിപ്പല്‍ കാലുപിടിപ്പിച്ചു എന്ന് പരാതി നല്‍കിയ വിദ്യാര്‍ഥിക്കെതിരെ ബലാത്സംഗ ശ്രമത്തിനടക്കം കേസ് ചാര്‍ജ് ചെയ്തു. രണ്ടാംവര്‍ഷ ഇക്കണോമിക്‌സ് ബിരുദ വിദ്യാര്‍ഥി മുഹമ്മദ് സനദിനെതിരെയാണ് കേസ്. കാസര്‍കോട് ഗവ. കോളേജ് പ്രിന്‍സിപ്പല്‍ തന്നെക്കൊണ്ട് മൂന്ന് തവണ കാല് പിടിപ്പിച്ചതായി മുഹമ്മദ് സനദ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. കോളേജ് അധികൃതരുടെ പരാതിയില്‍ ബലാത്സംഗ ശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, തടഞ്ഞുവെക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് …
Read More »തമിഴ്നാട്ടില്‍ കനത്ത മഴ; വെല്ലൂരില്‍ വീട് തകര്‍ന്ന് വീണ് 9 പേര്‍ മരിച്ചു, മരിച്ചവരില്‍ നാല് പേര്‍ കുട്ടികള്‍…
കനത്ത മഴയില്‍ വീട് തകര്‍ന്നു വീണ് നാലു കുട്ടികള്‍ ഉള്‍പ്പടെ ഒന്‍പത് പേര്‍ മരിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് സംഭവം. വീടിന് മുകളില്‍ മതില്‍ ഇടിഞ്ഞു വീണാണ് അപകടം ഉണ്ടായത്. നാലു കുട്ടികളും അഞ്ച് സ്ത്രീകളുമാണ് മരിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അഞ്ച് ലക്ഷം രൂപ വരെ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെതുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസമായി തമിഴ്‌നാട്ടിലും ആന്ധ്രയിലും കനത്ത മഴ പെയ്തുകൊണ്ടിരിക്കുകയാണ്. പലയിടങ്ങളിലും …
Read More »ഭക്ഷ്യക്കിറ്റ് ഇനിയില്ല; വിലക്കയറ്റത്തിന്റെ സാഹചര്യത്തില്‍ കിറ്റ് നല്‍കില്ലെന്ന് മന്ത്രി…
സംസ്ഥാനത്തെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നിര്‍ത്താലാക്കുന്നുവെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. കൊവിഡ് സമയത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് റേഷന്‍ കടകള്‍ വഴി കിറ്റ് വിതരണം ചെയ്തതെന്നും വിലക്കയറ്റത്തിന്റെ സാഹചര്യത്തില്‍ കിറ്റ് നല്‍കില്ലെന്നും മന്ത്രി വ്യക്തമാക്കി. പൊതു മാര്‍ക്കറ്റില്‍ നന്നായി ഇടപെടുന്ന നിലപാടാണ് കേരളത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. സപ്ലൈക്കോ വഴിയും കണ്‍സ്യൂമര്‍ഫെഡും ന്യായ വിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. രാജ്യത്തൊട്ടാകെയുള്ള വിലക്കയറ്റം കേരളത്തെ ബാധിക്കാതിരിക്കാന്‍ വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Read More »ചായക്കട നടത്തി ലോകം ചുറ്റിയ ദമ്ബതികളില്‍ ഭര്‍ത്താവ് മരിച്ചു
ചായക്കട നടത്തിയ കിട്ടിയ വരുമാനം കൊണ്ട് ഭാര്യയ്‌ക്കൊപ്പം ലോകം ചുറ്റിയ കൊച്ചുപറമ്ബില്‍ കെ ആര്‍ വിജയന്‍ എന്ന ബാലാജി (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യയ്‌ക്കൊപ്പം മുപ്പതോളം രാജ്യങ്ങള്‍ ബാലാജി സന്ദര്‍ശിച്ചിട്ടുണ്ട്. 2007ല്‍ ഈജിപ്തിലേക്കായിരുന്നു ആദ്യ യാത്ര. കഴിഞ്ഞ മാസം റഷ്യയിലേക്കായിരുന്നു ഭാര്യ മോഹനക്കൊപ്പം അദ്ദേഹം അവസാനമായി യാത്ര നടത്തിയത്. എറണാകുളം ഗാന്ധിനഗറില്‍ ശ്രീ ബാലാജി കോഫി ഹൗസ് എന്ന പേരില്‍ നടത്തിയിരുന്ന കടയില്‍ നിന്ന് …
Read More »ഐപിഒ: വന്‍കിട നിക്ഷേപകര്‍ക്ക് ഉടനടി ഓഹരികള്‍ വില്‍ക്കാന്‍ കഴിയില്ല, സെബി ഡ്രാഫ്റ്റ് പുറത്തിറക്കി…
ചെറുകിട നിക്ഷേപകരുടെ വര്‍ദ്ധിച്ചുവരുന്ന വിപണി വിഹിതവും കുത്തനെയുള്ള ചാഞ്ചാട്ടവും കണക്കിലെടുത്ത്, മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി കര്‍ശന നിയമങ്ങളുടെ കരട് പുറത്തിറക്കി. ഇതനുസരിച്ച്, പ്രാഥമിക പബ്ലിക് ഓഫറിംഗിന്റെ (ഐപിഒ) നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയും വന്‍കിട, സ്ഥാപന നിക്ഷേപകരെ പെട്ടെന്ന് പിന്‍വലിക്കാനും ചാഞ്ചാട്ടം നടത്താനും അനുവദിക്കില്ല. നവംബര്‍ 30നകം കരട് നിര്‍ദേശത്തില്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ പൊതുജനാഭിപ്രായം തേടിയിട്ടുണ്ട്. ഇതനുസരിച്ച്, ഐപിഒയില്‍ നിന്ന് പണം സ്വരൂപിക്കുന്ന കമ്ബനികള്‍ മുഴുവന്‍ തുകയും …
Read More »ആന്ധ്രയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും ; വാഹനങ്ങളും വളര്‍ത്തുമൃഗങ്ങളും ഒഴുക്കില്‍പ്പെട്ടു…
ആന്ധ്രാപ്രദേശില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തേത്തുടര്‍ന്നാണ് പേമാരി രൂക്ഷമായത്. കനത്ത മഴയേത്തുടര്‍ന്ന് കടപ്പയില്‍ ചേയോരു നദി കരകവിഞ്ഞു. വെള്ളപ്പൊക്കത്തില്‍ നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. അതെ സമയം തിരുപ്പതിയില്‍ പ്രളയസമാന സാഹചര്യമായിരുന്നുവെങ്കിലും മഴ കുറഞ്ഞതോടെ തിരുപ്പതി തിരുമല ക്ഷേത്രത്തിന് സമീപത്തെ ഒരു റോഡിലൂടെയുള്ള ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. മഴ ശക്തമായതോടെ തിരുപ്പതിയില്‍ നിരവധി ഭക്തര്‍ ക്ഷേത്രത്തില്‍ കുടുങ്ങിയിരുന്നു. മണ്ണിടിച്ചില്‍ സാധ്യത മുന്‍നിര്‍ത്തിയാണ് അധികൃതര്‍ ശ്രീ വെങ്കിടേശ്വര …
Read More »വിദ്യാർത്ഥിയെ കൊണ്ട് കാലുപിടിപ്പിച്ചതല്ല, സ്വമേധയാ പിടിച്ചതാണ്; വിദ്യാർത്ഥിക്കെതിരെ ജാമ്യമില്ലാ കേസ്…
കാസർകോട് ഗവ. കോളജിൽ വിദ്യാർത്ഥിയെ കൊണ്ട് പ്രിൻസിപ്പൽ കാലുപിടിപ്പിച്ചെന്ന ആരോപണത്തിൽ വഴിത്തിരിവ്. വിദ്യാർത്ഥിയെ കൊണ്ട് കാലുപിടിപ്പിച്ചതല്ലെന്നും അവർ സ്വമേധയ പിടിപ്പിച്ചതാണെന്നുമാണ് പ്രിൻസിപ്പൽ സംഭവത്തിൽ മറുപടി പറഞ്ഞത്. സംഭവത്തിൽ വിദ്യാർത്ഥിക്കെതിരെ കാസർകോട് ഗവ. കോളേജ് പ്രിൻസിപ്പൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് കൊടുത്തു. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിക്കെതിരെയാണ് കേസ് കൊടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം 18 ആയിരുന്നു സംഭവങ്ങളുടെ തുടക്കം. കോളജിൽ നിന്നും വിദ്യാർത്ഥിയെ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രിൻസിപ്പൽ കാലുപിടിപ്പിച്ചെന്നാണ് ആരോപണം. …
Read More »