Breaking News

NEWS22 EDITOR

രണ്ടു വയസ്സുമുതലുള്ള കുട്ടികള്‍ക്ക് വാക്‌സിനേഷന് അനുമതി നൽകി…

കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന് അനുമതി. രണ്ടുമുതല്‍ പതിനെട്ടുവയസ്സുവരെയുള്ള കുട്ടികള്‍ക്ക് നല്‍കാനുള്ള കോവാക്‌സിനാണ് ഡിസിജിഐ അനുമതി നല്‍കിയിരിക്കുന്നത്. മൂന്നുവട്ട ക്ലിനിക്കല്‍ പരിശോധനകളുടെ ഫലം വിദഗ്ധ സമിതിയ്ക്ക് വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് നല്‍കിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് അടിയന്തര ആവശ്യത്തിനുള്ള അനുമതി നല്‍കിയിരിക്കുന്നത്. എന്നുമുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സാധിക്കുമെന്ന് കേന്ദ്രം പിന്നീട് വ്യക്തമാക്കും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച്‌ സ്‌കൂളുകള്‍ തുറക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് കുട്ടികള്‍ക്കുള്ള വാക്‌സിന്‍ അനുമതി നല്‍കാന്‍ നടപടികള്‍ …

Read More »

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍, ഗതാഗതം തടസ്സപ്പെട്ടു…

സംസ്ഥാന വ്യാപകമായി ശക്തമായ മഴ തുടരുന്നു. ഇന്നലെ വൈകുന്നേരം തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. റോഡുകളില്‍ വെള്ളം കയറിയതിനാല്‍ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. തൃശൂര്‍ ജില്ലയില്‍ ഡാമുകള്‍ നിറഞ്ഞതിനെതുടര്‍ന്ന് ഷട്ടറുകള്‍ തുറന്നു. പീച്ചി ഡാമിന്റെ ഷട്ടര്‍ നാല് ഇഞ്ച് ഉയര്‍ത്തി. മണലിപ്പുഴ, ഇടതുകര വലതുകര കനാലിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാലക്കാട് പറമ്ബിക്കുളം തൂണക്കടവ് ഡാമുകളും തുറന്നു. പറമ്ബിക്കുളത്തിന്റെ …

Read More »

സൈബര്‍ സുരക്ഷക്ക്​​ കവചം തീര്‍ത്ത്​ പൊലീസ്; എ​ല്ലാ മാ​സ​വും ആ​ദ്യ ബു​ധ​നാ​ഴ്​​ച സൈ​ബ​ര്‍ ജാ​ഗ​രൂ​ക​ത ദി​നം…

തൊ​ടു​പു​ഴ: സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യാ​നും സൈ​ബ​ര്‍ ലോ​ക​ത്തെ ച​തി​ക്കു​ഴി​ക​ളി​ല്‍​നി​ന്ന്​ പു​തു​ത​ല​മു​റ​യെ ര​ക്ഷി​ക്കാ​നും സു​ര​ക്ഷ​ക​വ​ചം തീ​ര്‍​ക്കാ​ന്‍ ന​ട​പ​ടി​ക​ളു​മാ​യി പൊ​ലീ​സ്. ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല സൈ​ബ​ര്‍ ക്രൈം ​പൊ​ലീ​സാ​ണ്​ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. ഇ​തിന്റെ ഭാ​ഗ​മാ​യി ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സു​ക​ള്‍, സൈ​ബ​ര്‍ സു​ര​ക്ഷ ക്ല​ബ്​ രൂ​പ​വ​ത്​​ക​ര​ണം, പോ​സ്​​റ്റ​ര്‍​ പ്ര​ചാ​ര​ണം തു​ട​ങ്ങി​യ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ള്‍​ക്ക്​ തു​ട​ക്ക​മാ​യി. ക​ഴി​ഞ്ഞ ഒ​രാ​ഴ്​​ച ജി​ല്ല​യി​ല്‍ സൈ​ബ​ര്‍ സു​ര​ക്ഷ വാ​ര​മാ​യി ആ​ച​രി​ച്ചി​രു​ന്നു. ഇ​തോ​ട​നു​ബ​ന്ധി​ച്ച്‌​ സൈ​ബ​ര്‍ സു​ര​ക്ഷ സം​ബ​ന്ധി​ച്ച്‌​ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി …

Read More »

വര്‍ക്കല പാപനാശത്ത് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം, റിസോര്‍ട്ട് ഉടമയുടേതെന്ന് സംശയം

വര്‍ക്കല പാപനാശത്തെ ഹെലിപ്പാഡിന് സമീപം റിസോര്‍ട്ടിന് പിന്നിലായി അറുപത് വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഇന്നുരാവിലെ ചപ്പുചവറുകള്‍ കത്തുന്നത് കണ്ട് സംശയം തോന്നി നോക്കിയ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. റിസോര്‍ട്ട് ഉടമ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കണ്ടെത്തിയതിന് സമീപത്തുണ്ടായിരുന്ന സ്കൂട്ടറില്‍ നിന്ന് ആത്മഹത്യാകുറിപ്പ് ലഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച്‌ വര്‍ക്കല പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Read More »

വയനാട്‌ വെ​റ്റ​റി​ന​റി സ​ര്‍വ​ക​ലാ​ശാ​ല​ ദേ​ശീ​യ അ​വാ​ര്‍​ഡ് നിറവില്‍…

ഇ​ന്ത്യ​ന്‍ കാ​ര്‍ഷി​ക കൗ​ണ്‍സി​ലിന്റെ 2020 വ​ര്‍ഷ​ത്തെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളി​ല്‍ കൂ​ടു​ത​ല്‍ പോ​സ്​​റ്റ് ഗ്രാ​ജ്വേ​റ്റ് സ്‌​കോ​ള​ര്‍ഷി​പ്പു​ക​ള്‍ നേ​ടിയ കേ​ര​ള വെ​റ്റ​റി​ന​റി ആ​ന്‍​ഡ് ആ​നി​മ​ല്‍ സ​യ​ന്‍സ​സ് സ​ര്‍വ​ക​ലാ​ശാ​ല​ക്ക് (കെ.​വി.​എ.​എ​സ്.​യു) ദേ​ശീ​യ അ​വാ​ര്‍​ഡ്. ഇ​ന്ത്യ​ന്‍ കാ​ര്‍ഷി​ക കൗ​ണ്‍സി​ലിെന്‍റ ആ​ഭി​മു​ഖ്യ​ത്തി​ല്‍ രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ല്‍ വി​വി​ധ കാ​ര്‍ഷി​ക അ​നു​ബ​ന്ധ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്ക് ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി സ്‌​കോ​ള​ര്‍ഷി​പ്പി​ന് അ​ര്‍ഹ​രാ​കു​ന്ന വി​ദ്യാ​ര്‍ഥി​ക​ളു​ടെ എ​ണ്ണ​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​തൃ സ​ര്‍വ​ക​ലാ​ശാ​ല​ക​ള്‍ക്ക് ന​ല്‍കു​ന്ന പു​ര​സ്‌​കാ​ര വി​ഭാ​ഗ​ത്തി​ല്‍ …

Read More »

കടലില്‍ തെറിച്ചുവീണ മത്സ്യത്തൊഴിലാളിയെ ക​ണ്ടെ​ത്താ​നാ​യി​ല്ല…

മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ക​ട​ലി​ല്‍ തെ​റി​ച്ചു​വീ​ണ ര​ണ്ടു മല്‍സ്യതൊ​ഴി​ലാ​ളി​ക​ളി​ല്‍ ഒ​രാ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​പ​ക​ട​ത്തി​ല്‍​പെ​ട്ട ബം​ഗാ​ള്‍ സ്വ​ദേ​ശി ര​ക്ഷ​പ്പെ​ട്ടു. രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശി സി​ദ്ദീ​ഖ് (57) നെ​യാ​ണ് കാ​ണാ​താ​യ​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ബേ​പ്പൂ​രി​ല്‍​നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ ചേ​ക്കി​ന്‍​റ​ക​ത്ത് ന​ഫ്ത​റി​​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ‘ചെ​റാ​ട്ട​ല്‍’ ബോ​ട്ടി​ല്‍​നി​ന്ന് തി​ങ്ക​ളാ​ഴ്ച പ​ക​ല്‍ മൂ​ന്നു മ​ണി​ക്കാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ വീ​ണ​ത്. സ​മീ​പ​ത്ത് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യി​രു​ന്ന കു​ള​ച്ച​ല്‍ സ്വ​ദേ​ശി​യു​ടെ ‘ഡെ​ന്മാ​ര്‍​ക്ക്’ ബോ​ട്ടി​​ന്‍റെ വ​ല സി​ദ്ദീ​ഖ് ജോ​ലി​ചെ​യ്യു​ന്ന ചെ​റാ​ട്ട​ല്‍ ബോ​ട്ടു​മാ​യി കൊ​ളു​ത്തി​യ​പ്പോ​ള്‍, നി​യ​ന്ത്ര​ണം തെ​റ്റി തൊ​ഴി​ലാ​ളി​ക​ള്‍ …

Read More »

തൃപ്പൂണിത്തുറയില്‍ ഫര്‍ണിച്ചര്‍ കടയ്ക്ക് തീപിടിച്ചു…

പേട്ടയക്ക് സമീപം ഫര്‍ണിച്ചര്‍ കടയ്ക്ക് തീപിടിച്ചു. തൃപ്പുണിത്തുറ സ്വദേശി ബഷീറിന്റെ കടക്കാണ് തീപടിച്ചത്. കടയോടനുബന്ധിച്ചുള്ള രണ്ടുനില വീട്ടില്‍ തന്നെയാണ് ബഷീറും കുടുംബവും താമസിച്ചിരുന്നത്. സംഭവസ്ഥലത്ത് നിന്ന് ഒരാളെ ഗുരുതരാവസ്ഥയില്‍ കൊണ്ട് പോയിരുന്നു. ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ബഷീറും കുടുംബവും തീയില്‍ നിന്ന് രക്ഷപ്പെടാന്‍ ബാത്ത്‌റൂമില്‍ കയറി. കുടുംബത്തെ ഫയര്‍ഫോഴ്‌സ് എത്തി രണ്ടാം നിലയില്‍ നിന്ന് വെന്റിലേറ്റര്‍ തകര്‍ത്താണ് പുറത്തെത്തിച്ചത്. ഒരു വാഹനവും കത്തിനശിച്ചു.

Read More »

മാവോയിസ്‌റ്റ് ബന്ധം: കോയമ്ബത്തൂരില്‍ മൂന്നിടത്ത് എന്‍.ഐ.എ​ റെയ്​ഡ്​…

മാവോവാദി ബന്ധം സംശയിച്ച്‌​ കോയമ്ബത്തൂര്‍ ജില്ലയിലെ മൂന്നിടങ്ങളില്‍ എന്‍.ഐ.എ റെയ്​ഡ്​​. ചൊവ്വാഴ്ച രാവിലെയാണ്​ റെയ്​ഡ്​ തുടങ്ങിയത്. പൊള്ളാച്ചി,പുളിയകുളം, സുങ്കം എന്നീ ഭാഗങ്ങളിലാണ്​ റെയ്​ഡ്​. മാവോവാദികളുമായി ബന്ധമുണ്ടെന്ന്​ ക​ണ്ടെത്തിയ മൂന്നുപേരുടെ വീടുകളിലാണ്​ റെയ്​ഡ്​ പുരോഗമിക്കുന്നത്​. കൊച്ചിയില്‍ നിന്നുള്ള സംഘമാണ്​ പരിശോധനക്കെത്തിയത്​. ചൊവ്വാഴ്ച രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഭീകരര്‍ക്കായി എന്‍.ഐ.എ റെയ്​ഡ്​ നടത്തുന്നുണ്ട്​. യുപിയിലും ഡല്‍ഹിയിലും കശ്​മീരിലും റെയ്​ഡ്​ തുടരുകയാണ്​.

Read More »

കനത്ത മഴ; പേപ്പാറ, അരുവിക്കര, പെരിങ്ങല്‍ക്കുത്ത് ഡാമുകള്‍ തുറന്നു; ജാ​ഗ്രതാ നിര്‍ദ്ദേശം…

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പേപ്പാറ, അരുവിക്കര, പെരിങ്ങല്‍ക്കുത്ത് ഡാമുകള്‍ തുറന്നു. വൃഷ്ടി പ്രദേശങ്ങളില്‍ മഴ ശക്തമായതിനെ തുടര്‍ന്നു പേപ്പാറ ഡാമിലെ നാലു ഷട്ടറുകളും ഉയര്‍ത്തി. ഒന്ന് നാല് ഷട്ടറുകള്‍ അഞ്ച് സെന്റി മീറ്റര്‍ വീതവും രണ്ട്, മൂന്ന് ഷട്ടറുകള്‍ 10 സെന്റി മീറ്റര്‍ വീതവുമാണു ഉയര്‍ത്തിയത്. ഫലത്തില്‍ 30 സെന്റി മീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇതോടെ കരമനയാറിന്റെ തീരത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 108.45 മീറ്റര്‍ ആണു ഡാമിലെ നിലവിലത്തെ …

Read More »

നെടുമുടി വേണുവിന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി…

ന​ട​ന്‍ നെ​ടു​മു​ടി വേ​ണു​വി​ന്‍റെ നിര്യാണത്തി​ല്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. നെ​ടു​മു​ടി വേ​ണു​വി​ന്‍റെ വിയോഗം സി​നി​മ​ക്കും സം​സ്കാ​രി​ക ലോ​ക​ത്തി​നും ന​ഷ്ട​മാ​ണെ​ന്ന് മോ​ദി പ​റ​ഞ്ഞു. ‘അഭിനയകലയിലെ കുലപതിയായ നെ​ടു​മു​ടി വേ​ണു വ്യത്യസ്തമായ നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്ത ന​ട​നാ​ണ്. അ​ദ്ദേ​ഹം ഒ​രു എ​ഴു​ത്തു​കാ​ര​ന്‍ നാ​ട​ക​ത്തി​ല്‍ അ​ഭി​നി​വേ​ശമുള്ള വ്യ​ക്തി​ കൂടിയായിരുന്നു. അദ്ദേഹ്തതിന്‍റെ നഷ്ടം സിനിമക്കും സാംസ്ക്കാരിക ലോക്തതിനും തീരാനഷ്ടമാണ്. അദ്ദേഹത്തിന്‍റെ കുടംബത്തേയും ആരാധകരേയും അനുശോചനം അറിയിക്കുന്നു.’ മോദി ട്വീറ്റ് ചെയ്തു.

Read More »