Breaking News

NEWS22 EDITOR

രാജ്യസുരക്ഷയ്‌ക്ക് വെല്ലുവിളി; പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രം…

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്ക് നിരോധനം. അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംഘടനയ്‌ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. സംഘടന രാജ്യ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. പിഎഫ്‌ഐക്കും എട്ട് അനുബന്ധ സംഘടനകള്‍ക്കുമാണ് നിരോധനം വന്നിരിക്കുന്നത്. നേരത്തെ തന്നെ ഇത് സംബന്ധിച്ചുള്ള സൂചനകള്‍ പുറത്ത് വന്നിരുന്നു. ഭീകരപ്രവര്‍ത്തന ബന്ധം കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. ഇതിന്റെ ഭാഗമായി എന്‍ഐഎ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന നേതാക്കളെ അടക്കം കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. …

Read More »

മയക്കുമരുന്നിന് അടിമകളായിട്ടുള്ളവര്‍ സിനിമയില്‍ വേണ്ട, ശ്രീനാഥ് ഭാസിയെ കുറച്ചു കാലത്തേക്ക് മാറ്റി നിറുത്തും; നിര്‍മ്മാതാക്കളുടെ സംഘടന

ഓണ്‍ലൈന്‍ അവതാരകയോട് അസഭ്യം പറഞ്ഞ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ അച്ചടക്ക നടപടിയുമായി നിര്‍മ്മാതാക്കളുടെ സംഘടന. കുറച്ചുകാലത്തേക്ക് ശ്രീനാഥ് ഭാസിയുമായി സിനിമ ചെയ്യില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. പൊതുസമൂഹത്തിന് മാതൃകയാകേണ്ടവരാണ് സെലിബ്രിറ്റികള്‍. തെറ്റുകളെല്ലാം ഭാസി അംഗീകരിച്ചു കഴിഞ്ഞു. എന്നാലും ശിക്ഷാ നടപടി സ്വീകരിക്കാതിരിക്കാന്‍ കഴിയില്ലെന്നും അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത് പറഞ്ഞു. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള അവസരം ശ്രീനാഥിന് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേത്തു. മയക്കുമരുന്നിന് അടിമകളായിട്ടുള്ളവര്‍ സിനിമയില്‍ വേണമെന്ന് ഒരു താല്‍പര്യവും …

Read More »

പുഷ് സ്റ്റാര്‍ട്ട്, ക്രൂയിസ് കണ്‍ട്രോള്‍; ആകർഷണിയമായ വിലയിൽ ടാറ്റ പഞ്ച് ‘കാമോ’; വിശദാംശങ്ങള്‍

ടാറ്റ പഞ്ചിന്റെ പുതിയ പതിപ്പ് പുറത്തിറക്കി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടേഴ്‌സ്. പഞ്ച് കാമോ പതിപ്പിന് 6.85 മുതല്‍ 8.63 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില. ടാറ്റ മോട്ടേഴ്‌സിന്റെ അംഗീകൃത ഷോറൂമുകളില്‍ വാഹനത്തിനായി ബുക്ക് ചെയ്യാം. അഡ്വഞ്ചര്‍, അഡ്വഞ്ചര്‍ റിഥം, അക്കംപ്ലിഷ്, അക്കംപ്ലിഷ് ഡസില്‍ എന്നി വകഭേദങ്ങളിലാണ് പുതിയ പതിപ്പ്. ടാറ്റ പഞ്ചിന്റെ ആദ്യ വാര്‍ഷികത്തിലാണ് കാമോ പതിപ്പ് അവതരിപ്പിച്ചത്. ഫോളിയേജ് ഗ്രീന്‍ നിറത്തിലാണ് പുതിയ …

Read More »

ഇന്ത്യന്‍ 2-ല്‍ അഭിനയിക്കാന്‍ കമല്‍ഹാസന്‍ വാങ്ങുന്നത് റെക്കോര്‍ഡ് പ്രതിഫലം…

വിക്രം എന്ന സിനിമയുടെ തകര്‍പ്പന്‍ വിജയം ഉലകനായകന്‍ കമല്‍ഹാസന്‍റെ തകര്‍പ്പന്‍ തിരിച്ചുവരവ് കൂടിയായിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ 2-ല്‍ കമല്‍ഹാസന്‍റെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബോക്‌സ് ഓഫീസില്‍ നിരവധി റെക്കോര്‍ഡുകള്‍ തകര്‍ത്ത ഇന്ത്യന്‍ എന്ന സിനിമയുടെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെയാണ് ഏവരും കാത്തിരിക്കുന്നത്. നേരത്തെ വിക്രം സമീപകാലത്തെ ഏറ്റവും വലിയ പണംവാരി പടങ്ങളിലൊന്നായിരുന്നു. ലോകമെമ്ബാടുമുള്ള ബോക്‌സ് ഓഫീസില്‍ 432.50 കോടി രൂപ നേടിയ ഈ ചിത്രം എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ …

Read More »

ഈ വര്‍ഷം ഇന്ത്യയെ ബാധിക്കാന്‍ പോകുന്നത് ഇതൊക്കെയാണ്… ഞെട്ടിക്കുന്ന പ്രവചനവുമായി ബാബ വംഗ

ബാബ വംഗയുടെ പ്രവചനങ്ങള്‍ പലപ്പോഴും ചര്‍ച്ചാ വിഷയമായിട്ടുണ്ട്. സെപ്തംബര്‍ 11 ഭീകരാക്രമണം, ഡയാനാ രാജകുമാരിയുടെ മരണം, ചെര്‍ണോബില്‍ ദുരന്തം തുടങ്ങി നിരവധി പ്രവചനങ്ങള്‍ നടത്തിയെന്ന് അവകാശപ്പെടുന്ന ബാബ വംഗ 1996ല്‍ 85ാം വയസ്സില്‍ മരണത്തിന് കീഴടങ്ങുംവരെ പ്രവചിച്ചവയില്‍ 85 ശതമാനവും നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയെക്കുറിച്ചുള്ള ബള്‍ഗേറിയന്‍ മിസ്റ്റിക്കിന്റെ പ്രവചനമാണ് ജനങ്ങള്‍ക്ക് ആശങ്ക ഉയര്‍ത്തിയിരിക്കുന്നത്. ബാബ വംഗയുടെ പ്രവചനം അനുസരിച്ച്‌ ഈ വര്‍ഷം ഇന്ത്യയില്‍ ഗുരുതരമായ ഒരു പ്രതിസന്ധി വരാന്‍ പോകുന്നു …

Read More »

അമ്മയുടെ കയ്യില്‍ നിന്ന് കുട്ടിയെ തട്ടി എടുക്കാന്‍ ശ്രമിച്ചു ; ഒരു മാസം പ്രയമായ കുഞ്ഞിന് കുരങ്ങിന്റെ ആക്രമണത്തില്‍ പരിക്ക്

കുരങ്ങിന്റെ ആക്രമണത്തില്‍ ഒരു മാസം പ്രായമായ കുഞ്ഞിന് പരിക്ക്. അമ്മയുടെ കയ്യില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുക്കാന്‍ കുരങ്ങ് ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റത്. മഹാരാഷ്‌ട്രയിലെ താനെ പോലീസ് സ്‌റ്റേഷനിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം താനെയിലെ ഷില്‍ ദായിഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനാണ് പ്രദേശവാസിയായ യുവതി കൈക്കുഞ്ഞുമായി എത്തിയത്. സ്റ്റേഷനില്‍ എത്തിയതിന് പിന്നാലെ കുരങ്ങന്‍ യുവതിയുടെ മുന്നിലേക്ക് ചാടി വീഴുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ തട്ടിയെടുക്കുന്നതിന് ശ്രമിച്ചു. ഈ സമയം കുഞ്ഞിനെ യുവതി മുറുകെ …

Read More »

ടി20 റാങ്കിങ്; ഇന്ത്യ ഒന്നാം സ്ഥാനത്ത്; പിന്തള്ളിയത് ഈ ടീമിനെ..

ഓസ്‌ട്രേലിയക്കെതിരായ പരമ്ബര നേട്ടത്തിന് പിന്നാലെ ടി20 റാങ്കിങില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു കയറി ഇന്ത്യ. ഇംഗ്ലണ്ടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യയുടെ മുന്നേറ്റം. 268 റേറ്റിങ് പോയിന്റുകള്‍ നേടിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. ഇംഗ്ലണ്ടുമായി ഏഴ് പോയിന്റിന്റെ വ്യത്യാസം. 261 പോയിന്റാണ് രണ്ടാമതുള്ള ഇംഗ്ലണ്ടിന്. ഇന്ത്യ ഓസ്‌ട്രേലിയയോട് വിജയിച്ചപ്പോള്‍ ഇംഗ്ലണ്ട് നേരിയ വ്യത്യാസത്തില്‍ പാകിസ്ഥാനോട് പരാജയപ്പെട്ടതും റാങ്കിങ് കുതിപ്പില്‍ ഇന്ത്യക്ക് തുണയായി. മൂന്ന് റണ്‍സിന്റെ വിജയമാണ് ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന്‍ …

Read More »

ഇങ്ങനെയൊക്കെയാണ് ഇരുപത്തിയഞ്ച് കിലോ കുറച്ചത്, വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരോട് ഒന്നേ പറയാനുള്ളൂവെന്ന് ദേവി ചന്ദന

നര്‍ത്തകിയും അഭിനേത്രിയുമായ ദേവി ചന്ദന മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരം കൂടിയാണ്. താരം നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തൊണ്ണൂറ് കിലോയില്‍ നിന്ന് അറുപത്തിയഞ്ചിലേക്ക് വണ്ണം കുറച്ചത് എങ്ങനെയാണെന്നാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. രണ്ടര വര്‍ഷം കൊണ്ടാണ് ഇരുപത്തിയഞ്ച് കിലോ കുറഞ്ഞത്. വര്‍ക്കൗട്ട് ആണ് തടി കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ആദ്യ വര്‍ഷം ഒന്നോ രണ്ടോ കിലോയാണ് കുറഞ്ഞതെന്ന് നടി പറഞ്ഞു. ആര്‍ക്കായാലും നിര്‍ത്തിപ്പോകാന്‍ തോന്നും. പക്ഷേ …

Read More »

ശവപ്പെട്ടിയുടെ ആകൃതിയില്‍ ഓഫീസ് കസേര ; കാരണം കേട്ട് അമ്ബരന്ന് ജീവനക്കാര്‍…

വ്യത്യസ്ത തരത്തിലുള്ള കസേരകള്‍ നാം കാണാറുണ്ട്. പല ആകൃതിയില്‍ ഉള്ളവ. ഒരു പുതിയ വീട് പണിതാലോ, ഓഫീസ് ആരംഭിച്ചാലോ എല്ലാം തന്നെ കസേരകള്‍ക്ക് അവിടെ പ്രധാന്യം ഏറെയാണ്. ആവശ്യങ്ങള്‍ക്ക് അനുസരിച്ച്‌ ഇന്ന് വിപണിയില്‍ കസേരകള്‍ നമ്മുക്ക് ലഭിക്കുകയും ചെയ്യും. ഇപ്പോഴിതാ അത്തരത്തിലോരു കസേരയാണ് വൈറലാകുന്നത്. ഓഫീസുകളില്‍ ഉപയോഗിക്കുന്നതിന് വേണ്ടി ശവപ്പെട്ടിയുടെ ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന കസേരയാണ് വൈറലായത്‌ . ഇത്തരത്തില്‍ ഒരു കസേര നിര്‍മ്മിക്കുന്നതിന് കാരണമായ വിഷയം കേള്‍ക്കുമ്ബോള്‍ രസകരമായി തോന്നും …

Read More »

ആകര്‍ഷകമായ ശമ്ബളവുമായി ONGC മുതല്‍ ഫോറസ്റ്റ് ഗാര്‍ഡ് വരെ; ഈ ആഴ്ച അപേക്ഷിക്കാവുന്ന തസ്തികളുടെ ലിസ്റ്റ്

UPSSSC ഫോറസ്റ്റ് ഗാര്‍ഡ് റിക്രൂട്ട്മെന്റ്, ഒഎന്‍ജിസി റിക്രൂട്ട്മെന്റ്, ഇന്ത്യ പോസ്റ്റ് റിക്രൂട്ട്‌മെന്റ് 2022, 1673 തസ്തികകളിലേക്കുള്ള എസ്ബിഐ പിഒ റിക്രൂട്ട്മെന്റ് എന്നിവയേക്കുറിച്ച്‌ കൂടുതലായി അറിയാം. UPSSSC ഫോറസ്റ്റ് ഗാര്‍ഡ് റിക്രൂട്ട്മെന്റ്: 92,300 രൂപ വരെ ശമ്ബളം ഉത്തര്‍പ്രദേശ് സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ കമ്മീഷന്‍ (UPSSSC) വനം-വന്യജീവി വകുപ്പിലെ വാന്‍ ദരോഗ (ഫോറസ്റ്റ് ഗാര്‍ഡ്) തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു . രജിസ്ട്രേഷന്‍ നടപടികള്‍ ഒക്ടോബര്‍ 17-ന് ആരംഭിച്ച്‌ നവംബര്‍ 6-ന് …

Read More »