Breaking News

NEWS22 EDITOR

താലിബാനെ പങ്കെടുപ്പിക്കണമെന്ന പാക് നിലപാട് അംഗരാജ്യങ്ങള്‍ തള്ളി ; സാര്‍ക്ക് സമ്മേളനം റദ്ദാക്കി…

താലിബാനെ ചൊല്ലി ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സാര്‍ക്ക് (സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജണല്‍ കോഓപ്പറേഷന്‍) വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി. അഫ്ഗാനിസ്താനെ പ്രതിനിധീകരിച്ച്‌ താലിബാനെ യോഗത്തില്‍ പങ്കെടുപ്പിക്കണമെന്ന പാകിസ്ഥാന്‍ നിലപാടിനെ തുടര്‍ന്നാണ് യോഗം റദ്ദാക്കിയത്. താലിബാനെ അംഗീകരിക്കാത്ത ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ പാക് നിര്‍ദ്ദേശത്തെ എതിര്‍ത്തു. ആമിര്‍ ഖാന്‍ മുത്താഖിയാണ് അഫ്ഗാനിസ്താനിലെ താലിബാന്‍ സര്‍ക്കാരിന്റെ ഇടക്കാല വിദേശകാര്യ മന്ത്രി. മുത്താഖിയെ സാര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുപ്പിക്കണമെന്നാണ് പാകിസ്താന്റെ ആവശ്യമെന്നാണ് …

Read More »

സംസ്ഥനത്ത് സ്വര്‍ണ്ണ വിലയില്‍ വര്‍ധന; രണ്ടു ദിവസത്തിനിടെ ഉയര്‍ന്നത് 440 രൂപ; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ…

സംസ്ഥനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് പവന് കൂടിയത് 280 രൂപയാണ്. ഇതോടെ പവന് 35,080 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. രണ്ടു ദിവസത്തിനിടെ സംസ്ഥാനത്ത് സ്വർണ്ണത്തിന് കൂടിയത് 440 രൂപയാണ്. ഗ്രാമിന് 35 രൂപ കൂടി 4385 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍ എത്തിയ ശേഷമാണ് സ്വര്‍ണം തിരിച്ചുകയറുന്നത്. അഞ്ചു ദിവസത്തിനിടെ സ്വര്‍ണ വില പവന് …

Read More »

ഐപിഎല്‍ 2021: പഞ്ചാബിനെതിരെ രാജസ്ഥാന് രണ്ട് റണ്‍സിന്റെ തകര്‍പ്പന്‍ ജയം…

ഐപിഎല്‍ രണ്ടാം പാദത്തില്‍ പഞ്ചാബിനെതിരെ രാജസ്ഥാന് തകര്‍പ്പന്‍ ജയം. രാജസ്ഥാന്‍ റോയല്‍സിനെതിരെ രണ്ട് റണ്‍സിനായിരുന്നു പഞ്ചാബിന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 185 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. അവസാന ഓവറില്‍ നാല് റണ്‍സായിരുന്നു പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ കാര്‍ത്തിക് ത്യാഗിയുടെ അവസാന ഓവറില്‍ ഒരു റണ്‍സെടുക്കാനേ പഞ്ചാബിന് സാധിച്ചുള്ളൂ. മത്സരത്തില്‍ മികച്ച …

Read More »

രാ​ജ്യ​ത്ത് 26,964 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; 58 ശ​ത​മാ​ന​വും കേ​ര​ള​ത്തി​ല്‍…

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 26,964 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 58.4 ശ​ത​മാ​നം കേ​സു​ക​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലാ​ണ്. കേ​ര​ള​ത്തി​ല്‍ ചൊ​വ്വാ​ഴ്ച 15,768 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 34,167 പേ​ര്‍ കോ​വി​ഡി​ല്‍​നി​ന്നും മു​ക്തി നേ​ടി. 383 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. രാ​ജ്യ​ത്ത് ഇ​തു​വ​രെ 3,27,83,741 പേ​ര്‍ കോ​വി​ഡ് മു​ക്ത​രാ​യി. നി​ല​വി​ല്‍ 3,01,989 പേ​രാ​ണ് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. 186 ദി​വ​സ​ത്തി​നി​ടെ കു​റ​ഞ്ഞ ക​ണ​ക്കാ​ണി​ത്.

Read More »

കോവളം ഉള്‍പ്പെടെ ഇന്ത്യയിലെ രണ്ട് കടല്‍ത്തീരങ്ങള്‍ക്ക് ബ്ലൂ ഫ്ലാഗ് അന്താരാഷ്ട്ര അംഗീകാരം…

കോവളം ഉള്‍പ്പെടെ ഇന്ത്യയിലെ രണ്ട് കടല്‍ത്തീരങ്ങള്‍ കൂടി ബ്ലൂ ഫ്ലാഗ് അന്താരാഷ്ട്ര അംഗീകാര പട്ടികയില്‍ ഇടം നേടിയത്. കോവളത്തെ കൂടാതെ പുതുച്ചേരിയിലെ ഏദന്‍ കടല്‍ത്തീരവും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതോടെ ബ്ലൂ ഫ്ലാഗ് പട്ടികയില്‍ രാജ്യത്തെ 10 കടല്‍ത്തീരങ്ങള്‍ ഉള്‍പ്പെടുന്നു. നേരത്തെ കാസര്‍കോട്, കാപ്പാട് കടല്‍ത്തീരങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഐയുസിഎന്‍, യുഎന്‍ഡബ്ല്യൂടിഒ, യുഎന്‍ഇപി,യുനെസ്കോ തുടങ്ങിയ സംഘടനകളില്‍ ഉള്‍പ്പെടുന്ന ജൂറിയാണ് അംഗീകാരം നിശ്ചയിക്കുന്നത്. ഡെന്മാര്‍ക്കിലെ പരിസ്ഥിതി പഠന സ്ഥാപനമായ എഫ് ഇ ഇ …

Read More »

സംസ്ഥാനത്ത് രാത്രികാല പട്രോളിങ് സംവിധാനം ശക്തിപ്പെടുത്തും; രാത്രി 10 മുതല്‍ രാവിലെ അഞ്ച് വരെ കര്‍ശന പരിശോധന…

ക്രമസമാധാന പാലനത്തിനും കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമായി സംസ്ഥാനത്തു രാത്രികാല പട്രോളിങ് സംവിധാനം ശക്തിപ്പെടുത്താന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രാത്രി പത്തു മണിമുതല്‍ രാവിലെ അഞ്ച് മണി വരെ പ്രധാന ജംഗ്ഷനുകള്‍, ഇട റോഡുകള്‍, എ.ടി.എം കൗണ്ടറുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ രാത്രികാല പട്രോളിങ് കര്‍ശനമാക്കും. ഇതിനായി ബീറ്റ് പട്രോള്‍, നൈറ്റ് പട്രോള്‍, ബൈക്ക് പട്രോള്‍ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. ഹൈവേ പട്രോള്‍ വാഹനങ്ങളും …

Read More »

ചലച്ചിത്രതാരം ആശാ ശരത്തിന് യുഎഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ…

ചലച്ചിത്രതാരം ആശാ ശരത്തിന് യുഎഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ ലഭിച്ചു. പത്തുവര്‍ഷത്തെ താമസ വിസയാണ് ലഭിച്ചത്. സിനിമാ രംഗത്തെയും നൃത്തകലാ രംഗത്തെയും മികവ് പരിഗണിച്ചാണ് വിസ നല്‍കിയത്. ദുബായ് എമിഗ്രേഷന്റെ ജാഫ്ലിയയിലെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വച്ച്‌ ആശാ ശരത്ത് വിസ ഏറ്റുവാങ്ങി. 27 വര്‍ഷത്തെ തന്റെ കലാ ജീവിതത്തിനുള്ള അംഗീകാരമായി ഈ ആദരവിനെ കാണുന്നുവെന്ന് ആശാ ശരത്ത് പറഞ്ഞു. നേരത്തെ മമ്മൂട്ടി , മോഹന്‍ലാല്‍ , ടോവിനോ തോമസ്, …

Read More »

വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറാന്‍ ജ്യോതിഷം ഒരു ഒഴിവുകഴിവല്ല; നിര്‍ണ്ണായക വിധിയുമായി ഹൈക്കോടതി..

ജാതകത്തിലുള്ള പൊരുത്തക്കേട് വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറാനുള്ള ഒരു കാരണമല്ലെന്ന് ബോംബെ ഹൈക്കോടതി. മഹാരാഷ്ട്രയിലെ ബഡ്ലാപൂര്‍ നിവാസി വിവാഹ വാഗ്ദാനം നല്‍കി തന്റെ കാമുകിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് യുവതിയെ ഒഴിവാക്കുകയും ചെയ്ത കേസിലാണ് കോടതി ഇക്കാര്യം നിരീക്ഷിച്ചത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഇയാൾക്കെതിരെ പോലിസ് ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തില്‍ നിന്ന് പിന്മാറാന്‍ ജാതക പൊരുത്തക്കേടാണ് ഇയാള്‍ കാരണമായി കോടതിയില്‍ ബോധിപ്പിച്ചത്. ഈ ഒഴിവുകഴിവിലൂടെ …

Read More »

നെയ്യാറ്റിന്‍കരയില്‍ ഓടുന്ന കാറിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായത് യാത്രക്കാരുടെ ഈ ഇടപെടൽ…

നെയ്യാറ്റിന്‍കരയില്‍ ഓടുന്ന കാറിന് തീപിടിച്ചു. പുക കണ്ടതോടെ യാത്രക്കാര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നെയ്യാറ്റിന്‍കര ടി.ബി ജങ്ഷന് സമീപത്തായിരുന്നു ഈ സംഭവം. പുതിയതുറ സ്വദേശി ജോയിയും സുഹൃത്തും സഞ്ചരിച്ച കാറാണ് അഗ്നിക്കിരയായത്. കാറിലെ എസിയില്‍ നിന്നുമുള്ള ഷോര്‍ട് സര്‍ക്യൂടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. നാട്ടുകാരും നെയ്യാറ്റിന്‍കര ഫയര്‍ഫോഴ്സുമെത്തി സ്ഥലത്തെത്തി അരമണിക്കൂറിലെറെ പരിശ്രമിച്ചാണ് തീ കെടുത്തിയത്. ദേശീയപാതിയിലെ മറ്റ് വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തിയതും വലിയ അപകടം ഒഴിവാക്കാനായി. ​വാഹനത്തിന്റെ എ.സിക്ക് …

Read More »

സംസ്ഥാനത്ത് ഇന്ന് 15,768 പേര്‍ക്ക് കോവിഡ്: ഏറ്റവും കൂടുതല്‍ രോഗികള്‍ തൃശ്ശൂരില്‍…

സംസ്ഥാനത്ത് ഇന്ന് 15,768 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 14,746 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 124 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 798 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 100 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ 1843 കോട്ടയം 1632 തിരുവനന്തപുരം 1591 എറണാകുളം 1545 പാലക്കാട് 1419 കൊല്ലം 1407 മലപ്പുറം 1377 ആലപ്പുഴ 1250 കോഴിക്കോട് 1200 കണ്ണൂര്‍ 993 പത്തനംതിട്ട …

Read More »