Breaking News

NEWS22 EDITOR

നവരസക്കെതിരെ പ്രതിഷേധം ശക്തമാക്കി മതവിശ്വാസികള്‍; നെറ്റ്ഫ്ളിക്സിനെതിരെ നിയമനടപടി വേണമെന്നും ആവശ്യം; പ്രതിഷേധം ആന്തോളജിയിലെ ഇന്മൈ എന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ ഖുറാനെ അപമാനിച്ചെന്ന്….

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്നു ചിത്രമായിരുന്നു നവരസ. പേര് സുചിപ്പിക്കുന്നത് പോലെ ഒന്‍പത് രസങ്ങളെ ചെറുചിത്രങ്ങളാക്കി അവതരിപ്പിക്കുന്ന ആന്തോളജി രൂപത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആഗസത് 6 ാം തീയ്യതി നെറ്റ്ഫ്‌ളിക്‌സിലുടെ പുറത്തിറങ്ങിയ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ആദ്യ ദിനങ്ങളില്‍ തന്നെ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ നേടിയെടുക്കാന്‍ ചിത്രത്തിന് സാധിച്ചു. എന്നാല്‍ ചിത്രം പുറത്തിറങ്ങി നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ തികയും മുന്‍പ് തന്നെ വിവാദങ്ങളിലേക്ക് വീഴുകയാണ് നവരസയും. ആന്തോളജിയിലെ …

Read More »

രാജ്യത്ത് മിന്നലേറ്റുള്ള മരണങ്ങള്‍ വര്‍ധിക്കുന്നു; ബീഹാറില്‍ ഇന്നലെ മാത്രം മരിച്ചത് 7 പേര്‍…

ബീഹാറിലെ ബെന്‍ക ജില്ലിയില്‍ ഏഴ് പേര്‍ മിന്നലേറ്റ് മരിച്ചു. ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡെയാണ് ട്വിറ്റര്‍ വഴി വിവരങ്ങള്‍ പങ്കുവച്ചത്. ഏഴ് പേരുടെ മിന്നലേറ്റുള്ള മരണം ദുഃഖകരമാണെന്നും അവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു. രാജ്യത്ത് മിന്നറ്റുള്ള മരണങ്ങള്‍ വര്‍ധിച്ചുവരുന്നതായി കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു. ബീഹാറില്‍ കഴിഞ്ഞ  വര്‍ഷത്തെ അപേക്ഷിച്ച്‌ 168 ശതമാനം കൂടുതല്‍ മിന്നലാണ് ഉണ്ടാകുന്നത്. ഹരിയാന 164 ശതമാനം, പോണ്ടിച്ചേരി 117 …

Read More »

കൊല്ലത്ത് കോളജ് വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി…

കോളജ് വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുനലൂര്‍ വെഞ്ചേമ്ബ് വേലംകോണം സ്വദേശിയായ 22 കാരിയാണ് മരിച്ചത്. തിരുവനന്തപുരം ചെമ്ബഴന്തി എസ്.എന്‍. കോളജിലെ എം.എ ഇംഗ്ലീഷ് അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്. ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. തൊഴിലുറപ്പ് ജോലിക്ക് പോയി തിരിച്ചെത്തിയ അമ്മ  പെൺകുട്ടിയുടെ മുറിയുടെ വാതിലില്‍ മുട്ടിയിട്ടും തുറന്നില്ല. തുടര്‍ന്ന് വാതില്‍ തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടത്. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ …

Read More »

വൈദ്യുതി ഭേദഗതി ബില്ലിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച്‌ മമതാ ബാനര്‍ജി…

വൈദ്യുതി ഭേദഗതി ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച്‌ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വിഷയത്തില്‍ എത്രയും പെട്ടന്ന് സുതാര്യമായ തുറന്ന ചര്‍ച്ച വേണമെന്ന് കത്തില്‍ മമതാ ബാനര്‍ജി ആവശ്യപ്പെട്ടു. ‘ഏറെ വിമര്‍ശനങ്ങള്‍ നേരിടുന്ന കേന്ദ്രസര്‍ക്കാരിന്റെ വൈദ്യുതി ഭേദഗതി ബില്‍ 2020 പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്നു’. മമത കത്തില്‍ ആരോപിച്ചു.

Read More »

ഒ​ളി​മ്ബി​ക്സ്: പു​രു​ഷ ഫു​ട്‌​ബോ​ളി​ല്‍ ബ്ര​സീ​ലി​ന് സ്വ​ര്‍​ണം….

​ഒളി​മ്ബി​ക്സ് പു​രു​ഷ ഫു​ട്ബോ​ളി​ല്‍ ബ്ര​സീ​ലി​ന് വീണ്ടും സ്വ​ര്‍​ണം. സ്‌​പെ​യി​നി​നെ ഒ​ന്നി​നെ​തി​രേ ര​ണ്ട് ഗോ​ളു​ക​ള്‍​ക്ക് കീ​ഴ​ട​ക്കി​യാ​ണ് ബ്ര​സീ​ല്‍ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് ബ്ര​സീ​ല്‍ ഒ​ളി​മ്ബി​ക്‌​സ് ഫു​ട്‌​ബോ​ളി​ല്‍ സ്വ​ര്‍​ണം നേ​ടു​ന്ന​ത്. 2016 റി​യോ ഒ​ളി​മ്ബി​ക്‌​സി​ലും ബ്ര​സീ​ല്‍ ത​ന്നെ​യാ​ണ് സ്വ​ര്‍​ണം നേ​ടി​യ​ത്. ആ​ദ്യ പ​കു​തി അ​വ​സാ​നി​രി​ക്കേ മാ​തേ​വ്യൂ​സ് നേ​ടി​യ ഗോ​ളി​ലാ​ണ് ബ്ര​സീ​ല്‍ മു​ന്നി​ല്‍ ക​യ​റി​യ​ത്. 61-ാം മി​നി​റ്റി​ല്‍ ഒ​യ​ര്‍​സ​ബ​ലി​ന്‍റെ ഗോ​ളി​ല്‍ സ്പെ​യി​ന്‍ ഒ​പ്പ​മെ​ത്തി. നി​ശ്ചി​ത സ​മ​യ​ത്ത് മ​റ്റു​ഗോ​ളു​ക​ള്‍ ഒ​ന്നും പി​റ​ന്നി​ല്ല. പി​ന്നീ​ട് …

Read More »

ഇത് പുതു ചരിത്രം; ജാവലിന്‍ ത്രോയിൽ സ്വര്‍ണം നേടിയ നീരജ് ചോപ്രക്ക് ആറ് കോടി സമ്മാനം പ്രഖ്യാപിച്ച്‌ ഹരിയാന സര്‍ക്കാര്‍…

ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് അത്‌ലറ്റിക്‌സില്‍ ഒളിമ്ബിക്‌സ് മെഡല്‍ സമ്മാനിച്ച നീരജ് ചോപ്രക്ക് ആറ് കോടി രൂപ സമ്മാനം പ്രഖ്യാപിച്ച്‌ ഹരിയാന സര്‍ക്കാര്‍. ചോപ്രക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പറഞ്ഞു.  പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയിലാണ് നീരജ് സ്വര്‍ണം നേടിയത്. ആദ്യ ഏറില്‍ 87.03 മീറ്റര്‍ പിന്നിട്ട നീരജ് രണ്ടാം ഏറില്‍ കണ്ടെത്തിയത് 87.58. എന്നാല്‍ മൂന്നാമത്തെ ഏറില്‍ 76.79 മീറ്റര്‍ പിന്നിടാന്‍ മാത്രമെ നീരജിനായുള്ളൂ. നാലാം …

Read More »

ബുധനാഴ്ച മുതല്‍ ഷോപ്പിങ് മാളുകള്‍ തുറക്കും, തിങ്കള്‍ മുതല്‍ ശനി വരെ പ്രവര്‍ത്തിക്കാം…

നിലവില്‍ കടകള്‍ക്ക് ബാധകമായ നിയന്ത്രണങ്ങള്‍ പാലിച്ച്‌ ഷോപ്പിംഗ് മാളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഏഴുമുതല്‍ വൈകിട്ട് ഒന്‍പതു മണിവരെ വരെ പ്രവര്‍ത്തിക്കാനാണ് അനുമതി. ബുധനാഴ്ച മുതലാണ് കര്‍ക്കശമായ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കി മാളുകള്‍ തുറക്കാന്‍ അനുമതി നല്‍കുക. കര്‍ക്കിടക വാവിന് കഴിഞ്ഞ വര്‍ഷത്തെ പോലെ വീടുകളില്‍ തന്നെ പിതൃതര്‍പ്പണച്ചടങ്ങുകള്‍ നടത്തണം. നിലവിലെ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജരാവാനുള്ള എല്ലാ ഉദ്യോഗസ്ഥരും ഹാജരാകുന്നുണ്ടോ …

Read More »

കൂട്ടുകാരുടെ പരിഹാസങ്ങള്‍ ഒരുപാട് കേട്ട നീരജ് ചരിത്ര മെഡല്‍ നേടി ഇന്ന് ഇന്ത്യയുടെ അഭിമാനം…

ടെഡി ബെയര്‍, പൊണ്ണത്തടിയന്‍ ഇങ്ങനെ ഒരുപാട് ഇരട്ട പേരുകള്‍ വിളിച്ച്‌ കൂട്ടുകാരുടെ പരിഹാസങ്ങള്‍ ഒരുപാട് കേട്ട നീരജ് ചോപ്ര ചരിത്ര മെഡല്‍ നേടി ഇന്ന് ഇന്‍ഡ്യയുടെ അഭിമാനമായി മാറി. ടോക്യോ ഒളിംപിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയാണ് നീരജ് ചരിത്രമാകുന്നത്. ജാവലിന്‍ ത്രോയില്‍ ഇതാദ്യമായാണ് ഇന്ത്യക്ക് സ്വര്‍ണം ലഭിക്കുന്നത്. ഒരു സ്വര്‍ണ മെഡലിനായി ആവേശത്തോടെ, ആകാംക്ഷയോടെ, പ്രാര്‍ഥനയോടെ കാത്തിരുന്ന ജനകോടികളെ നിരാശരാക്കാതെയുള്ള പ്രകടനമാണ് ടോക്യോയില്‍ നീരജ് കാഴ്ചവച്ചത്. ഈ ഒളിംപിക്‌സിലെ …

Read More »

സംസ്ഥാനത്ത് ഇന്ന് 20,367 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: 20,265 പേര്‍ രോഗമുക്തി നേടി…

സംസ്ഥാനത്ത് ഇന്ന് 20,367 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,521 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.35 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,83,79,940 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 139 മരണങ്ങളാണ് …

Read More »

മുംബൈ ആശുപത്രിയില്‍ ഗ്യാസ് ചോര്‍ച്ച; കൊവിഡ് രോഗികളെയടക്കം ഒഴിപ്പിച്ചു..

ഗ്യാസ് ലീക്കിനെ തുടര്‍ന്ന് സെന്‍ട്രല്‍ മുംബൈയിലെ കസ്തൂര്‍ബ ആശുപത്രിയിൽ കൊവിഡ് രോഗികളെയടക്കം ഒഴിപ്പിച്ചു. 20 കോവിഡ് രോഗികളെ അടക്കം 58 രോഗികളെയാണ് ആശുപത്രിയില്‍ നിന്ന് മാറ്റിയത്. എല്‍.പി.ജി ഗ്യാസാണ് ആശുപത്രിയില്‍ ചോര്‍ന്നത്. ചോര്‍ച്ച ശ്രദ്ധയില്‍പെട്ടയുടന്‍ തന്നെ വിവരമറിഞ്ഞ് അഗ്നിശമന സേന സ്ഥലത്തെത്തി. ഭൂമിക്കടിയില്‍ സ്ഥാപിച്ച വലിയ എല്‍.പി.ജി ടാങ്കിലാണ് ചോര്‍ച്ച സംഭവിച്ച ത്. തകരാര്‍ പരിഹരിക്കാന്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിലെ ഉദ്യോസ്ഥർ സംഘമെത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Read More »