Breaking News

NEWS22 EDITOR

മൂക്കിലൊഴിക്കുന്ന കോവിഡ് വാക്‌സിന്‍; ആദ്യ ഘട്ട പരീക്ഷണം വിജയകരമെന്ന് റിപ്പോർട്ട്…

മൂക്കിലൊഴിക്കുന്ന കോവിഡ് വാക്‌സിന്റെ ആദ്യ ഘട്ട പരീക്ഷണം വിജയകരം. പ്രമുഖ വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്ക് വികസിപ്പിച്ച ആദ്യ നേസല്‍ വാക്‌സിനാണ് കോവിഡ് പ്രതിരോധത്തില്‍ പ്രതീക്ഷ നല്‍കുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജിയും ബയോടെക്‌നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച്‌ അസിസ്റ്റന്‍സ് കൗണ്‍സിലുമായും സഹകരിച്ചാണ് ഭാരത് ബയോടെക്ക് നേസല്‍ വാക്‌സിന്‍ വികസിപ്പിച്ചത്. ആദ്യ ഘട്ട പരീക്ഷണം വിജയകരമായതോടെ, രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

Read More »

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം: ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള നികുതി ഒഴിവാക്കുമെന്ന് ധനമന്ത്രി…

സ്വകാര്യ ബസുകളുടെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള നികുതി ഒഴിവാക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അറിയിച്ചു. ഓട്ടോ, ടാക്‌സികാറുകളുടെ നികുതിയില്‍ ആശ്വാസം നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. വ്യവസായികള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപവരെ പലിശ രഹിത വായ്പാ പദ്ധതി മോട്ടോര്‍ വാഹന മേഖലയില്‍കൂടി ബാധകമാക്കുന്നത് ആലോചിക്കുമെന്നും ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചക്ക് മറുപടിയായി മന്ത്രി പറഞ്ഞു. വലിയ ദുര്‍ഘടമായ ഘട്ടത്തിലൂടെയാണ് സംസ്ഥാനം മുന്നോട്ട് പോകുന്നത്. മോട്ടോര്‍ വാഹന മേഖലക്ക് …

Read More »

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാന്‍ കൊല്ലം ജില്ലയിലെ സന്നദ്ധസംഘടനകള്‍ക്ക് അവസരം…

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ദുരന്ത പൂര്‍വ്വ ദുരന്താനന്തര പ്രവര്‍ത്തനങ്ങളില്‍ ഉപയോഗപ്പെടുത്തുന്നതിന് കൊല്ലം ജില്ലയില്‍ രൂപീകരിച്ചിട്ടുള്ള ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ്(ഐഎജി) പുനര്‍ രൂപീകരിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. വിവിധ സേവന മേഖലകളില്‍ പ്രവീണ്യമുള്ളതും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതുമായ സന്നദ്ധ സംഘടനകളാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുന്ന സന്നദ്ധ സംഘടനകള്‍ ഈ മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ളവരും ദുരന്ത ദുരന്താനന്തര പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമായി സഹകരിക്കാന്‍ താല്പര്യം ഉള്ളവരുമായിരിക്കണം. നിലവില്‍ 28 സംഘടനകള്‍ ഐഎജിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രവര്‍ത്തിക്കാന്‍ …

Read More »

ഇരുപതിനായിരത്തിൽ താഴാതെ കോവിഡ്; സംസ്ഥാനത്ത് ഇന്ന് 19,328 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോ​ഗം; 114 മരണം; ടിപിആര്‍ 14ന് മുകളില്‍…

സംസ്ഥാനത്ത് ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,501 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.35 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,91,95,758 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 63 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 114 മരണങ്ങളാണ് …

Read More »

‘മകള്‍ക്കൊപ്പം’ ; സ്‌ത്രീധന പീഡനം നേരിടുന്ന പെണ്‍കുട്ടികള്‍ക്ക് സൗജന്യ നിയമ സഹായവുമായി പ്രതിപക്ഷ നേതാവ്; ക്യാമ്ബെയിന്‍ രണ്ടാംഘട്ടം ആരംഭിച്ചു…

സ്‌ത്രീധനപീഡനം അനുഭവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സൗജന്യ നിയമ സഹായവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ ഇതിനായുള‌ള ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു. 1800 425 1801 എന്ന ടോള്‍ഫ്രീ നമ്ബരില്‍ സഹായം അഭ്യര്‍ത്ഥിച്ച്‌ വിളിക്കാം. ‘മകള്‍ക്കൊപ്പം’ ക്യാമ്ബെയിന്റെ രണ്ടാംഘട്ട ഉദ്ഘാടനം ഇന്ന് കന്റോണ്‍മെന്റ് ഹൗസില്‍ വി.ഡി സതീശന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ചലച്ചിത്ര പിന്നണി ഗായിത അപര്‍ണ രാജീവ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. കുടുംബത്തിന് ഭാരമാകരുത് എന്ന …

Read More »

കുട്ടികളെ കടത്തുന്നതിനെതിരെ ജീവനക്കാര്‍ ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി റെയിവേ

കുട്ടികളെ കടത്തുന്ന സംഭവങ്ങള്‍ പതിവായതോടെയാണ് ഇത് തടയിടുവാന്‍ ജീവനക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി റെയില്‍വേ രംഗത്ത് വന്നിരിക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ സാമ്ബത്തിക പ്രതിസന്ധി വര്‍ദ്ധിച്ചതിനാല്‍ കുട്ടികളെ ബാലവേലയ്ക്ക് ഉപയോഗപ്പെടുത്തുവാന്‍ സാധ്യതയുണ്ടെന്ന സാഹചര്യം കണക്കിലെടുത്താണ് പാലക്കാട് ഡിവിഷണല്‍ മാനേജര്‍ ജീവനക്കാര്‍ ഉത്തരവിലൂടെ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. മുന്‍പും സമാനമായ വിഷയങ്ങളില്‍ റെയില്‍വെ ഉത്തരവിലൂടെ നിര്‍ദ്ദേശം നല്‍കിയിരുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുന്നതോടെ കുട്ടികളെ തീവണ്ടി മാര്‍ഗം വിവിധ സംസ്ഥാനങ്ങളിലേക്ക് …

Read More »

തലസ്ഥാനത്ത് ഷോക്കേറ്റ് അമ്മയും മകളും മരിച്ചു; രണ്ടു വയസ്സുകാരന് പൊള്ളലേറ്റു…

തിരുവല്ലത്ത് ഷോക്കേറ്റ് അമ്മയും മകളും മരിച്ചു. ഹേന മോഹന്‍ (60), മകള്‍ നീതു (27) എന്നിവരാണ് മരിച്ചത്. നീതുവിന്റെ രണ്ടു വയസ്സുള്ള മകന് കൈകയ്ക്ക് പൊള്ളലേറ്റു. കുട്ടിയ്ക്ക് കാര്യമായ പ്രശ്‌നങ്ങളില്ല.  ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. വീട്ടിലെ എര്‍ത്ത് കമ്ബിയില്‍ നിന്ന് ഷോക്കേറ്റാണ് മരണം. ഉച്ചയോടെ അതുവഴി വന്ന ഒരു ഓട്ടോ ഡ്രൈവറാണ് രണ്ടു പേര്‍ മുറ്റത്ത് കിടക്കുന്നത് കണ്ടത്. ഒരാളുടെ ദേഹത്ത് നിന്ന് പുക ഉയരുന്നത് കണ്ടതോടെ ഷോക്കേറ്റതാണെന്ന് …

Read More »

ഭര്‍ത്താവിന്റെ സുഹൃത്തിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി; ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റില്‍….

പരിയാരത്ത് ഭര്‍ത്താവിന്റെ സുഹൃത്തായ കോണ്‍ട്രാക്ടറെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റില്‍. പയ്യന്നൂര്‍ സ്വദേശി സീമയെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിന്റെ സുഹൃത്തിനെ ആക്രമിക്കാന്‍ മൂന്നു ലക്ഷം രൂപയ്ക്കായിരുന്നു സീമ ക്വട്ടേഷന്‍ നല്‍കിയത്. പൊലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവിന് നിരന്തരം മദ്യം നല്‍കി തനിക്ക് എതിരാക്കി പ്രശ്‌നങ്ങളുണ്ടാക്കുന്നത് ഈ സുഹൃത്താണെന്നായിരുന്നു സീമയുടെ ആരോപണം. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ ഉണ്ടായ …

Read More »

ഈശോ സിനിമയ്ക്ക് പ്രദർശനാനുമതി നൽകരുതെന്ന പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി…

നാദിർഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന സിനിമയ്ക്ക് പ്രദർശനാനുമതി നൽകരുതെന്നാവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തളളി. സിനിമയ്ക്ക് ദൈവത്തിന്‍റെ പേരിട്ടു എന്നതിനാൽ കോടതിക്ക് ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റ് വ്യക്തമാക്കി. ക്രിസ്ത്യൻ അസോസിയേഷൻ ഫോർ സോഷ്യൽ ആക്ഷൻ എന്ന സംഘടനയാണ് ഹർജി നൽകിയത്. സിനിമയുടെ പേര് മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്നായിരുന്നു ആരോപണം. എന്നാൽ ഹർജിയ്ക്ക് നിലനിൽപ്പില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ നടപടി.

Read More »

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണിന് ഇന്ന് മുതല്‍ തുടക്കം; വമ്പൻമ്മാർ ഇന്ന് കളിക്കളത്തിൽ…

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണിനും ഇന്ന് തുടക്കം. ആദ്യമത്സരത്തില്‍ ആഴ്‌സനല്‍, ബ്രന്റ്‌ഫോര്‍ഡിനെ നേരിടും. രാത്രി 12.30നാണ് മത്സരം. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ലിവര്‍പൂള്‍, ചെല്‍സി തുടങ്ങിയ വമ്ബന്മാര്‍ക്കെല്ലാം നാളെയാണ് ആദ്യ മത്സരം നടക്കുക.  പ്രീമിയര്‍ ലീഗിലേക്ക് സ്ഥാനക്കയറ്റം കിട്ടിയെത്തുന്ന ടീമാണ് ബ്രന്റ്‌ഫോര്‍ഡ്. ജേഡന്‍ സാഞ്ചോയും റാഫേല്‍ വരാനേയുമടക്കമുള്ള താരങ്ങളെയെത്തിച്ച്‌ കരുത്ത് കൂട്ടുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഡ്‌സ് യുണൈറ്റഡുമായി നാളെ ഏറ്റുമുട്ടും. ചാംപ്യന്‍സ് ലീഗിന് പിന്നാലെ യുവേഫ സൂപ്പര്‍കപ്പും നേടിയ ചെല്‍സിക്ക് ക്രിസ്റ്റല്‍ …

Read More »