മരത്തംകോട് കിടങ്ങൂരില്‍ വളര്‍ത്തുനായുടെ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് കടിയേറ്റു. അലന്‍ (15), ഫെബിന്‍ (28), നിവേദ് കൃഷ്ണ (10), അഭിരാഗ് (12) എന്നിവര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്കാണ് കടിയേറ്റത്. പരിക്കേറ്റ നാലുപേരെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും തുടര്‍ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. പരിക്കേറ്റവരില്‍ മൂന്നുപേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. അപ്രതീക്ഷിതമായി ഓടിയെത്തിയ നായ് ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന …
Read More »ദുബൈയിലെ താമസക്കാര്‍ ഒപ്പം താമസിക്കുന്നവരുടെ വിവരങ്ങൾ കൂടി രജിസ്റ്റര്‍ ചെയ്യണം
ദുബൈയില്‍ താമസിക്കുന്നവര്‍ ഒപ്പം കഴിയുന്നവരുടെ വിവരം രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം. ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ടുമെന്‍റാണ് ഇത് സംബന്ധിച്ച നിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്. രണ്ടാഴ്ചയാണ് ഇതിന് സമയം അനുവദിച്ചിരിക്കുന്നത്. ദുബൈ റെസ്റ്റ് ആപ്പ് വഴി രജിസ്ട്രേഷന് പൂര്‍ത്തിയാക്കാം. കെട്ടിടങ്ങളുടെ ഉടമകള്‍, വാടകക്കാര്‍, പ്രോപ്പര്‍ട്ടി മാനേജ്മെന്റ് കമ്ബനികള്‍, ഡെവലപ്പര്‍മാര്‍ എന്നിവരാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. വ്യക്തിഗത വിവരങ്ങളും എമിറേറ്റ്സ് ഐ.ഡിയും ചേര്‍ക്കണം. ഒരു തവണ രജിസ്റ്റര്‍ ചെയ്താല്‍ വീണ്ടും അപ്ഡേറ്റ് ചെയ്യാന്‍ കഴിയും. കരാര്‍ പുതുക്കുന്നതനുസരിച്ച് …
Read More »‘ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല; അപമാനിച്ചതിന് മറുപടി കൊടുത്തു’: പ്രതികരണവുമായി ശ്രീനാഥ് ഭാസി…
യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്ബി സിനിമയുടെ പ്രദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. ചട്ടമ്ബി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് അവതാരകയോട് മോശമായി സംസാരിച്ചത്. അഭിമുഖത്തിനിടെ അധിക്ഷേപിച്ചെന്ന അവതാരകയുടെ പരാതിയില്‍ പൊലീസ് ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചു …
Read More »സ്‌കൂളുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തുന്നു; രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ…
സംസ്ഥാനത്തെ സ്‌കൂളുകളുടെ സമയമാറ്റത്തിന് ഖാദര്‍ കമ്മറ്റിയുടെ ശുപാര്‍ശ. രാവിലെ എട്ടുമണി മുതല്‍ ഒരുമണി വരെയായിരിക്കണം ക്ലാസ് ടൈം എന്നാണ് ശുപാര്‍ശയിലുള്ളത്. ഖാദര്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ സ്‌കൂളുകളുടെ ക്ലാസ് ടൈം മാറ്റണമെന്നതാണ്. രാവിലെയാണ് പഠനത്തിന് ഏറ്റവും നല്ല സമയമെന്നും ഒരുമണിക്ക് ശേഷം പാഠ്യേതരപ്രവര്‍ത്തനത്തിന് ഉപയോഗിക്കാം ശുപാര്‍ശയില്‍ പറയുന്നു. അധ്യാപകര്‍ക്കുള്ള ടിടിസി, ബിഎഡ് കോഴ്‌സുകള്‍ക്ക് പകരം അഞ്ച് വര്‍ഷം കാലാവധിയുള്ള മാസ്‌റ്റേഴ്‌സ് ഡിഗ്രിയാണ് ഉചിതമെന്നും …
Read More »സംസ്ഥാനത്ത് നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താൽ…
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ, സംസ്ഥാന നേതാക്കളെ എൻഐഎ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് നാളെ (വെള്ളിയാഴ്ച) സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. പൗരാവകാശങ്ങളെ ചവിട്ടിമെതിച്ച് തേർവാഴ്ച നടത്തുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരായ ഹർത്താലിനെ വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ വാർത്താക്കുറിപ്പിൽ അറിയിച്ചു. നേതാക്കളുടെ അറസ്റ്റ് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് …
Read More »പോപ്പുലര്‍ ഫ്രണ്ടിനെ ഉടന്‍ രാജ്യത്ത് നിരോധിച്ചേക്കും; അടിയന്തര ഉന്നതതല യോഗം വിളിച്ച് അമിത് ഷാ…
തീവ്രവാദപ്രവര്‍ത്തനം നടത്തുന്നെന്ന് വ്യക്തമായതോടെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ ഉടന്‍ രാജ്യത്ത് നിരോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തുടനീളം എന്‍ഐഎ നടത്തിയ റെയ്ഡിനു പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അടക്കം രാജ്യത്തെ സുരക്ഷ ചുമതലയുള്ള എല്ലാ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. 11 സംസ്ഥാനങ്ങളില്‍ എന്‍ഐഎ നടത്തിയ റെയ്ഡിഡില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന തീവ്രവാദ പരിശീലനത്തിന്റേയും തീവ്രവാദ ഫണ്ടിന്റേയും രേഖകള്‍ അടക്കം …
Read More »സമ്ബാദ്യം ഉയര്‍ന്നത് ദിവസം 1600 കോടിവച്ച്; അഞ്ചുവര്‍ഷത്തിനിടെ അദാനിയുടെ ആസ്തി കൂടിയത് 1440 ശതമാനത്തിന് മുകളിൽ…
പ്രമുഖ വ്യവസായ ശൃംഖലയായ അദാനി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഗൗതം അദാനി രാജ്യത്തെ ഏറ്റവും വലിയ സമ്ബന്നന്‍. 10,94,400 കോടിയാണ് ഗൗതം ആദാനിയുടെ ആസ്തിമൂല്യം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയേയാണ് ഗൗതം അദാനി പിന്നിലാക്കിയത്. ലോകത്ത് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഗൗതം അദാനി. മുകേഷ് അബാനിയേക്കാള്‍ ഏകദേശം മൂന്ന് ലക്ഷം കോടി രൂപ കൂടുതലാണ് ഗൗതം അദാനിയുടെ ആസ്തി. കഴിഞ്ഞവര്‍ഷം പ്രതിദിനം ശരാശരി 1600 കോടി രൂപ ആസ്തിയില്‍ …
Read More »ടി-20യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ്; റെക്കോർഡ് നേട്ടവുമായി മുഹമ്മദ് റിസ്വാൻ….
രാജ്യാന്തര ടി-20യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് പൂർത്തിയാക്കിയ താരമെന്ന റെക്കോർഡുമായി പാകിസ്താൻ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാൻ. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20യിലാണ് റിസ്വാൻ റെക്കോർഡ് സ്ഥാപിച്ചത്. മത്സരത്തിൽ 68 റൺസെടുത്ത റിസ്വാനായിരുന്നു പാകിസ്താൻ്റെ ടോപ്പ് സ്കോറർ. 52 ഇന്നിംഗ്സുകളിൽ നിന്നാണ് റിസ്വാൻ 2000 റൺസ് പൂർത്തിയാക്കിയത്. പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമിനൊപ്പം ഈ റെക്കോർഡ് പങ്കിടുകയാണ് റിസ്വാൻ. അസമും 52 ഇന്നിംഗ്സുകളിൽ നിന്ന് 2000 റൺസ് പൂർത്തിയാക്കിയിരുന്നു. …
Read More »ഇന്ത്യന്‍ കുടുംബങ്ങളിലെ ശീലങ്ങള്‍ മാറി; ഫ്ളിപ്കാര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുന്നത് ഈ അഞ്ച് സാധനങ്ങള്‍ക്ക്…
അടുത്തകാലത്തായി ജനങ്ങള്‍ ഓണ്‍ലൈന്‍ മുഖേന സാധനങ്ങള്‍ വാങ്ങുന്നതിന് ഏറെ താത്പര്യമാണ് കാണിക്കുന്നത്. ഇത്തരത്തില്‍ ഓണ്‍ലൈനിലൂടെ ആളുകള്‍ വാങ്ങുന്ന വീട്ടുപകരണങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ടിരിക്കുകയാണ് പ്രമുഖ ഇ കൊമേഴ്സ് സ്ഥാപനമായ ഫ്ളിപ്കാര്‍ട്ട്. കമ്ബനി നല്‍കുന്ന വിവരപ്രകാരം വാട്ടര്‍ പ്യൂരിഫയറുകള്‍, വാക്വം ക്ലീനര്‍, ജ്യൂസര്‍ മിക്സര്‍, ഗ്രൈന്‍ഡറുകള്‍, മൈക്രോവേവ് എന്നീ ചെറു വീട്ടുപകരണങ്ങള്‍ വാങ്ങുന്നതിനാണ് ഇപ്പോള്‍ ഇന്ത്യന്‍ കുടുംബങ്ങള്‍ ശ്രദ്ധ നല്‍കുന്നത്. ഈ വര്‍ഷം ഇവയുടെ ആവശ്യം 25ശതമാനം വര്‍ദ്ധിച്ചതായും കമ്ബനി അവകാശപ്പെടുന്നു. …
Read More »കേരള ബാങ്ക് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍; ശൂരനാട് ജപ്തി വിഷയത്തില്‍ കേരളത്തിന് ഒന്നും ചെയ്യാനാകില്ലെന്ന് മന്ത്രി…
ശൂരനാട് ജപ്തി നോട്ടീസ് പതിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയെന്ന് മന്ത്രി വി എന്‍ വാസവന്‍. വിഷയത്തിന്റെ ഉള്ളടക്കം പരിശോധിച്ച് കൂടുതല്‍ പ്രതികരിക്കാമെന്ന് മന്ത്രി പറഞ്ഞു. കേരള ബാങ്ക് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാണ്. ജപ്തി വിഷയത്തില്‍ സംസ്ഥാനത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ല. വീട്ടില്‍ ബോര്‍ഡ് വച്ചതില്‍ റിപ്പോര്‍ട്ട് തേടിയെന്ന് മന്ത്രി വ്യക്തമാക്കി. വീട്ടില്‍ ജപ്തി നോട്ടീസ് പതിച്ചതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ സംസ്‌ക്കാരം ഇന്ന് …
Read More »