ഐസിസി ടി20 ലോകകപ്പ് മത്സരത്തിലെ സെമി ഫൈനൽ തോൽവിയോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ട്രോൾ മഴ. സെമിഫൈനലിൽ പത്തു വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തകർത്തത്. ഇന്ത്യയെ തോൽവിയിൽ രോഷം ഉയരുന്നുണ്ട്. ടീമിന്‍റെ മോശം പ്രകടനത്തെ വിമർശിച്ചും പരിഹസിച്ചും നിരവധി ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരിക്കുകയാണ്. ഇംഗ്ലണ്ട് ഓപ്പണർമാരായ ജോസ് ബ്ടലർ- അലക്സ് ഹെയ്ൽസ് കൂട്ടുകെട്ടാണ് ഇന്ത്യൻ വിജയത്തിന് തടസം സൃഷ്ടിച്ചത്. ഇന്ത്യൻ ഓപ്പണർമാരായ ക്യാപ്റ്റൻ രോഹിത് ശർമയെയും വൈസ് ക്യാപ്റ്റൻ കെ …
Read More »ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒരിക്കലും കൈവിടില്ല; യുക്രെയ്ന്‍ വിട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ അവസരമൊരുക്കി റഷ്യ; സ്വാഗതം ചെയ്ത് റഷ്യന്‍ പ്രതിനിധി
യുദ്ധം കാരണം യുക്രെയ്ന്‍ വിടേണ്ടി വന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാന്‍ അവസരമൊരുക്കി റഷ്യ. ഇരു രാജ്യങ്ങളിലെയും പാഠ്യ പദ്ധതികള്‍ ഒന്നാണെന്നും യുക്രെയ്‌നില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇനി റഷ്യയില്‍ പഠനം തുടരാമെന്നും റഷ്യന്‍ കോണ്‍സല്‍ ജനറല്‍ ഒലേഗ് അവ്ദീവ് അറിയിച്ചു. ചെന്നൈയില്‍ വെച്ച് നടന്ന പരിപാടിയിലാണ് റഷ്യന്‍ പ്രതിനിധി ഇക്കാര്യം വ്യക്തമാക്കിയത്. യുക്രെയ്ന്‍ വിട്ടുപോയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യയില്‍ വിദ്യാഭ്യാസം തുടരാനാകും. കാരണം റഷ്യയിലെ മെഡിക്കല്‍ സിലബസ് …
Read More »ഭൂമിയിലെ ഏറ്റവും വില കൂടിയ ദ്രാവകം ഒരു വിഷമാണ്, ഒരു ചെറിയ തുളളിയുടെ വില പതിനായിരം
ഇന്ന് ഭൂമിയിലെ ഏറ്റവും വില കൂടിയ ദ്രാവകം ഏതാണെന്ന് ചോദിച്ചാല്‍ അതിന് ഉത്തരയേുളളൂ. അത് തേളിന്റെ വിഷമാണ്. ഒരു ഗാലണിന് 39 മില്യണ്‍ ഡോളറാണ് തേള്‍ വിഷത്തിന്റെ വില. ഒരു പഞ്ചസാര തരിയെക്കാളും തീരെ ചെറിയ തുള്ളിയ്ക്ക് മാത്രം 130 ഡോളര്‍. ശാസ്ത്രീയമായ കാരണങ്ങളാണ് തേള്‍ വിഷം ഇത്ര മൂല്യമുള്ളതാകാന്‍ കാരണം. ചികിത്സാ രംഗത്ത് തേള്‍ വിഷം പല രീതിയിലും പ്രയോജനപ്പെടുത്താമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. കാന്‍സര്‍ രോഗ നിര്‍ണയത്തിനും ട്യൂമറുകളെ …
Read More »പുറത്താക്കിയതില്‍ സന്തോഷം; ട്വിറ്റര്‍ പുറത്താക്കിയ ഇന്ത്യന്‍ ജീവനക്കാരന്‍ പറയുന്നത് ഇങ്ങനെ
ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ വലിയ അഴിച്ചുപണിയാണ് നടക്കുന്നത്. ട്വിറ്ററില്‍ നിന്ന് തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലായി നടക്കുന്നത്. ട്വിറ്ററില്‍ നിന്ന് പലര്‍ക്കും ഇമെയിലുകള്‍ വന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു അറിയിപ്പും നല്‍കാതെയാണ് പിരിച്ചുവിടുന്നത്. മസ്‌കിനെതിരെ പലരും കോടതിയെയും സമീപിച്ച് കഴിഞ്ഞു. തൊഴിലാളി നിയമങ്ങള്‍ എല്ലാം ട്വിറ്റര്‍ ലംഘിച്ചുവെന്നാണ് പരാതി. എന്നാല്‍ ഒരു ഇന്ത്യന്‍ യുവാവിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്. പിരിച്ചുവിട്ടിട്ടും അതില്‍ പരാതിയില്ലെന്നാണ് യുവാവ് …
Read More »പാലക്കാട് പലിശക്കാരുടെ ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കി
പാലക്കാട് പറളിയിൽ പലിശക്കാരുടെ ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കി. പറളി സ്വദേശി പ്രവീണിനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പലിശക്കാർ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇന്നലെ രാത്രിയാണ് പ്രവീണിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നിർമ്മാണ തൊഴിലാളിയായ പ്രവീൺ പലിശക്കാരിൽ നിന്ന് വായ്പ എടുത്തിരുന്നു. പ്രദേശവാസികൾ കൂടിയായ പലിശക്കാർ വീട്ടിലെത്തി പ്രവീണിനെ ഭീഷണിപ്പെടുത്താറുണ്ടെന്ന് കുടുംബാംഗങ്ങൾ പറയുന്നു. രണ്ടു ദിവസം മുൻപും ഇത്തരത്തിൽ ഭീഷണിയുണ്ടായിരുന്നു. ഇതാകാം …
Read More »‘ഇന്ത്യയിലേക്ക് നോക്കിക്കേ, എന്തോരം കഴിവുള്ള മനുഷ്യരാ’; ഇന്ത്യക്കാരെ വാനോളം പുകഴ്ത്തി പുടിന്‍
ഇന്ത്യക്കാരെ വാനോളം പുകഴ്ത്തി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍. ”നമുക്ക് ഇന്ത്യയിലേക്ക് നോക്കാം. എന്ത് കഴിവുള്ള ആളുകളാണ് അവിടെ” -പുടിന്‍ പറഞ്ഞു. കൂടാതെ വികസനത്തിന്റെ കാര്യത്തില്‍ ഇന്ത്യ മികച്ച നേട്ടങ്ങള്‍ കൈവരിക്കുമെന്നതില്‍ സംശയമൊന്നുമില്ലെന്നും ഇന്ത്യക്ക് ധാരാളം സാധ്യതകളുണ്ടെന്നും പുടിന്‍ പറഞ്ഞു. റോയിട്ടേഴ്‌സ് ആണ് പ്രസംഗം റിപ്പോര്‍ട്ട് ചെയ്തത്. നവംബര്‍ നാലിന് റഷ്യയുടെ ഐക്യദിനം ആചരിക്കവേയാണ് പുടിന്റെ പ്രസംഗം. ഇന്ത്യക്ക് വളരെയധികം സാധ്യതകളുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് പ്രശംസിച്ചു. “ഇന്ത്യ അതിന്റെ വികസനത്തിന്റെ …
Read More »മുട്ട് വിറച്ച് ചൈന; ഇന്ത്യന്‍ പ്രതിരോധ മിസൈല്‍ പരീക്ഷണത്തില്‍ വിറച്ച് വീണ്ടും ചാരക്കപ്പലയച്ച് ഷീ ജിന്‍പിംഗ്
ഇന്ത്യയുടെ മിസൈല്‍ പരീക്ഷണങ്ങളില്‍ പരിഭ്രാന്തരായി ചൈന. മിസൈല്‍ പരീക്ഷണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ചാരക്കപ്പല്‍ അയച്ചിരിക്കുകയാണ് ചൈന. ചൈനീസ് ചാരക്കപ്പലായ യുവാന്‍ വാംഗ് 6 ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ സഞ്ചരിച്ച് നിരീക്ഷണം നടത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. നിലിവില്‍ ഈ കപ്പല്‍ ബാലി തീരത്തിലാണ് ഉള്ളത്. മിസൈല്‍ പരീക്ഷണങ്ങളും ഉപഗ്രഹങ്ങളുടെ ചലനവും നിരീക്ഷിക്കാന്‍ തക്കവണ്ണം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് യുവാന്‍ വാംഗ് 6 എന്ന കപ്പല്‍. ഇന്ത്യന്‍ മഹാസമുദ്രത്തിലെ കടലിടുക്കുകളുടെ ദൂരപരിധിയും ആഴവും അളക്കാന്‍ ചാരക്കപ്പലിന്റെ …
Read More »കെ.ടി.യു വി.സിയുടെ ചുമതല: ഗവര്‍ണറുടെ നടപടി നിയമക്കുരുക്കിലേക്ക്…
സാങ്കേതിക സര്‍വകലാശാലയില്‍ സര്‍ക്കാര്‍ ശിപാര്‍ശ തള്ളി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയര്‍ ജോയന്‍റ് ഡയറക്ടര്‍ ഡോ. സിസ തോമസിന് വൈസ് ചാന്‍സലറുടെ ചുമതല നല്‍കിയ ചാന്‍സലറായ ഗവര്‍ണറുടെ നടപടി നിയമക്കുരുക്കിലേക്ക്. നിയമസഭ പാസാക്കിയ സാങ്കേതിക സര്‍വകലാശാല നിയമത്തിന് വിരുദ്ധമാണ് ഗവര്‍ണറുടെ നടപടിയെന്ന് വിലയിരുത്തിയ സര്‍ക്കാര്‍, വിഷയത്തില്‍ നിയമപരമായ പരിശോധന തുടങ്ങി. ഇതുസംബന്ധിച്ച് അഡ്വക്കറ്റ് ജനറലില്‍നിന്ന് ഉള്‍പ്പെടെ നിയമോപദേശം തേടി. ഗവര്‍ണറുടെ നടപടി കോടതിയില്‍ ചോദ്യംചെയ്യാനാണ് സാധ്യത. സാങ്കേതിക സര്‍വകലാശാല നിയമപ്രകാരം …
Read More »കാമുകനെ വിളിച്ചുവരുത്തി വീട്ടുകാര്‍ തല്ലിക്കൊന്നു; ബിഎസ്‌സി വിദ്യാര്‍ഥിനി ജീവനൊടുക്കി…
കാമുകനെ പെണ്‍വീട്ടുകാര്‍ അടിച്ചുകൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ബിഎസ്‌സി വിദ്യാര്‍ഥിനി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ രാംപൂര്‍ മണിഹരന്‍ പ്രദേശത്താണ് സംഭവം. പത്തൊന്‍പതുകാരിയായ താനു സൈനിയാണ് ആത്മഹത്യ ചെയ്തത്. ആണ്‍ സുഹൃത്ത് സിയ ഉര്‍ റഹ്മാനാണ് യുവതിയുടെ ബന്ധുക്കളുടെ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. കാമുകനെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ബന്ധുക്കള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ യുവാവ് ഡെറാഢുണിലെ ആശുപത്രിയില്‍ വച്ച് മരിച്ചു. അതിന് പിന്നാലെ ബുധനാഴ്ച പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഇത് സംബന്ധിച്ച് …
Read More »ഭക്ഷ്യവകുപ്പ് പിടികൂടിയത് 200 കിലോ പഴകിയ മത്സ്യം; 2 മാസത്തോളം പഴക്കമെന്ന് സൂചന
ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയിൽ വലിയ അളവിലാണ് പഴകിയ മത്സ്യം പിടികൂടിയത്. എറണാകുളം പള്ളുരുത്തി മത്സ്യമാർക്കറ്റിൽ നിന്നാണ് ഭക്ഷ്യവകുപ്പ് പഴകിയ മത്സ്യം പിടിച്ചത്. 200 കിലോഗ്രാം പഴകിയ മത്സ്യം ആണ് പിടികൂടിയത്. മുനമ്പം മട്ടാഞ്ചേരി ഹാർബറുകളിൽ നിന്ന് കുറഞ്ഞ വിലയ്ക്കു ശേഖരിച്ച് പള്ളുരുത്തി മാർക്കറ്റിലെത്തിച്ചു വിൽപന നടത്തുകയായിരുന്ന മത്സ്യമാണ് പിടികൂടിയത്. ഇവയ്ക്ക് രണ്ടു മാസമെങ്കിലും പഴക്കം ഉണ്ടെന്നാണ് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. ചൂര, കേര, തിലോപ്പി, പാമ്പാട തുടങ്ങിയ മത്സ്യങ്ങളാണ് പിടികൂടിയത്. …
Read More »