Breaking News

NEWS22 EDITOR

പിതൃ സ്മരണകളുമായി വീണ്ടും ഒരു കര്‍ക്കടകവാവ് കൂടി…

പിതൃ സ്മരണകളുമായി വീണ്ടും ഒരു കര്‍ക്കടകവാവ് എത്തുന്നു. കോവിഡ് ഉയര്‍ത്തുന്ന ഭീഷണി കാരണം ബലിഘട്ടങ്ങിളിലേക്കുള്ള പ്രവാഹം കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയുമുണ്ടാകില്ല. ഈ വര്‍ഷത്തെ കര്‍ക്കടകവാവ് ബലി ഓഗസ്റ്റ് 8, (1196 കര്‍ക്കടകം 23 ) ഞായറാഴ്ചയും അമാവാസി തിഥിയും പൂയം നക്ഷത്രവും കൂടിയ ദിവസത്തിലാണ്. അന്നേ ദിവസം രാവിലെ 9.16 വരെ പൂയം നക്ഷത്രവും തുടര്‍ന്ന് ആയില്യവും ഇതിലെ വിശേഷം എന്തെന്ന് ചോദിച്ചാല്‍,  പിതൃക്കളുടെയും മോക്ഷത്തിന്റെയും മരണത്തിന്റെയും ആയുസ്സിന്റെയും കാരണക്കാരനായിട്ടുള്ള …

Read More »

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്…

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എറണാകുളം ഉള്‍പ്പെടെ നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ കനത്തേക്കുമെന്ന് മുന്നറിയിപ്പ്. ഇന്നും നാളെയും 9 ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, …

Read More »

ടിഷ്യൂ പേപ്പറെന്ന് കരുതി പുറത്തേക്കെറിഞ്ഞത് സ്വര്‍ണ്ണമാലയുടെ പൊതി; യുവാവിന് നഷ്ടപ്പെട്ടത് മൂന്ന് പവന്‍

കാർ യാത്രക്കിടെ കൈയിൽ ചുരുട്ടിപ്പിടിച്ചിരുന്ന കടലാസ് ടിഷ്യൂ പേപ്പറാണെന്ന് കരുതി അബദ്ധത്തിൽ പുറത്തേക്കെറിഞ്ഞതോടെ യുവാവിന് നഷ്ടമായത് മൂന്ന് പവൻ സ്വര്‍ണ്ണ മാല. കഴിഞ്ഞദിവസം എടപ്പാൾ കണ്ടനകത്താണ് സംഭവം നടന്നത്. വിദേശത്ത് പോകാനായി ടിക്കറ്റ് എടുക്കാൻ പുറപ്പെട്ടതായിരുന്നു തലമുണ്ട സ്വദേശിയായ യുവാവ്. പണത്തിനായി സ്വർണ്ണ മാല പണയം വെക്കാനായി കരുതിയതായിരുന്നു. യാത്രക്കിടെ ടിഷ്യൂ പേപ്പറെന്ന് കരുതിയാണ് കൈയിലുണ്ടായിരുന്ന പേപ്പർ പൊതി പുറത്തേക്കറിഞ്ഞത്. പിന്നീട് നോക്കിയപ്പോഴാണ് പൊതി മാറിപ്പോയ സംഭവം മനസ്സിലായത്. തിരിച്ചെത്തി …

Read More »

തമിഴ്നാട്ടിൽ കടുത്ത ജാതിവിവേചനം; സർക്കാർ ഉദ്യോഗസ്ഥനെ കൊണ്ട് കാലുപിടിപ്പിച്ചു…

തമിഴ്നാട്ടിൽ കടുത്ത ജാതിവിവേചനം. കോയമ്പത്തൂർ അന്നൂർ വില്ലേജ് ഓഫിസിലാണ് സർക്കാർ ഉദ്യോഗസ്ഥനെ കൊണ്ട് കാലുപിടിപ്പിച്ചു. ഗൗണ്ടർ വിഭാഗത്തിലെ ഗോപിനാഥാണ് വില്ലേജ് അസിസ്റ്റൻറ് മുത്തുസ്വാമിയെക്കൊണ്ട് കാലു പിടിപ്പിച്ചത്. വീടിൻ്റെ രേഖകൾ ശരിയാക്കാനാണ് ഗോപിനാഥ് വില്ലേജ് ഓഫിസിലെത്തിയത്. മതിയായ രേഖകളില്ലാത്തതിനാൽ വില്ലേജ് ഓഫിസർ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരും തമ്മിൽ തർക്കം ഉടലെടുത്തു. തർക്കത്തിനിടെ ഇയാൾ വില്ലേജ് ഓഫിസറെ അസഭ്യം പറഞ്ഞു. ഇത് തടയാൻ മുത്തുസ്വാമി ശ്രമിച്ചു. പിന്നാലെ ജോലികളയിക്കുമെന്ന് മുത്തുസ്വാമിയെ …

Read More »

വി ഡി സതീശനെതിരെ കോൺഗ്രസിൽ പടയൊരുക്കം; നേതൃത്വം ദുർബലമെന്ന് ഹൈക്കമാൻഡിന് ഗ്രൂപ്പുകളുടെ പരാതി…

കേരളത്തിൽ പ്രതിപക്ഷവും കോൺഗ്രസ് പാർട്ടി നേതൃത്വവും ദുർബലമാകുന്നുവെന്ന് ഹൈക്കമാൻഡിന് പരാതി. സർക്കാരിനോട് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്നും നിർണ്ണായക വിഷയങ്ങൾ ഏറ്റെടുക്കുന്നില്ലെന്നും പരാതിയിൽ കുറ്റപ്പെടുത്തുന്നു. പാർട്ടിയിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്നും പരാതിയുണ്ട്. പരാതിക്ക് പിന്നിൽ എ,ഐ ഗ്രൂപ്പുകൾ. കെപിസിസി നേതൃത്വത്തിന്റെയും പ്രതിപക്ഷ നേതാവിന്‍റെയും പ്രവർത്തനത്തെ വിമർശിച്ചാണ് ഗ്രൂപ്പുകൾ ഹൈക്കമാൻഡിനെ സമീപിച്ചിരിക്കുന്നത്. വി ഡി സതീശനെയാണ് ഗ്രൂപ്പുകൾ പ്രധാനമായും ഉന്നം വയ്ക്കുന്നത്. സർക്കാരിനെ മുൾമുനയിൽ നിർത്തുന്ന പ്രവർത്തനമായിരിക്കും പ്രതീക്ഷിച്ചതെന്നും എന്നാൽ പല നിർണ്ണായ വിഷയങ്ങളിലും മൃദു …

Read More »

വളര്‍ത്താന്‍ കഴിയില്ല: പിഞ്ചു കുഞ്ഞിനെ കെഎസ്‌ആര്‍ടിസി ബസ്സിനിടയിലേക്ക് വലിച്ചെറിഞ്ഞ് അമ്മ…

പിഞ്ചു കുഞ്ഞിനെ കെഎസ്‌ആര്‍ടിസി ബസ്സിനിടയിലേക്ക് വലിച്ചെറിഞ്ഞ് അമ്മ. മഴുവന്നൂര്‍ തട്ടാംമുകളിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നാട്ടുകാരുടെ സമയോചിത ഇടപെടല്‍ മൂലം കുട്ടി രക്ഷപ്പെട്ടു. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന സ്ത്രീയാണ് രാവിലെ 11 മണിയോടെ കുഞ്ഞിനെ കെഎസ്‌ആര്‍ടിസി ബസ്സിനിടയിലേക്ക് വലിച്ചെറിഞ്ഞത്. ഇവര്‍ക്ക് നാലു മക്കളുണ്ടെന്നാണ് പ്രാഥമിക വിവരം. കുഞ്ഞിനെ വളര്‍ത്താന്‍ നിവൃത്തിയില്ലാത്തതിനാലാണ് ചെയ്തതെന്നാണ് ഇവര്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അമ്മയ്‌ക്കെതിരെ കേസെടുത്തു.

Read More »

സംസ്ഥാനത്തെ സ്വര്‍ണവിലയിൽ വൻ ഇടിവ്; പവന് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപയോളം; പവന്റെ ഇന്നത്തെ വില അറിയാം…

സംസ്ഥാനത്തെ സ്വര്‍ണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. പവന് ഇന്ന് ഒറ്റയടിക്ക് 600 രൂപയാണ് കുറ‌ഞ്ഞത്. ഇതോടെ പവന് 35,080 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം വടക്കുന്നത്. ഈ മാസം ഇത് അഞ്ചാം തവണയാണ് സ്വര്‍ണ വില കുറയുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ പവന് 35,680 രൂപയായിരുന്നു വില. വ്യാഴാഴ്ച്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് 35,840 ആയിരുന്നു. തുടര്‍ച്ചയായ …

Read More »

‘ഖുറാനെ അപമാനിക്കുന്നു’ പാര്‍വതിയും സിദ്ധാര്‍ത്ഥും അഭിനയിച്ച നവരസക്കും നെറ്റ്ഫ്‌ളിക്‌സിനുമെതിരെ വിമർശനം…

പ്രേക്ഷകര്‍ ആകംക്ഷയോടെ കാത്തിരുന്ന നവരസ എന്ന ആന്തോളജി ചിത്രത്തിനെതിരെ ബാന്‍ ക്യാമ്ബെയ്ന്‍. നവരസയുടെ പത്ര പരസ്യത്തില്‍ ഖുറാനിലെ വാക്യം ഉപയോഗിച്ചതിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുന്നത്. തമിഴ് ദിനപത്രമായ ദിനതന്‍തിയിലാണ് പരസ്യം പ്രസിദ്ധീകരിച്ചത്. തുടര്‍ന്നാണ് ട്വിറ്ററില്‍ ബാന്‍ നെറ്റ്ഫ്‌ലിക്സ് എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗ് ആകാന്‍ തുടങ്ങി. ഇത് ഖുറാനെ അപമാനിക്കുന്നതിന് തുല്യമാണ്, നെറ്റ്ഫ്‌ലിക്‌സിനെതിരെ വേണ്ട നിയമനടപടി സ്വീകരിക്കണം എന്നാണ് ട്വിറ്ററില്‍ ഉയരുന്ന ആവശ്യം. ഖുറാനിലെ വാക്യം പോസ്റ്ററില്‍ നിന്നും നീക്കം …

Read More »

‘കൊവിഡ് മാനദണ്ഡം ലംഘിച്ച് ആള്‍ക്കൂട്ടമുണ്ടാക്കി’; മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കുമെതിരെ കേസ്…

കൊവിഡ് മാനദണ്ഡം പാലിക്കാത്തതിന് ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കുമെതിരെ കേസെടുത്തു. എലത്തൂര്‍ പൊലീസാണ് കേസെടുത്തിട്ടുള്ളത്. മെയ്ത്ര ആശുപത്രിയിൽ സന്ധി മാറ്റിവയ്ക്കലിനുള്ള റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്‍റെ ഉദ്ഘാടന ചടങ്ങിനെത്തിയ ഇരുവരും ആൾക്കൂട്ടമുണ്ടാക്കിയതിനാണ് കേസ്. കഴിഞ്ഞ ചൊവ്വാഴ്ച ഉദ്ഘാടന പരിപാടിക്ക് ശേഷം ആശുപത്രി സന്ദർശിക്കാൻ ഇരുവരും തീവ്രപരിചരണ വിഭാഗം ബ്ലോക്കിലെത്തിയിരുന്നു. ഇത് ആളുകൾ കൂട്ടംകൂടാൻ കാരണമായി. ഉദ്ഘാടന ചടങ്ങ് കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു നടന്നതെങ്കിലും അതിനു ശേഷമാണ് ആളുകൾ നടന്മാരുടെ ചുറ്റും …

Read More »

വമ്ബന്‍ വിലക്കുറവില്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയ്‌ക്ക് ഒരുങ്ങി ഷവോമി; വിലയറിഞ്ഞാൽ നിങ്ങൾ ഞെട്ടും…

വലിയ ഡിസ്‌ക്കൗണ്ടോടെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയ്ക്ക് ഒരുങ്ങി ഷവോമി. 2021 ഓഗസ്റ്റ് 9 വരെയാണ് ഈ ഓഫർ. വില്‍പ്പനയ്ക്കിടെ, സ്മാര്‍ട്ട് ടിവികള്‍, സ്മാര്‍ട്ട് വെയറബിള്‍സ്, ലൈഫ്‌സ്‌റ്റൈല്‍ ഗാഡ്‌ജെറ്റുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഷവോമി ഉല്‍പ്പന്നങ്ങള്‍ ഡിസ്‌ക്കൗണ്ടോടെ ലഭിക്കും. അടുത്തിടെ പുറത്തിറക്കിയ എംഐ 11 എക്‌സ്, എം 11 ലൈറ്റ് എന്നിവയാണ് വില്‍പ്പനയുടെ രണ്ട് പ്രധാന ആകര്‍ഷണങ്ങള്‍, ഇവ രണ്ടും ആകര്‍ഷകമായ ഡിസ്‌ക്കൗണ്ടോടെ ലഭ്യമായിരിക്കും. എംഐ 11 ലൈറ്റ് ഇതിനകം തന്നെ രാജ്യത്ത് മികച്ച …

Read More »