രണ്ട് ദിവസമായി തുടരുന്ന കനത്തമഴയില്‍ റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിലമേല്‍ – കിളിമാനൂര്‍ സംസ്ഥാന പാത താല്‍ക്കാലികമായി അടച്ചു. ജില്ല അതിര്‍ത്തിയായ വാഴോട് ആണ് റോഡ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയത്. ഇവിടെ രണ്ടടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങിയിട്ടുണ്ട്. ചെറിയ വാഹനങ്ങളെല്ലാം നിലമേല്‍ ബംഗ്ലാംകുന്ന് റോഡ് വഴി തിരിച്ചുവിട്ടിട്ടുണ്ട്. വലിയ വാഹനങ്ങള്‍ മാത്രം താല്‍ക്കാലികമായി ഇതിലൂടെ പോകുന്നുണ്ട്. വെള്ളം ഇനിയും ഉയരുകയാണെങ്കില്‍ ഇതുവഴി ഗതാഗതം പൂര്‍ണമായും തടയുമെന്ന് അധികൃതര്‍ അറിയിച്ചു.
Read More »കോവിഡ് രോഗികൾ കുത്തനെ കുറഞ്ഞു; സംസ്ഥാനത്ത് ഇന്ന് 6996 പേര്‍ക്ക് കോവിഡ്; 16,576 പേര് രോഗമുക്തി…
സംസ്ഥാനത്ത് ഇന്ന് 6996 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,702 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. എറണാകുളം 1058 തിരുവനന്തപുരം 1010 കോഴിക്കോട് 749 തൃശൂര്‍ 639 മലപ്പുറം 550 കോട്ടയം 466 കൊല്ലം 433 ഇടുക്കി 430 പാലക്കാട് 426 കണ്ണൂര്‍ 424 ആലപ്പുഴ 336 …
Read More »ലഖിംപൂര്‍ കര്‍ഷക ഹത്യ; ആശിഷ് മിശ്രയെ 3 ദിവസത്തേയ്ക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു…
യുപിയിലെ കര്‍ഷകരെ കൊന്ന സംഭവത്തില്‍ അറസ്റ്റിലായ ആശിഷ് മിശ്രയെ 3 ദിവസത്തേയ്ക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു. കൊലപാതകക്കുറ്റം ഗൂഢാലോചന ഉള്‍പ്പടെയുള്ള കേസുകള്‍ ചുമത്തിയാണ് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തത്. ആശിഷ് മിശ്ര അറസ്റ്റിലായതോടെ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാന്‍ ഒരുങ്ങി കര്‍ഷക സംഘടനകള്‍. ലഖിംപൂരില്‍ കര്‍ഷകര്‍ നാളെ പ്രതിഷേധ സമരം നടത്തും. ലഖിംപൂരില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊന്ന കേസില്‍ അറസ്റ്റിലായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന് …
Read More »സംസ്ഥാനത്ത് അതിശക്ത മഴക്ക് സാധ്യത; മൂന്നു ദിവസം ഓറഞ്ച് അലര്‍ട്ട്, ഇന്ന് യെല്ലോ അലര്‍ട്ട്…
അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ തിങ്കളാഴ്ച മുതല്‍ 13 വരെ ജില്ലയില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ല കലക്ടര്‍ ഡോ.പി.കെ. ജയശ്രീ അറിയിച്ചു. ഞായറാഴ്ച മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 115.6 മുതല്‍ മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്ത മഴയായി കണക്കാക്കുന്നത്. കഴിഞ്ഞ ദിവസം വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള …
Read More »അഴീക്കൽ- വലിയഴീക്കൽ പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു…
കൊല്ലം-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്നതും തീരദേശ ജനതയുടെ ചിരകാല സ്വപ്നവുമായ അഴീക്കൽ-വലിയഴീക്കൽ പാലം മുഖ്യമന്ത്രി ഉടൻ ഉദ്ഘാടനം ചെയ്യുയെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ഞായറാഴ്ച വൈകീട്ട് പാലം സന്ദർശിച്ച് നിർമാണപ്രവർത്തനം വിലയിരുത്താനെത്തിയതായിരുന്നു മന്ത്രി. വലിയഴീക്കൽ നിന്നും എ.എം.ആരിഫ് എം.പി, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എം.എൽ.എ, സി.ആർ. മഹേഷ് എം.എൽ.എ എന്നിവരോടൊപ്പം ഒരുകീലോമീറ്ററോളം നീളമുള്ള പാലത്തിൽ കൂടി നടന്ന് അഴീക്കലെത്തി നിലവിലെ സ്ഥിതി വിലയിരുത്തി. മുഖ്യമന്ത്രിയുടെ സൗകര്യം കണക്കാക്കി പാലം …
Read More »യുവേഫ നേഷന്‍സ് ലീഗ് കിരീടം ഫ്രാന്‍സിന്; സ്പെയിനിനെ തകർത്തത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്…
യുവേഫ നേഷന്‍സ് ലീഗ് കിരീടം ഫ്രാന്‍സിന്. ശക്തരായ സ്പെയിനിന്റെ യുവനിരയെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രാന്‍സ് കിരീടം ചൂടിയത്. ഒരു ഗോളിന് പിന്നിലായിരുന്ന ഫ്രഞ്ച് പടയ്ക്ക് ആവേശ വിജയം സമ്മാനിച്ചത് സൂപ്പര്‍ താരങ്ങളായ കിലിയന്‍ എംബാപ്പെയും കരീം ബെന്‍സിമയുമാണ്. രണ്ടാം പകുതിയിലാണ് കലാശപ്പോരാട്ടത്തിലെ മൂന്ന് ഗോളുകളും പിറന്നത്. അറുപത്തിനാലാം മിനിറ്റില്‍ ഗോള്‍ നേടി കൊണ്ട് മൈക്കേല്‍ ഒയര്‍ബസാല്‍ സ്പെയിനിനു ലീഡ് നേടി കൊടുത്തു. തുടര്‍ന്ന് മികച്ച പന്തടക്കത്തോടെ കളിച്ച ഫ്രാന്‍സ് …
Read More »കേരള പോലീസിന്റെ കഠിനാധ്വാനം: ശാസ്ത്രീയമായി കേസ് തെളിയിച്ചതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഉത്ര കേസെന്ന് ഡിജിപി
ഉത്ര കേസ് അന്വേഷിച്ച സംഘത്തിനെ അഭിനന്ദിച്ച് ഡിജിപി അനില്‍കാന്ത്. പോലീസിന്റെ കഠിനാധ്വാനത്തിന് ഫലം ലഭിച്ചുവെന്നും ശാസ്ത്രീയമായി കേസ് തെളിയിച്ചതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ കേസെന്നും അദ്ദേഹം പറഞ്ഞു. ‘അന്വേഷണം ഏറെ പ്രയാസകരമായിരുന്നു. ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിയിക്കപ്പെട്ടു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’- ഡിജിപി വ്യക്തമാക്കി. കേരളക്കരയിലെ ഞെട്ടിച്ച കേസില്‍ പ്രതിയും ഭര്‍ത്താവുമായ സൂരജ് കുറ്റക്കാരനാണെന്ന് കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. വിധി …
Read More »നടന് നെടുമുടി വേണു അന്തരിച്ചു; നഷ്ടമായത് വേഷപ്പകര്‍ച്ച കൊണ്ട് ആരാധകരെ വിസ്മയിപ്പിച്ച മഹാ പ്രതിഭ; അന്ത്യം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ…
മലയാള സിനിമയിലെ അതുല്യ നടന് നെടുമുടി വേണു അന്തരിച്ചു. 73 വയസ്സായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. ഒന്നിലധികം ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ട അദ്ദേഹം. ഉദരരോഗത്തെ തുടര്‍ന്ന് ശസ്ത്രക്രിക്ക് വിധേയനായി ആശുപത്രിയില്‍ കഴിയുകയായിരുന്നു നടന്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരില് ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം, മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാ രചനയിലും ഏര്‍പ്പെട്ടിട്ടുള്ള അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. സിനിമയിലെ …
Read More »സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം…
സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങും പവര്‍കട്ടും ഏര്‍പ്പെടുത്തണമോ എന്ന് ഈ മാസം 19ന് ശേഷം തീരുമാനിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. കേന്ദ്രവിഹിതം കുറഞ്ഞാല്‍ സംസ്ഥാനത്ത് നിയന്ത്രണമേര്‍പ്പെടുത്തിയേക്കും. രാജ്യത്തുണ്ടായ കല്‍ക്കരി ക്ഷാമം സംസ്ഥാനത്തെ വൈദ്യുതി മേഖലയില്‍ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് വൈദ്യുതി വകുപ്പിന്റെ വിലയിരുത്തല്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കിട്ടുന്ന വൈദ്യുതിയും കേന്ദ്ര വിഹിതവും കുറഞ്ഞതാണ് സംസ്ഥാനത്ത് പ്രതിസന്ധി ഉണ്ടാകാന്‍ പ്രധാന കാരണം. ലോഡ് ഷെഡിങ്ങ് അടക്കമുള്ള നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന് വൈദ്യുതി …
Read More »കശ്മീരിലെ ബന്ദിപോറ ജില്ലയിലെ ഹാജിന് മേഖലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു…
ജമ്മു കശ്മീരിലെ ബന്ദിപോറ ജില്ലയിലെ ഹാജിന് മേഖലയിലെ ഗുണ്ട്ജഹാംഗീറില് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഏറ്റുമുട്ടല്‍ നടന്നു. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചതായി ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു. പ്രദേശത്ത് തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കൊല്ലപ്പെട്ട ഭീകരന് ലഷ്കര്‍ ഇ തൊയ്ബയുടെ മുന്നണിയായ നിരോധിത ഭീകര സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടുമായി ബന്ധമുള്ള ഇംതിയാസ് അഹ്മദ് ദാര്‍ ആണെന്ന് തിരിച്ചറിഞ്ഞു. ഈയിടെ ബന്ദിപോറയിലെ ഷാഗുണ്ഡില് നടന്ന സിവിലിയന്‍ …
Read More »