ബിരുദ വിദ്യാര്‍ത്ഥിനിയെ ബന്ധുവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബൈസണ്‍വാലി മുക്കനോലിക്കല്‍ ഇരുപതുകാരിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുവീട്ടില്‍ ഉള്ളവരും ജോലിയ്ക്കു പോയപ്പോഴാണ് സംഭവം. പെൺകുട്ടിയുടെ വീടിന് സമീപത്തായാണ് ഈ വീടും സ്ഥിതി ചെയ്യുന്നത്. ഇവര്‍ മടങ്ങി വന്നപ്പോഴാണ് മൃതദേഹം കണ്ടത്. രാജാക്കാട് പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചുസംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മാര്‍ട്ടം …
Read More »സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ, തിരുവനന്തപുരം മുതല്‍ കോഴിക്കാേട് വരെ ജാഗ്രതാ നിര്‍ദ്ദേശം; അടുത്ത മൂന്നുമണിക്കൂറിനുള്ളില്‍ ഇടിയോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാദ്ധ്യത…
നേരത്തേയുള്ള കാലാവസ്ഥാ പ്രവചനം ശരിവച്ച് സംസ്ഥാനത്തിന്റെ പലഭാഗത്തും ശക്തമായ മഴ പെയ്തുതുടങ്ങി. കോഴിക്കോട്, കോട്ടയം, പാലക്കാട് ജില്ലകളുടെ മലയാേരമേഖലയില്‍ മഴ ശക്തമാവുന്നു എന്നാണ് റിപ്പോര്‍ട്ട്. ഉച്ചയോടെയാണ് മഴ കനത്തുതുടങ്ങിയത്. ശക്തമായ മഴയില്‍ തിരുവമ്ബാടി ടൗണില്‍ വെള്ളംകയറിയിട്ടുണ്ട്. കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത മൂന്നുമണിക്കൂറിനുള്ളില്‍ ഒറ്റപ്പെട്ട ഇടിയോടുകൂടിയ മഴയുണ്ടാവുമെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം മുതല്‍ കോഴിക്കാേട് വരെ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ നാല്‍പ്പത് കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ …
Read More »ഇന്ത്യക്കാരനായാല്‍ ഹിന്ദി അറിയണമെന്ന് കസ്റ്റമറിനോട് എക്‌സിക്യുട്ടീവ്; പ്രതിഷേധം ശക്തമായതോടെ ഒടുവിൽ തമിഴില്‍ മാപ്പു പറഞ്ഞ് സൊമാറ്റോ…
ഹിന്ദി അറിയില്ലെന്ന കാരണം പറഞ്ഞ് തമിഴ്‌നാട്ടില്‍ നിന്നുള്ള ഉപഭോക്താവിനോട് കസ്റ്റമര്‍ കെയര്‍ ഏജന്റ് മോശമായി പെരുമാറിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് സൊമാറ്റോ. സംഭവത്തില്‍ ഫുഡ് ഡെലിവറി ആപ്പിനെതിരെ വ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉപഭോക്താവിനോട് മാപ്പ് പറഞ്ഞ് സൊമാറ്റോ രംഗത്തെത്തിയത്. പണം നല്‍കി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ലഭിക്കാത്തതില്‍ വികാസ് എന്ന ഉപഭോക്താവ് ഹോട്ടലില്‍ വിളിച്ച് പരാതിപ്പെട്ടപ്പോഴാണ് സൊമാറ്റോ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാന്‍ പറഞ്ഞത്. തുടര്‍ന്ന് വികാസ് കസ്റ്റമര്‍ കെയറിനെ …
Read More »ഭര്‍ത്താവുമായി അകന്ന് കഴിയുന്നതിനിടെ പ്രണയം; യുവതിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി…
മറ്റൊരാളുമായുള്ള പ്രണയബന്ധത്തിന്റെ പേരില്‍, വിവാഹിതയായ മകളെ മാതാപിതാക്കള്‍ കൊലപ്പെടുത്തി. രാമനാഥപുരം ജില്ലയിലെ പരമകുടിയിലാണ്സം ഭവം. നണ്ടുപ്പട്ടി ഗ്രാമത്തില്‍ താമസിക്കുന്ന തെന്നരശ്- അമൃതവല്ലി ദമ്ബതിമാരുടെ മകള്‍ കൗസല്യയാണ് (23) കൊല്ലപ്പെട്ടത്. തെന്നരശിനെയും അമൃതവല്ലിയെയും എമനേശ്വരം പൊലീസ് അറസ്റ്റുചെയ്തു. നാലുവര്‍ഷം മുന്‍പായിരുന്നു കൗസല്യയുടെ വിവാഹം. കുടുംബകലഹത്തെത്തുടര്‍ന്ന് ഭര്‍തൃഗൃഹംവിട്ട യുവതി നാലുമാസമായി മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. ഇതിനിടയില്‍ ഗ്രാമത്തില്‍ത്തന്നെയുള്ള അന്യജാതിക്കാരനായ ഒരു യുവാവുമായി അടുപ്പത്തിലായി. ഇതറിഞ്ഞ തെന്നരശും അമൃതവല്ലിയും മകളെ ശാസിക്കുകയും ഭര്‍ത്താവിനോടൊപ്പം പോകാന്‍ ആവശ്യപ്പെടുകയും …
Read More »ഇന്ന് തീവ്രമഴക്ക് സാധ്യതയില്ല; എല്ലാ ജില്ലയിലെയും ഓറഞ്ച് അലര്‍ട്ട് ഒഴിവാക്കി…
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. എവിടെയും തീവ്രമഴക്ക് സാധ്യതയില്ലാത്തതിനാല്‍ എല്ലാ ജില്ലകളിലെയും ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. ബുധനാഴ്ച 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണെന്നായിരുന്നു ഇന്നലെ അറിയിച്ചിരുന്നത്. ഇന്ന് രാവിലെയത് മൂന്ന് ജില്ലകളില്‍ മാത്രമായി ചുരുക്കി. മഴയില്ലാത്തതിനാല്‍ ഉച്ചയോടെ എല്ലാ ജില്ലകളിലേതും ഒഴിവാക്കുകയായിരുന്നു. അതേസമയം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ മാത്രം നാളെ ഓറഞ്ച് അലര്‍ട്ടുണ്ട്. കാലവര്‍ഷം അവസാനിച്ച് അടുത്തയാഴ്ചയോടെ തുലാവര്‍ഷം ആരംഭിക്കുമെന്നും കാലവാസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിച്ചു. …
Read More »ലഹരിമരുന്ന് ഇടപാട് തെളിയിക്കുന്ന ചാറ്റ് ; ആര്യന്‍ഖാന് ജാമ്യം നല്‍കരുതെന്ന് എന്‍സിബി…
ആഡംബരക്കപ്പല്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന് ഖാന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍സിബി. ആര്യന് അന്തരാഷ്ട്ര മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ എന്‍സിബി ഹാജരാക്കി. ആര്യന്റെ വാട്ട്സ്ആപ്പ് ചാറ്റുകളാണ് കോടതിയില്‍ അധികൃതര്‍ സമര്‍പ്പിച്ചത്. ചാറ്റ് ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടതാണെന്ന് എന്‍സിബി കോടതിയില്‍ വാദിച്ചു. മുംബൈ എന്‍ഡിപിഎസ് കോടതിയാണ് ആര്യന്റെ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കുന്നത്. നിലവില്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യന് കഴിയുന്നത്. അതെ സമയം കേസില്‍ ആര്യനൊപ്പം …
Read More »‘അയോധ്യയിലെ ദശരഥ പുത്രന്‍ രാമന്റെ’ യഥാര്‍ത്ഥ പേരും വിലാസവും കണ്ടെത്തി: പൊലീസിനെ കബളിപ്പിച്ച യുവാവിനെതിരെ കേസ്…
വാഹന പരിശോധനയ്ക്കിടെ തെറ്റായ വിവരം നല്‍കി പൊലീസിനെ കബളിപ്പിച്ച അയോധ്യയിലെ ദശരഥ പുത്രന്‍ രാമന്റെ യഥാര്‍ത്ഥ പേരും വിലാസവും കണ്ടെത്തി ചടയമംഗലം പൊലീസ്. തിരുവനന്തപുരം കാട്ടാക്കട മൈലാടി സ്വദേശി നന്ദകുമാര്‍ ആണ് യഥാര്‍ത്ഥ പേര് മറച്ച് വച്ച് നവമാധ്യമങ്ങളില്‍ പൊലീസിനെ പരിഹസിച്ച് വീഡിയോ പ്രചരിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു. ഒക്ടോബര്‍ 12ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നന്ദകുമാര്‍ സീറ്റ് ബെല്‍റ്റ് ഇടാതെ വണ്ടിയോടിച്ചതിന് പൊലീസ് …
Read More »സംസ്ഥാനത്തെ പുതുക്കിയ മഴ മുന്നറിയിപ്പ് ; ഓറഞ്ച് അലേര്‍ട്ട് മൂന്ന് ജില്ലകളില്‍; നാളെത്തെ മഴ മുന്നറയിപ്പുകള്‍ പിന്‍വലിച്ചു
സംസ്ഥാനത്ത് മഴഭീതി കുറയുന്നു. പതിനൊന്ന് ജില്ലകളില്‍ പ്രഖ്യാപിച്ച ഓറഞ്ച് അലേര്‍ട്ട് മൂന്ന് ജില്ലകളിലാക്കി ചുരുക്കി. കോട്ടയം, ഇടുക്കി പത്തനംതിട്ട ജില്ലകളിലാണ് നിലവില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. നേരത്തെ കാസര്‍ഗോഡ്, ആലപ്പുഴ, കൊല്ലം ഒഴികെ 11 ജില്ലകളില്‍ ആയിരുന്നു മഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഇന്നു മുതല്‍ അതിശക്തമായ മഴ ഉണ്ടാകുമെന്നും രണ്ട് ദിവസം മഴ തുടരുമെന്നുമായിരുന്നു നേരത്തെയുള്ള മുന്നറിയിപ്പ്. എന്നാല്‍ നാളെത്തെ മഴ മുന്നറയിപ്പുകള്‍ പൂര്‍ണമായി പിന്‍വലിക്കുകയും ചെയ്തു. കിഴക്കന്‍ കാറ്റിന്റെ …
Read More »ഉത്തരാഖണ്ഡ് പ്രളയം: മരിച്ചവരുടെ എണ്ണം 47 ആയി; റോഡുകളും റെയില്‍വേ പാളങ്ങളും മേല്‍പാലവും തര്‍കന്ന് നൈനിറ്റാള്‍ ജില്ല പൂര്‍ണ്ണമായും ഒറ്റപ്പെട്ടു
ഉത്തരാഖണ്ഡിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 47 ആയി. മേഘ വിസ്‌ഫോടനവും അനിയന്ത്രിതമായ മഴയേയും തുടര്‍ന്ന് നൈനി നദി കരകവിഞ്ഞൊഴുകി. ഇതോടെ നൈനിറ്റാള്‍ ജില്ല പൂര്‍ണ്ണമായും ഒറ്റപ്പെട്ട സ്ഥിതിയാണ്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതവും, വീട് നഷ്ടപ്പെട്ടവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും സംസ്ഥാന സര്‍ക്കാര്‍ അടിയന്തര സഹായം പ്രഖ്യാപിച്ചു. ദുരന്തമേഖലയില്‍ കേന്ദ്ര- സംസ്ഥാന സേനകളും എന്‍ഡിആര്‍എഫും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. …
Read More »ഇടുക്കി ഡാമിന്‍റെ സമ്മര്‍ദ്ദമുണ്ടാകുന്ന കൂട്ടിക്കല്‍ ഗാഡ്‌ഗില്‍ മുന്നറിയിപ്പ് നല്‍കിയ സ്ഥലം, ചെറിയ ഉരുള്‍പൊട്ടലുകള്‍ കാര്യമാക്കാതെ ഇവിടെ പ്രകൃതിയെ തുരന്നത് അരഡസനിലേറെ പാറമടകള്‍
ഉരുള്‍പൊട്ടലില്‍ 13 പേരുടെ മരണത്തിനും വന്‍ നാശത്തിനും വഴിയൊരുക്കിയ ദുരന്തഭൂമിയായ കൂട്ടിക്കലില്‍ പരിസ്ഥിതി ലോല പ്രദേശമായിട്ടും അരഡസനിലേറെ പാറമടകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കൊടുങ്ങ, പൂവഞ്ചി, വല്യന്ത, വേലനിലം തുടങ്ങിയ പ്രദേശളിലാണ് ഇവ കൂടുതലും. ഇതില്‍ കൊടുങ്ങ, പൂവഞ്ചി പാറമടയിലും ഉരുള്‍പൊട്ടലുണ്ടായി. മഴക്കാലത്ത് ചെറുതും വലുതുമായ പത്ത് ഉരുള്‍ പൊട്ടല്‍ വരെ പാറമടകളാല്‍ സമ്ബന്നമായ കൂട്ടിക്കല്‍ പ്രദേശത്ത് ഉണ്ടാകാറുണ്ട്. 400 ഓളം കുടുംബങ്ങളാണ് ഉരുള്‍പൊട്ടല്‍ ഭീഷണിയിലുള്ളത്. അനുവദനീയമായ അളവില്‍ കൂടുതല്‍ സ്‌പോടനം …
Read More »