സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. കനത്ത മഴയുടെ സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്നു മണിക്കൂറില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍- മണ്ണിടിച്ചില്‍ …
Read More »കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ കാട്ടുന്നത് കടുത്ത അലംഭാവം; രമേശ് ചെന്നിത്തല…
സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ രമേശ് ചെന്നിത്തല. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ കാട്ടുന്നത് കടുത്ത അലംഭാവമാണെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും താളം തെറ്റിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാഴ്ചക്കാരായി നില്‍ക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് രോഗികളുടെ 65 ശതമാനവും കേരളത്തിലാണെന്നത് ഗൗരവതരമാണ്. മരണം കൂടുതലും കേരളത്തിലാണെന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു- അദ്ദേഹം വിമര്‍ശിച്ചു. കൊവിഡ് ചികിത്സാസഹായം നിര്‍ത്തലാക്കാരുതെന്നും …
Read More »എട്ട് മൊബൈല്‍ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍…
എട്ട് മൊബൈല്‍ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍. ആപ്ലിക്കേഷനുകള്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ഉപയോക്താക്കളെ കബിളിപ്പിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഡിജിറ്റല്‍ കറന്‍സിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്ന എട്ട് ക്രിപ്‌റ്റോ കറന്‍സി ആപ്പുകളാണ് ഗൂഗിള്‍ നിരോധിച്ചത്. ലോകത്ത് നിരവധി പേരാണ് ഇപ്പോള്‍ ഡിജിറ്റല്‍ ലോകത്തെ ഇടപാടുകളില്‍ ക്രിപ്‌റ്റോകറന്‍സി ഉപയോഗിക്കുന്നത്. ആപ്പ് നല്‍കുന്ന സേവനങ്ങള്‍ ഉപയോഗിച്ച് എളുപ്പം പണം ഉണ്ടാക്കാമെന്ന് ആളുകളെ തെറ്റിധരിപ്പിക്കുന്നുണ്ട്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് …
Read More »കോവിഡ് വാക്സിന്‍ സ്വീകരിക്കാത്ത ആള്‍ക്ക് ഗുജറാത്തില്‍നിന്ന് സര്‍ട്ടിഫിക്കറ്റ്….
കോവിഡ് വാക്സിന്‍ സ്വീകരിക്കാത്ത ആള്‍ക്കും സര്‍ട്ടിഫിക്കറ്റ്. നടുവണ്ണൂര്‍ പഞ്ചായത്തില്‍ സ്ഥിരതാമസക്കാരനായ അതുല്‍ രാജ് എന്ന യുവാവിനാണ് കഴിഞ്ഞദിവസം ഗുജറാത്തില്‍നിന്ന് വാക്സിനേഷന് നടത്തിയതായി പറയുന്ന സര്‍ട്ടിഫിക്കറ്റ് വന്നത്. ആഗസ്റ്റ്23ന് ഗുജറാത്തിലെ ബനസ്കന്തയില്‍ കോവിഷീല്‍ഡ് വാക്സിനേഷന് നടത്തിയെന്നാണ് സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത്. 26കാരനായ അതുല്‍ രാജ് ഇതുവരെ ഗുജറാത്തില്‍ പോയിട്ടില്ല. അടുത്ത വാക്സിന്‍ എടുക്കാനായി നവംബര്‍ 15നും ഡിസംബര്‍ 13നും ഇടയില്‍ എത്തണമെന്നും സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
Read More »രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,164 കോവിഡ് കേസുകള്‍; ഇതില്‍ 31,445 കേസുകളും റിപ്പോര്‍ട്ട് ചെയ്തത് കേരളത്തില്‍…
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 46,164 കേസുകള്‍. ഇതില്‍ 31,445 കേസുകളും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 607 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 31 ദിവസമായി പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തില്‍ താഴെയാണ്, ഇത് ഇപ്പോള്‍ 2.58 ശതമാനമാണ്. സജീവമായ കേസുകള്‍ മൊത്തം കേസുകളുടെ 1.03% ആണ്, ഇത് 2020 മാര്‍ച്ച് മുതല്‍ ഏറ്റവും താഴ്ന്നതാണ്. അതേസമയം ദേശീയ കോവിഡ് -19 വീണ്ടെടുക്കല്‍ …
Read More »ഇന്ത്യയുടെ രക്ഷാദൗത്യം തുടരുന്നു: അഫ്ഗാനിൽ നിന്ന് 200 പേർ കൂടി രാജ്യത്തേയ്‌ക്ക്…
അഫ്ഗാനിസ്താനിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്ന ദൗത്യം ഇന്ത്യ തുടർന്നു. അഫ്ഗാനിൽ കുടുങ്ങിയ 200 പേരുമായി വ്യോമസേനാ വിമാനം കാബൂളിൽ നിന്ന് ഇന്ന് പുറപ്പെടും. ഇന്ത്യക്കാർക്ക് പുറമെ അഫ്ഗാൻ, നേപ്പാൾ പൗരന്മാരും ഡൽഹിയിലെത്തും. കാബൂളിൽ വ്യോമസേന നടത്തുന്ന ഒഴിപ്പിക്കലിന്റെ അവസാന വിമാനമാകും ഈ സർവീസ്. കഴിഞ്ഞ ദിവസം മലയാളി കന്യാസ്ത്രീ അടക്കം അഫ്ഗാനിൽ കുടുങ്ങിയ 78 പേരുമായി എയർ ഇന്ത്യയുടെ പ്രത്യേക വിമാനം ഡൽഹിയിൽ എത്തിയിരുന്നു. 25 ഇന്ത്യൻ പൗരന്മാരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. 536 …
Read More »തട്ടിക്കൊണ്ടു പോയ രാജശേഖരക്കുറുപ്പ് ആരാണ് ? പിടികിട്ടാപ്പുള്ളി ട്രെയ്‌ലര്‍ പുറത്ത്.
സണ്ണി വെയ്‌നും അഹാനാ കൃഷ്ണയും പ്രധാന കധാപാത്രങ്ങളെ അവതരിപ്പിക്കുന്ന പിടികിട്ടാപ്പുള്ളിയുടെ ട്രെയ്‌ലര്‍ പുറത്തു വിട്ട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ജിഷ്ണു ശ്രീകണ്ഠന്‍ സംവിധാനം ചെയ്യുന്ന കോമഡി ചിത്രത്തില്‍ മെറീനാ മൈക്കിള്‍, സൈജു കുറുപ്പ്, ലാലു അലക്‌സ്, ബൈജു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ആഗസ്റ്റ് 27ന് ജിയോ സിനിമ വഴിയാണ് ചിത്രം പുറത്ത് വരുന്നത്. ജിയോ കണക്ഷന്‍ ഉള്ള എല്ലാവര്‍ക്കും ചിത്രം സൗജന്യമായി കാണാന്‍ കഴിയും എന്നതും …
Read More »സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവെന്റ്‌സ് വിടുന്നു ?; ലക്ഷ്യം മാഞ്ചസ്റ്റര്‍ സിറ്റി…??
പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസ് വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്ബ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് മാറാനാണ് താല്പര്യമെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 36 കാരനായ ക്രിസ്റ്റ്യാനോയുടെ യുവന്റസുമായുള്ള കരാര്‍ ഈ സീസണോടെ അവസാനിക്കും. നേരത്തെ പിഎസ്ജിയുമായി ബന്ധപ്പെട്ടും റൊണാള്‍ഡോയുടെ പേര് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടായില്ല. റയലിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ വാരം റൊണാള്‍ഡോ നിഷേധിച്ചിരുന്നു. സിറ്റിയുടെ പോര്‍ച്ചുഗീസ് താരങ്ങളായ ബെര്‍ണാര്‍ഡോ …
Read More »ശ്രീലങ്കന്‍ യുവതിയുടെ പരാതി ; പ്രതികള്‍ പിടിയിലായതോടെ നടന്‍ ആര്യയുടെ നിരപരാധിത്വം തെളിഞ്ഞു…
നടന്‍ ആര്യ വിവാഹവാഗ്ദാനം നല്‍കി പണം തട്ടിയെടുത്തുവെന്ന ശ്രീലങ്കന്‍ യുവതിയുടെ പരാതിയില്‍ സത്യാവസ്ഥ പുറത്ത്. ആര്യയുടെ പേരില്‍ മറ്റു രണ്ടുപേരാണ് യുവതിയുടെ പക്കല്‍ നിന്നും പണം തട്ടിയെടുത്തതെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്. സംഭവത്തില്‍ ചെന്നൈ സ്വദേശികളായ മുഹമ്മദ് അര്‍മന്‍ (29), മുഹമ്മദ് ഹുസൈനി (35) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഓണ്‍ലൈനില്‍ വഴി പരിചയപ്പെട്ടാണ് ജര്‍മനിയില്‍ സ്ഥിരതാമസമാക്കിയ തമിഴ് വംശജയായ ശ്രീലങ്കന്‍ യുവതിയില്‍ നിന്നും ഇവര്‍ 65 …
Read More »നടന്‍ വിവേകിന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ദേശീയ മനുഷ്യവകാശ കമ്മീഷന്‍…
പ്രമുഖ തമിഴ് നടന്‍ വിവേകിന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ദേശീയ മനുഷ്യവകാശ കമ്മീഷന്‍. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് വിവേകിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2021 ഏപ്രില്‍ 20ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരവെയാണ് നടന്റെ മരണം. പിന്നാലെ വാക്‌സിന്‍ എടുത്തതാണ് മരണകാരണമെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചാരണങ്ങളുണ്ടായിരുന്നു. നടന്‍ മന്‍സൂര്‍ അലിഖാന്‍ അടക്കമുള്ളവരാണ് ആരോപണവുമായി രംഗത്ത് വന്നത്. തുടര്‍ന്ന് പ്രചാരണം നടത്തിയവര്‍ക്കെതിരേ …
Read More »