കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1280 തിരുവനന്തപുരം 985 കോഴിക്കോട് 937 തൃശൂര്‍ 812 കോട്ടയം 514 കൊല്ലം 500 പാലക്കാട് 470 ഇടുക്കി 444 മലപ്പുറം 438 പത്തനംതിട്ട 431 കണ്ണൂര്‍ 420 ആലപ്പുഴ 390 വയനാട് 217 കാസര്‍ഗോഡ് 117 ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7562 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 321 പേരുടെ …
Read More »ശബരിമല നട ഇന്ന് തുറക്കും; വെര്‍ച്ച്‌വല്‍ക്യൂ വഴി നാളെ മുതല്‍ ദര്‍ശനം…
തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകീട്ട് 5 മണിക്ക് തുറക്കും. നാളെ രാവിലെ 5 മണിമുതല്‍ വെര്‍ച്ച്‌വല്‍ക്യൂ വഴി ഭക്തജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. തന്ത്രി കണ്ഠര് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി വികെ ജയരാജ് പോറ്റി ശ്രീകോവില്‍ നട തുറന്ന് വിളക്കുകള്‍ തെളിയിക്കുന്നതോടെ തുലാമാസ പൂജകള്‍ക്ക് തുടക്കമാകും. ദര്‍നത്തിനെത്തുന്നവര്‍ രണ്ട് ഡോസ് കൊറോണ വാക്‌സിന്‍ എടുത്ത രേഖയോ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍റ്റീഫിക്കറ്റോ നിര്‍ബന്ധമായി കയ്യില്‍ കരുതരണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് …
Read More »പത്തനംതിട്ടയില്‍ സാഹചര്യങ്ങള്‍ 2018 ന് സമാനം; മലയോര മേഖലകളില്‍ മലവെള്ളപ്പാച്ചില്‍; കക്കാട്ടാറ്റില്‍ ജലനിരപ്പുയരുന്നു; പമ്ബാ സ്‌നാനം അനുവദിക്കില്ല…
ഇന്നലെ രാത്രി മുതല്‍ തോരാമഴ പെയ്യുന്ന ജില്ലയില്‍ 2018 ന് സമാനമായ സാഹചര്യം. പമ്ബാ നദിയിലേക്ക് വെള്ളമെത്തിക്കുന്ന കൈവഴികളില്‍ മലവെള്ളപ്പാച്ചില്‍. കക്കാട്ടാറ്റില്‍ ജലനിരപ്പയുയരുന്നു. മലയാലപ്പുഴയില്‍ ഉരുള്‍പൊട്ടല്‍ സംശയിച്ചെങ്കിലും അല്ലെന്ന് പരിശോധനയില്‍ വ്യക്തമായി. റോഡുകളിലെല്ലാം വെള്ളംകയറി. പത്തനംതിട്ട നഗരസഭ 18-ാം വാര്‍ഡില്‍ മൂന്നു വീടുകള്‍ വെള്ളത്തിന് അടിയിലായി. പന്തളം നൂറനാട് റോഡില്‍ തോട്ടിലേക്ക് മറിഞ്ഞ കാറില്‍ നിന്ന് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. റാന്നി താലൂക്ക് ആശുപത്രി കാഷ്വാലിറ്റിയിലും ഓമല്ലൂര്‍ മൃഗാശുപത്രിയിലും വെള്ളം …
Read More »കൊല്ലത്ത് റോഡ് തകര്‍ന്ന് വന്‍ ഗര്‍ത്തം; ഗതാഗതം മുടങ്ങി…
കൊല്ലം ആയുര്‍ -അഞ്ചല്‍ റോഡ് ഇടിഞ്ഞ് ഗതാഗതം മുടങ്ങി. സംസ്ഥാന പാത 48ല്‍ റോഡ് തകര്‍ന്ന് വന്‍ ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയാണ്. ആയൂര്‍ -അഞ്ചല്‍ റോഡില്‍ പെരിങ്ങള്ളൂര്‍ ഭാഗത്തേക്കുള്ള റോഡാണ് ഇടിഞ്ഞത്. ഇതുവഴിയുള്ള ബസ് ഗതാഗതം നിര്‍ത്തിവെച്ചു. റോഡിന്‍റെ പകുതിയോളം ഭാഗം ഇടിഞ്ഞ് വന്‍ മീറ്ററുകളോളം നീളത്തില്‍ ആഴമുള്ള കുഴിയാണ് രൂപപ്പെട്ടത്. ഈ റോഡിന്‍റെ നവീകരണം നടന്നുകൊണ്ടിരിക്കുന്നതിനെയാണ് സംഭവം.
Read More »ശക്തമായ മഴ തുടരുന്നു : തൃശൂര്‍ ജില്ലയില്‍ മലയോരത്ത് രാത്രിയാത്ര നിരോധിച്ചു..
തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതിനെ തുടര്‍ന്ന് തൃശൂരില്‍ മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു. ജില്ലയില്‍ മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രികാലയാത്ര ഒക്ടോബര്‍ 16 മുതല്‍ 18 വരെ നിരോധിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. വൈകീട്ട് 7 മുതല്‍ രാവിലെ 6 വരെയാണ് നിരോധനം. കൂടാതെ വയല്‍, മലയോരം, പുഴയുടെ തീരം, മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ ഉള്ളവര്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക് …
Read More »രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; 24 മണിക്കൂറിനിടെ 15,981 പേര്‍ക്ക് രോഗം…
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ ദിവസം 15,981 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 166 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 4,51,980 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 2,01,632 പേരാണ് രോഗ ബാധിതരായി ചികിത്സയില്‍ തുടരുന്നത്. 216 ദിവസത്തിനിടെയുള്ള ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.17,861 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ ആകെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം …
Read More »അയല്‍വാസിയുടെ തലയോട്ടി പൊട്ടിച്ച് വനത്തിലൊളിച്ച പിടികിട്ടാപ്പുള്ളി അറസ്റ്റില്‍
അയല്‍വാസിയെ തള്ളിയിട്ട് തലയോട്ടി പൊട്ടിച്ച കേസില്‍ മുങ്ങിനടക്കുകയായിരുന്നയാളെ കുടിയാന്മല പൊലീസ് അറസ്റ്റുചെയ്തു. വഞ്ചിയം ചോലപ്പനത്തെ പുതുശ്ശേരി മോഹനനെയാണ് (48) കുടിയാന്മല പ്രിന്‍സിപ്പല്‍ എസ്.ഐ നിബിന് ജോയി പിടികൂടിയത്. 2010ലാണ് അടിപിടിക്കിടെ അയല്‍വാസിയെ ഇയാള്‍ പിടിച്ചുതള്ളിയത്. നിലത്തുവീണ് തലയോട്ടി കല്ലിലിടിച്ച് പൊട്ടിയിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ മോഹനനെ ഈവര്‍ഷം ആദ്യമാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ഏറെക്കാലം കര്‍ണാടക അതിര്‍ത്തി വനമേഖലയില്‍ ഒളിച്ചുകഴിയുകയായിരുന്നു. പിന്നീട് ജോലി ആവശ്യാര്‍ഥം സുള്ള്യയിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് പൊലീസിെന്റ പിടിയിലായത്. …
Read More »സംസ്ഥാനത്ത് ഇന്ന് 8867 പേര്‍ക്ക് കൊവിഡ് ; 67 മരണം ; 9872 പേര്‍ക്ക് രോഗമുക്തി…
കേരളത്തില്‍ ഇന്ന് 8867 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 32 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8434 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 337 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 67 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,734 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9872 പേര്‍ രോഗമുക്തി നേടി. …
Read More »വീട്ടില്‍ നിന്ന് കാണാതായ കുട്ടിയെ സമീപത്തെ കുളത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി…
വീട്ടില്‍ നിന്ന് കാണാതായ കുട്ടി സമീപത്തെ കുളത്തില്‍ വീണു മരിച്ചു. ജിഷ മോള്‍ അഗസ്റ്റിന്റെയും സുജിത്ത് സെബാസ്റ്റ്യന്റെയും രണ്ടര വയസുള്ള ഇളയ മകൻ ആണ് മരണപ്പെട്ടത്. കല്ലാച്ചി പയന്തോങ്ങില്‍ ഇവര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിന് സമീപത്തെ കുളത്തിൽ വീണ നിലയിലാണ് കുട്ടിയെ കണ്ടെത്തുന്നത്. രാവിലെ മുതല്‍ കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തെരച്ചില്‍ നടത്തിയിരുന്നു. അങ്ങനെയാണ് കുളത്തില്‍ കുട്ടിയെ കണ്ടെത്തുന്നത്. കുഞ്ഞിനെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വടകര സഹകരണ …
Read More »ദുര്‍ഗാ പൂജാ ദിനത്തില്‍ മഹാലക്ഷ്മിയുടെ വിഗ്രഹത്തെ അണിയിച്ചൊരുക്കിയത് 16 കിലോയുടെ സ്വര്‍ണസാരി…
നവരാത്രിയിലെ ദുര്‍ഗാ പൂജാ ദിനത്തില്‍ മഹാലക്ഷ്മിയുടെ വിഗ്രഹത്തെ അണിയിച്ചൊരുക്കിയത് 16 കിലോയുടെ സ്വര്‍ണസാരി ഉടുപ്പിച്ചു. പൂനെയിലെ സരസ്ബാഗിലെ മഹാലക്ഷ്മി ക്ഷേത്രത്തിലെ വിഗ്രഹത്തിലാണ് ഭക്തന്‍ അര്‍പ്പിച്ച സ്വര്‍ണസാരി ചാര്‍ത്തിയത്. നവരാത്രി ആഘോഷത്തിന്റെ അവസാനദിനമായ ഇന്ന് രാജ്യമെങ്ങും വിജയദശമി ആഘോഷിക്കുകയാണ്. തിന്മയ്ക്ക് മേല്‍ നന്മയുടെ വിജയമായിട്ടാണ് ആളുകള്‍ വിജയദശമി ആഘോഷിക്കുന്നത്. തിന്മയുടെ നാശത്തിന്റെ പ്രതീകമായി ലങ്കാധിപനായ രാവണന്റെയും, കുംഭകര്‍ണന്റെയും, മേഘനാഥന്റെയും കോലങ്ങള്‍ ഭക്തര്‍ കത്തിക്കും.
Read More »