രുചികരവും വിലക്കുറവുമായതിനാല്‍ കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകളില്‍ ഉച്ചയൂണിന് ആവശ്യക്കാര്‍ കൂടുന്നു. പതിനൊന്ന് മണിയാകുമ്ബോഴേക്കും ഹോട്ടല്‍ കൗണ്ടറുകളില്‍ പാഴ്‌സലിനായി ആളുകള്‍ എത്തിതുടങ്ങും. നഗരസഭയില്‍ മൂന്നിടത്താണ് ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ ബസ് സ്റ്റാന്‍ഡ്, കൊല്ലം ആനക്കുളം, വൈദ്യരങ്ങാടി എന്നിവിടങ്ങളിലാണ്. ദിവസം ആയിരത്തി അഞ്ഞൂറോളം പാഴ്‌സല്‍ ഉള്‍പ്പെടെ വില്‍ക്കുന്നതായി നോര്‍ത്ത് സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ ഇന്ദുലേഖ പറഞ്ഞു. ആക്രി കച്ചവടക്കാര്‍, വിദ്യാര്‍ത്ഥികള്‍, പോട്ടര്‍മാര്‍, ബസ് ജീവനക്കാര്‍, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങി വിവിധ …
Read More »മലപ്പുറത്ത് വീണ്ടും പീഡനം; ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച 14 കാരിയെ പരിശോധിച്ചപ്പോൾ ഗർഭിണി; 19 കാരൻ അറസ്റ്റിൽ …
മലപ്പുറത്ത് വീണ്ടും പീഡനശ്രമം. പൊന്നാനിയിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 19 കാരൻ അറസ്റ്റിൽ. ഒരുമാസം മുൻപായിരുന്നു 19 കാരൻ പെൺകുട്ടിയെ പീഡിപ്പിച്ചത്. എന്നാൽ ഭയം കാരണം 14 കാരി ആരോടും വിവരം പറഞ്ഞിരുന്നില്ല. തുടർന്ന് പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും ഇതോടെ വീട്ടുകാർ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. തുടർന്നാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. കേസിൽ പൊന്നാനി സ്വദേശിയായ മുഹമ്മദ് അഷ്ഫാഖ് (19) നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ …
Read More »കേരളത്തില്‍ തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…
കേരളത്തില്‍ നവംബര്‍ ഒന്നുവരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ടാഴ്ചയിലും മധ്യ തെക്കന്‍ കേരളത്തില്‍ വടക്കന്‍ കേരളത്തെ അപേക്ഷിച്ച് കൂടുതല്‍ മഴ സാധ്യതയുണ്ടെന്നാണ് പ്രവചനം. അടുത്ത മൂന്നുമണിക്കൂറിനുള്ളില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, …
Read More »സ്വകാര്യ ബസുകള്‍ വീണ്ടും ഷെഡിലേക്ക്; നവംബര്‍ ഒമ്ബത് മുതല്‍ സര്‍വിസ് നിര്‍ത്തും…
കോവിഡ് നിയന്ത്രണങ്ങളും ഇന്ധനവില വര്‍ധനയും പ്രതിസന്ധിയിലാക്കിയ ജില്ലയിലെ സ്വകാര്യ ബസുകള്‍ കരകയറാനാകാതെ ഓട്ടം നിര്‍ത്താനൊരുങ്ങുന്നു. കോവിഡ്ഭീതി കാരണം യാത്രക്കാര്‍ പൊതുസംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ മടിക്കുന്നതും ദിവസേനയുണ്ടാകുന്ന ഡീസല്‍ വില വര്‍ധന താങ്ങാനാവാത്തതുമാണ് ബസ് വ്യവസായത്തിന് വെല്ലുവിളിയാകുന്നതെന്ന് ഉടമകള്‍ പറയുന്നു. 2018ല് മിനിമം ചാര്‍ജ് എട്ടു രൂപയായി വര്‍ധിപ്പിച്ചപ്പോള്‍ ഡീസലിന് 61 രൂപയായിരുന്നു വില. എന്നാല്‍, ഇന്നിത് 103 രൂപയിലെത്തി. 42 രൂപയുടെ വര്‍ധന. ഒരു ലിറ്റര്‍ ഡീസലിന് മൂന്നു മുതല്‍ നാല് …
Read More »ജലനിരപ്പ് താഴാത്ത സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നു വിടാന്‍ തീരുമാനം……
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിലവില്‍ തുറന്നിരിക്കുന്ന മൂന്നു ഷട്ടറുകള്‍ 65 സെന്റിമീറ്ററായി ഉയര്‍ത്താന്‍ തീരുമാനം. രാവിലെ 11 മണിക്ക് ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് തമിഴ്‌നാട് അറിയിച്ചു. നിലവില്‍ ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ ഉയര്‍ത്തിയാണ് വെള്ളം പുറത്തേക്ക് ഒഴുക്കി കളയുന്നത്. നിലവില്‍ 3 ഷട്ടറുകള്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 825 ഘനയടി വെള്ളമാണ് ഒഴുക്കുന്നത്. ഇതിന് പകരം 1650 ഘനയടി വെള്ളം മൂന്നു ഷട്ടറുകളിലൂടെ ഒഴുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുന്നതോടെ, പെരിയാറില്‍ …
Read More »സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റ് കൂട്ടി സര്‍ക്കാര്‍ ഉത്തരവിറങ്ങി…
പ്ലസ് വണ്‍ സീറ്റ് കൂട്ടി സര്‍ക്കാര്‍ ഉത്തരവിറങ്ങി. മുന്‍പ് 20 ശതമാനം സീറ്റ് കൂട്ടിയ 7 ജില്ലകളില്‍, ആവശ്യം അനുസരിച്ചു സര്‍ക്കാര്‍ സ്‌കൂളില്‍ 10 ശതമാനം സീറ്റ് കൂട്ടി. നേരത്ത സീറ്റ് കൂട്ടാത്ത 7 ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളില്‍ 20 ശതമാനം സീറ്റ് കൂട്ടി. സീറ്റ് കൂട്ടിയിട്ടും പ്രശ്‌നം തീര്‍ന്നില്ലെങ്കില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ താല്‍ക്കാലിക ബാച്ച് അനുവദിക്കും. സൗകര്യമുള്ള എയ്ഡഡ് സ്‌കൂളിലും 20 ശതമാനം വര്‍ദ്ധനവ്. മന്ത്രിസഭാ തീരുമാനം ഉത്തരവായി …
Read More »ടെനീസ് ഇതിഹാസം ലിയാന്‍ഡെര്‍ പെയ്‌സ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; ഇളയ സഹോദരനെന്ന് മമത…
ഇന്ത്യന്‍ ടെനീസ് ഇതിഹാസം ലിയാന്‍ഡെര്‍ പെയ്‌സ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജിയുടെ സാന്നിധ്യത്തില്‍ ഗോവയില്‍ നടന്ന ചടങ്ങിലാണ് പെയ്‌സ് പാര്‍ട്ടി അംഗത്വമെടുത്തത്. അടുത്ത വര്‍ഷം ഗോവയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ താരത്തിന്റെ സാന്നിധ്യം നേട്ടമാകുമെന്ന കണക്കു കൂട്ടലിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ‘മമതയുടെ സാന്നിധ്യത്തില്‍ ലിയാന്‍ഡര്‍ പെയ്‌സ് തൃണമൂല്‍ അംഗത്വമെടുത്ത വിവരം പങ്കിടുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഇരുവരും ഒന്നിക്കുമ്ബോള്‍, 2014 മുതല്‍ രാജ്യത്തെ …
Read More »വികൃതി കാണിച്ചതിന് രണ്ടാം ക്ലാസുകാരനോട് പ്രിൻസിപ്പലിന്‍റെ ക്രൂരത; ചിത്രം വൈറലായതോടെ നടപടി
വികൃതി കാണിച്ചതിന് രണ്ടാം ക്ലാസ് വിദ്യാർത്ഥിയോട് പ്രിൻസിപ്പലിന്റെ ക്രൂരത. രണ്ടാം ക്ലാസുകാരനെ കെട്ടിടത്തിന് മുകളിൽ നിന്ന് തലകീഴായി തൂക്കിപ്പിടിച്ചാണ് പ്രിൻസിപ്പൽ വികൃതി കാണിച്ചതിന് ശിക്ഷ നൽകിയത്. എന്നാൽ സംഭവത്തിന്റെ ചിത്രം വൈറലായതോടെ പ്രിൻസിപ്പാലിനെതിരെ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് വിദ്യാഭ്യാസവകുപ്പ്. ഉത്തര്‍പ്രദേശിലെ മിര്‍സാപ്പുർ അഹ്രുരയിലെ സദ്ഭാവന ശിക്ഷണ്‍ സംസ്ഥാന്‍ ജൂനിയര്‍ സ്‌കൂളിലാണ് രണ്ടാം ക്ലാസുകാരനോട് ഈ ക്രൂരത കാണിച്ചത്. ഭക്ഷണം കഴിക്കുന്നതിനിടെ കുസൃതി കാണിച്ചതിന് ദേഷ്യപ്പെട്ട പ്രിന്‍സിപ്പല്‍ മനോജ് വിശ്വകര്‍മ കുട്ടിയെ തലകീഴായി …
Read More »ടിപ്പു സുല്‍ത്താന്റെ സിംഹാസനം കണ്ട ബെഹ്‌റയ്ക്ക് ഒന്നും മനസിലായില്ലേ, സര്‍ക്കാരിന് മോന്‍സനെ ഭയമാണോ; ഹൈക്കോടതി…
മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ പോയ പൊലീസ് ഉദ്യോഗസ്ഥര്‍ പുരാവസ്തു ശേഖരത്തിന്റെ നിയമ വശങ്ങളെ കുറിച്ച് എന്തെങ്കിലും ചിന്തിച്ചിരുന്നോയെന്ന് ഹൈക്കോടതി. സര്‍ക്കാരിന് മോന്‍സനെ ഭയമാണോയെന്നും കോടതി ചോദിച്ചു. മോന്‍സനെതിരായ പുരാവസ്തു സാമ്ബത്തിക തട്ടിപ്പ് കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതി ഇക്കാര്യം ചോദിച്ചത്. ടിപ്പുവിന്റെ സിംഹാസനവും മോശയുടെ അംശവടിയും കണ്ടിട്ട് മനസിലായില്ലേയെന്നും കോടതി ആരാഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണില്‍ പൊടിയിട്ട് മോന്‍സന്‍ എല്ലാവരെയും കബളിപ്പിച്ചെന്നും എല്ലാ സംവിധാനങ്ങളെയും ദുരുപയോഗം ചെയ്‌തെന്നും കോടതി പറഞ്ഞു. …
Read More »സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്; വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യരുത്…
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ മാസം 29 മുതല്‍ നവംബര്‍ 11 വരെ കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ടാഴ്ചയിലും മധ്യ, തെക്കന്‍ കേരളത്തില്‍ വടക്കന്‍ കേരളത്തെ അപേക്ഷിച്ചു കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. …
Read More »