തൃശൂരിൽ നാലുവയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനം. കുന്നംകുളം തുവനൂരിലാണ് സംഭവം. മടലുകൊണ്ട് കുട്ടിയുടെ മുഖത്തും ദേഹത്തും അടിക്കുകയായിരുന്നു. ശരീരമാസകലം പരുക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് രണ്ടാനച്ഛനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
Read More »ഈ നേട്ടത്തിന് ഇരട്ടി മധുരം; മകന് പഠിക്കാന്‍ കൂട്ടിരുന്നു, അമ്മയും മകനും ഒരുമിച്ച് സര്‍ക്കാര്‍ സര്‍വീസിലേക്ക്…
ഇന്ന് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത് ഒരമ്മയും മകനുമാണ്. മകന് പഠിക്കാന്‍ കൂട്ടിരുന്ന് സര്‍ക്കാര്‍ സര്‍വീസില്‍ മകനൊപ്പം കയറിയ ഒരമ്മ. തന്റെ 42-ാം വയസില്‍ മലപ്പുറം ജില്ല ലാസ്റ്റ് ഗ്രേഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റില്‍ 92-ാമതെത്തിയിരിക്കുകയാണ് ബിന്ദു. ഈ തിളക്കത്തോടൊപ്പം സര്‍ക്കാര്‍ സര്‍വീസിലേക്ക് മകനൊപ്പം എന്ന അപൂര്‍വനേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഇവര്‍. മലപ്പുറം ജില്ലാ എല്‍.ഡി.സി. റാങ്ക് ലിസ്റ്റില്‍ 38-ാം റാങ്ക് ആണ് മകന്‍ വിവേക് നേടിയിരിക്കുന്നത്. അങ്കണവാടി അധ്യാപികയായിരുന്നു ബിന്ദു. അരീക്കോട് …
Read More »ലോകത്തിലെ ഏറ്റവും ‘സുന്ദരിയായ മമ്മി’ ഈ പെണ്‍കുട്ടിയാണ്; കാണാനെത്തുന്നത് ആയിരങ്ങള്‍
ലോകത്തിലെ ഏറ്റവും സുന്ദരിയായ മമ്മിയെന്ന വിശേഷണം ഒരു പെണ്‍കുട്ടിക്കാണ്. 100 വര്‍ഷം മുമ്ബ് മരിച്ച രണ്ടുവയസുകാരി റോസാലിയ ലോംബാര്‍ഡോ ആണ് ഈ മമ്മി സുന്ദരി. 1920 ഡിസംബര്‍ രണ്ടിന്, ന്യുമോണിയ ബാധിച്ച് രണ്ടാം ജന്മദിനത്തിന് തൊട്ടുമുമ്ബായിരുന്നു അവളുടെ മരണം. 1918 ല്‍ പടര്‍ന്നുപിടിച്ച സ്പാനിഷ് ഫ്ലൂ മൂലമാണ് അവള്‍ക്ക് ന്യുമോണിയ ഉണ്ടായതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇറ്റലിയിലെ വടക്കന്‍ സിസിലിയില്‍ പലേര്‍മോയിലെ കപ്പൂച്ചിന്‍ ഭൂഗര്‍ഭ കല്ലറയിലാണ് റൊസാലിയയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇവിടെ …
Read More »കാമുകനെ കഴുത്തറുത്ത് കൊന്ന് ട്രോളി ബാഗില്‍ കൊണ്ടുപോകുന്നതിനിടെ യുവതി അറസ്റ്റിൽ; യുവതി പിടിയിലാകാൻ കാരണം…
കാമുകനെ കഴുത്തറുത്ത് കൊന്ന് മൃതദേഹം ട്രോളി ബാഗില്‍ കൊണ്ടുപോകുന്നതിനിടെ യുവതി പൊലീസ് പിടിയില്‍. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദ് സ്വദേശി പ്രീതി ശര്‍മയാണ് പിടിയിലായത്. നാലു വര്‍ഷം മുമ്ബ് വിവാഹമോചിതയായ ഇവര്‍, ഫിറോസ് അലി എന്ന ഇരുപത്തിമൂന്നുകാരനൊപ്പമാണ് താമസിച്ചിരുന്നത്. ഇയാള്‍ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് യുവതി മൊഴി നല്‍കി. ഞായറാഴ്ച രാത്രി പട്രോളിങ്ങിനിടെ യുവതി ട്രോളി ബാഗുമായി പോകുന്നത് കണ്ട പൊലീസ് അസ്വഭാവികത തോന്നി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. …
Read More »കോമണ്‍വെല്‍ത്ത് ഗെയിംസ്: 9 സ്വര്‍ണ്ണവുമായി കുതിപ്പ് തുടര്‍ന്ന് ഇന്ത്യ; ഉറച്ച മെഡല്‍ പ്രതീക്ഷയുമായി ഇന്നും ഗോദ ഉണരും
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗോദയില്‍ നിന്നുള്ള മെഡല്‍വാരല്‍ തുടര്‍ന്ന് ഇന്ത്യ. 9 സ്വര്‍ണ്ണവുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണുള്ളത്. ഗുസ്തിയില്‍ ഇന്നലെ മാത്രം മൂന്ന് സ്വര്‍ണ്ണവും ഒരു വെള്ളിയും രണ്ടു വെങ്കലവും നേടിയ ഇന്ത്യന്‍ നിരയില്‍ ഇന്ന് ആറ് പേരാണ് മെഡല്‍ ഉറപ്പിച്ച പോരാട്ടത്തിനിറങ്ങുന്നത്. മെഡല്‍വേട്ടയില്‍ 50 സ്വര്‍ണ്ണമടക്കം 140 മെഡലുകളുമായി ഓസ്‌ട്രേലിയയാണ് മുന്നില്‍. 47 സ്വര്‍ണ്ണമടക്കം 131 മെഡലുകളുമായി ആതിഥേയരായ ഇംഗ്ലണ്ട് തൊട്ടുപിന്നിലുണ്ട്. 19 സ്വര്‍ണ്ണമടക്കം 67 മെഡലുമായി കാനഡ, 17 …
Read More »ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രി വോട്ട് രേഖപ്പെടുത്തി
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തി. ആദ്യ വോട്ട് പ്രധാനമന്ത്രിയുടേതാണ്. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, കേന്ദ്രമന്ത്രിമാരായ ജിതേന്ദ്ര സിംഗ്, അശ്വിനി വൈഷ്ണവ്, ബിജെപി ചീഫ് വിപ്പ് രാകേഷ് സിംഗ്, ടിആര്‍എസ് എംപിമാര്‍, വൈഎസ്‌ആര്‍സിപിയുടെ രഘു രാമകൃഷ്ണ രാജു എന്നിവരും വോട്ട് ചെയ്തു. എന്‍ഡിഎ സഖ്യത്തിന്‍റെ പ്രതിനിധിയായി ജഗ്‌ദീപ് ധന്‍കറും, പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ മാര്‍ഗരറ്റ് ആല്‍വയുമാണ് ഉപരാഷ്‌ട്രപതി പദത്തിലേക്കുള്ള മത്സരരംഗത്തുള്ളത്. പാര്‍ലമെന്റ് ഹൗസില്‍ രാവിലെ …
Read More »നാലാം ട്വന്റി20 ഇന്ന്; ഒപ്പമെത്താൻ വിൻഡീസ്; പരമ്ബര പിടിക്കാന്‍ ഇന്ത്യയും…
ഒരു ട്വന്റി20 പരമ്ബര കൂടി കീശയിലാക്കാന്‍ രോഹിത് ശര്‍മയും സംഘവും ഇന്നിറങ്ങുന്നു. വെസ്റ്റിന്‍ഡീസിനെതിരായ അഞ്ചു മത്സരപരമ്ബരയില്‍ മൂന്നു മത്സരം പിന്നിട്ടപ്പോള്‍ 2-1ന് മുന്നിലാണ് ഇന്ത്യ. ശനിയാഴ്ച കൂടി ജയിച്ചാല്‍ പരമ്ബര സ്വന്തമാക്കാം. മറിച്ച് വിന്‍ഡീസ് ജയിച്ചാല്‍ ഞായറാഴ്ചയിലെ അവസാന കളി ‘ഫൈനലാ’വും. കരീബിയന്‍ ദ്വീപിലെ കളികള്‍ക്കുശേഷം അവസാന രണ്ടു മത്സരങ്ങള്‍ക്ക് അരങ്ങൊരുക്കുന്നത് യു.എസിലെ ഫ്ലോറിഡയിലാണ്. മൂന്നാം മത്സരത്തില്‍ ബാറ്റുചെയ്യുന്നതിനിടെ പരിക്കേറ്റ് കയറിയ നായകന്‍ രോഹിത് ശര്‍മ നാലാം മത്സരത്തില്‍ കളിച്ചേക്കുമെന്നാണ് …
Read More »ആശ്വാസം; സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…
സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴക്ക് ശക്തി കുറയും. ഇന്ന് നാല് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. മറ്റിടങ്ങളില്‍ സാധാരണ മഴക്ക് മാത്രം സാധ്യതയുള്ളതിനാല്‍ ഗ്രീന്‍ അലര്‍ട്ടാണ്. എന്നാല്‍ മലയോരമേഖലയില്‍ അതീവ ജാഗ്രത തുടരണം. മണ്ണിടിച്ചിലിനുള്ള സാധ്യത കണക്കിലെടുത്തും സംഭരണികളിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നതിനാലും ജാഗ്രത തുടരാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
Read More »ഭക്ഷണം പാക്ക് ചെയ്യുന്ന കണ്ടെയ്‌നറുകള്‍ ഉപയോഗിക്കാം; നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍ ഇവ, പട്ടിക പുറത്തിറക്കി; അറിയാം…
നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെയും ബദലുകളുടെയും പട്ടിക പ്രസിദ്ധീകരിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്. പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ നിലനിന്നിരുന്ന ആശയക്കുഴപ്പത്തിന് ഇതോടെ പരിഹാരമായി. ഭക്ഷണവസ്തുക്കള്‍ പാക്ക് ചെയ്തു നല്‍കുന്ന പ്ലാസ്റ്റിക് കണ്ടെയ്നറുകള്‍, പലചരക്കു സാധനങ്ങള്‍ പൊതിഞ്ഞു നല്‍കുന്ന 50 മൈക്രോണിനു മുകളിലുള്ള കവറുകളും ഉപയോഗിക്കുന്നത് തുടരാം. ഇവയുടെ കാര്യത്തിലായിരുന്നു ആശയക്കുഴപ്പം ഏറെ നിലനിന്നിരുന്നത്. ജൂലൈ 1നാണ് ഒറ്റത്തവണ ഉപയോഗിക്കുന്നതും 50 മൈക്രോണില്‍ താഴെയുള്ളതുമായ പ്ലാസ്റ്റിക് നിരോധിച്ച കേന്ദ്ര തീരുമാനം പ്രാബല്യത്തിലായത്. …
Read More »സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വര്‍ദ്ധിച്ചു; നിരക്കുകള്‍ അറിയാം
സംസ്ഥാനത്ത് സ്വര്‍ണവില വര്‍ദ്ധിച്ചു. ഇന്ന് വ്യാപാരം ആരംഭിച്ചയുടന്‍ ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപ വര്‍ദ്ധിച്ച് 38000 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഓഗസ്റ്റ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 35 രൂപ വര്‍ദ്ധിച്ച് 4750 രൂപയുമാണ്. സ്വര്‍ണവില കഴിഞ്ഞ ദിവസം കുറഞ്ഞിരുന്നു. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ബുധനാഴ്ച കുറഞ്ഞത്. ഒരു പവന് 37,880 രൂപയും ഗ്രാമിന് 4735 രൂപയുമായിരുന്നു ചൊവ്വാഴ്ച വില. …
Read More »