സമൂഹമാധ്യമമായ ടിക്ടോക് വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിനിയായ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. അത്തോളി സ്വദേശികളായ നിജാസ്, ഷുഹൈബ് എന്നിവരാണ് ശനിയാഴ്ച അറസ്റ്റിലായത്. ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. കോഴിക്കോട് അത്തോളി കോളിയോട്ടുതാഴം സ്വദേശി കെ.എ. അജ്‌നാസ് (36), അത്തോളി ഇടത്തില്‍ താഴം സ്വദേശി എന്‍.പി. ഫഹദ് (36) എന്നിവരെ മെഡിക്കല്‍ കോളജ് അസി. കമീഷണര്‍ കെ. സുദര്‍ശന്റെ നേതൃത്വത്തിലെ സംഘം വെള്ളിയാഴ്ച അറസ്റ്റ് …
Read More »പ്രഭാതസവാരിക്കിറങ്ങിയ നാല് സ്ത്രീകളെ കാർ ഇടിച്ചു, രണ്ട് മരണം, കാറിലുണ്ടായിരുന്ന ഡോക്ടർ ഹൃദയാഘാതം മൂലം മരിച്ചു…
കിഴക്കമ്പലം പഴങ്ങനാട് പ്രഭാത സവാരിക്ക് ഇറങ്ങിയ നാല് സ്ത്രീകളെ നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ചു. ഇവരിൽ രണ്ട് പേർ മരിച്ചു. പഴങ്ങനാട് സ്വദേശി നസീമ, സുബൈദ എന്നിവരാണ് മരിച്ചത്. ആശുപത്രിയിലേക്ക് രോഗിയുമായി പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ഉണ്ടായിരുന്ന ഡോക്ടറും മരിച്ചു. രോഗിയായ ഡോക്ടറെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന കാറാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. അപകടം സ്ഥലത്ത് വച്ച് തന്നെ ഡോക്ടർ മരിച്ചു. പരിക്കേറ്റ കാൽനടയാത്രക്കാരായ നാല് പേരെയും ആശുപത്രിയിൽ …
Read More »ഏറ്റുമാനൂർ ക്ഷേത്രത്തിൽ തിരുവാഭരണം കാണാതായ സംഭവം; തിരുവാഭരണ കമ്മിഷൻ ഉൾപ്പടെ ആറ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടിസ്…
ഏറ്റുമാനൂർ ക്ഷേത്രത്തിൽ തിരുവാഭരണം കാണാതായ സംഭവത്തിൽ നടപടിയുമായി ദേവസ്വം ബോർഡ്. സംഭവത്തിൽ തിരുവാഭരണ കമ്മിഷൻ ഉൾപ്പടെയുള്ള ആറ് ഉദ്യോഗസ്ഥർക്ക് ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടിസ് നൽകി. മാല നഷ്ടപ്പെട്ടത് ദേവസ്വം ബോർഡിനെ അറിയിക്കാത്തതിനാണ് നടപടി. കമ്മിഷണർ, വൈക്കം ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ, ഏറ്റുമാനൂർ ദേവസ്വം അസിസ്റ്റൻറ് കമ്മിഷണർ, ഏറ്റുമാനൂർ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, മുൻ അസിസ്റ്റൻറ് കമ്മിഷണർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എന്നിവർക്കാണ് നോട്ടിസ് അയച്ചത്. മാല നഷ്ടപ്പെട്ട …
Read More »വലിയ പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു; വേണ്ടത്ര പരിഗണന ലഭിക്കാത്തതിനെ തുടർന്ന് വീണ്ടും വീണ്ടും വില കുറച്ച് കമ്പനി….
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ ഏറെ പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച ഒരു എസ്‍യുവി മോഡലാണ് കിക്‌സ്. പക്ഷെ കിക്സിന് വിപണിയില്‍ വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല. ബ്രാന്‍ഡിന്റെ പ്രതീക്ഷകളെല്ലാം തകര്‍ത്ത് പ്രതിമാസ വില്‍പ്പനയില്‍ വലിയ ഇടിവാണ് ഉണ്ടായത്. പിന്നാലെ കമ്ബനി അവതരിപ്പിച്ച മാഗ്നൈറ്റാണെങ്കില്‍ ബുക്കിംഗിലും വില്‍പ്പനയിലും കുതിച്ചുപായുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ കിക്‌സിന്റെ വില്‍പനയില്‍ വര്‍ധനയുണ്ടാകാന്‍ കമ്ബനി എല്ലാ മാസവും വലിയ ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഈ മാസത്തിലും ഓഫറില്‍ കമ്ബനി …
Read More »നിപ വൈറസ്: 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്….
നിപ സമ്ബര്‍ക്കപ്പട്ടികയിലുള്ള 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് ഇത് പരിശോധിച്ചത്. ഇതോടെ 88 പേരുടെ സാമ്ബിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയത്. 2 പേരുടെ സാമ്ബിള്‍ പൂന എന്‍ഐവിയിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
Read More »പള്ളിയോടത്തില്‍ കയറി ഫോട്ടോഷൂട്ട് : യുവതിയും സഹായിയും അറസ്റ്റില്‍
ആറന്മുള പള്ളിയോടത്തില്‍ കയറി ഫോട്ടോഷൂട്ട് നടത്തിയ യുവതിയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ചാലക്കുടി സ്വദേശി നിമിഷ ബിജോ, പത്തനംതിട്ട പുലിയൂര്‍ സ്വദേശി ഉണ്ണി എന്നിവരാണ് അറസ്റ്റിലായത്. പള്ളിയോട സംഘം നല്‍കിയ പരാതിയിലാണ് അറസ്റ്റ്. സംഘത്തിന്‍റെ പരാതിയില്‍ തിരുവല്ല പൊലീസ് നേരത്തേ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. ഓതറ പുതുക്കുളങ്ങര പള്ളിയോടത്തില്‍ അനുമതിയില്ലാതെ കയറിയതിനും ഷൂസിട്ട് ഫോട്ടോ എടുത്തതിനുമാണ് ഇവര്‍ക്കെതിരെ പള്ളിയോടം ഭരവാഹികള്‍ പരാതി നല്‍കിയത്. ഓണത്തിന് മുമ്ബെടുത്ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ …
Read More »സംസ്ഥാനത്ത് ഇന്ന് 25,010 പേര്‍ക്ക് കൊവിഡ് ; 177 മരണം; 23,791 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…
സംസ്ഥാനത്ത് ഇന്ന് 25,010 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,317 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.53 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. തൃശൂര്‍ 3226 എറണാകുളം …
Read More »കണ്ണൂരിൽ ‘ദൃശ്യം’ മോഡൽ കൊലപാതകം; ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കൊന്ന് കുഴിച്ചുമൂടി…
കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കൊന്ന് കുഴിച്ചുമൂടി. മൂർഷിദാബാദ് സ്വദേശി അഷിക്കുൽ ഇസ്ലാമിനാണ് കൊല്ലപ്പെട്ടത്. പ്രതിയായ ബംഗാൾ സ്വദേശി പരേഷ്നാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം നിർമാണത്തിലിരുന്ന കെട്ടിടത്തിൽ കുഴിച്ചുമൂടുകയായിരുന്നു. കഴിഞ്ഞ ജൂൺ 28 ന് ഇരിക്കൂർ പൊലീസ് സ്റ്റേഷനിൽ മൂർഷിദാബാദ് സ്വദേശി അഷിക്കുൽ ഇസ്ലാമിനെ കാണാനില്ലെന്ന പരാതിയിൽ ഒരു മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അഷിക്കുൽ ഇസ്ലാമിന്റെ സഹോദരനാണ് പരാതി നൽകിയിരുന്നത്. തുടർന്ന് പൊലീസ് …
Read More »വിനായക ചതുര്‍ത്ഥിയ്ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ : ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പൊലീസ്…
കൊവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി മുംബൈ പോലീസ്. അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടരുതെന്നാണ് നിര്‍ദ്ദേശം. ഇതിന് പുറമേ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ വിനായക ചതുര്‍ത്ഥി ചില പ്രദേശങ്ങളില്‍ പത്ത് ദിവസത്തോളം നീണ്ടു നില്‍ക്കുന്നതാണ്. ഇതോടെ സെപ്തംബര്‍ 10 മുതല്‍ 19 വരെ മുംബൈയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ഗണപതി …
Read More »മോടി പിടിപ്പിക്കലില്‍ ‘കുരുക്ക് മുറുക്കി’ മോട്ടോര്‍ വാഹന വകുപ്പ്; ‘നെപ്പോളിയന്‍’ കാരവാന്റെ രജിസ്ട്രേഷന്‍ താത്കാലികമായി റദ്ദാക്കി…
മോടി പിടിപ്പിക്കലില്‍ വിവാദമായ ‘നെപ്പോളിയന്‍’ കാരവാന്റെ രജിസ്ട്രേഷന്‍ താത്കാലികമായി റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനം മോടി പിടിപ്പിച്ചത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് വ്ളോഗര്‍ സഹോദരന്മാരായ എബിനും ലിബിനും മോട്ടോര്‍ വാഹന വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ഇവര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് നടപടി. വാഹനത്തില്‍ നിയമപ്രകാരമുള്ള മാറ്റങ്ങള്‍ മാത്രമേ വരുത്തിയിട്ടുള്ളെന്നും ഇതില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നുമായിരുന്നു ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ നിലപാട്. ഇതോടെയാണ് …
Read More »